ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന. ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3 കോടി പിന്നിട്ടു. ഇതുവരെ 3,03,38,740 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരില്‍ 2,20,28,358 പേര്‍ രോഗമുക്തരായി.

73,60,000 പേരാണ് നിലവില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 7,298,479 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം 61,163 പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്ത് കൊറോണയെ തുടര്‍ന്ന് മരിയ്ക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. ലോകത്തെ ആകെ മരണ സംഖ്യ 10 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 950,391 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.