ന്യൂയോര്‍ക്ക്: സെപ്റ്റംബർ 9 നു നടക്കുന്ന ഫൊക്കാനയുടെ 2020 -2022 ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ജോർജി വർഗീസ്- സജിമോൻ ആന്റണി നയിക്കുന്ന ടീമിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായ അപ്പുക്കുട്ടൻ നായർ. സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ബോർഡ് ഓഫ് ട്രസ്റ്റി തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊക്കാനയുടെ ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളുവാൻ അച്ചടക്കമുള്ള എല്ലാ പ്രവർത്തകരും തയാറാകണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച അനാവശ്യ വിവാദങ്ങൾ കഴമ്പില്ലാത്തതാണെന്നു പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പ് നടത്താനുള്ള ട്രസ്റ്റി ബോർഡിന്റെ തീരുമാനത്തെ തടസപ്പെടുത്തുന്ന യാതൊരു പ്രവർത്തനങ്ങളും ഫൊക്കാനയെ സ്നേഹിക്കുന്ന സംഘടന പ്രവർത്തകരിൽ നിന്നുണ്ടാകരുതെന്നും അഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം ട്രസ്റ്റി ബോർഡിനാണ്. തെരഞ്ഞെടുപ്പ് പ്രക്രീയകളിൽ ഇടപെടാൻ നാഷണൽ കമ്മിറ്റിയ്ക്ക് യാതൊരു അധികാരവുമില്ല. ഇത്തരം ആധികാരത്തർക്കങ്ങൾ അവസാനിപ്പിക്കാൻ നാഷണൽ കമ്മിറ്റി തയാറാകണം. ട്രസ്റ്റി ബോർഡിനും അവർ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലും നാഷണൽ കമ്മിറ്റി ഇടപെടുന്നത് ജനാതിപത്യ മര്യാദയല്ല. താൻ ഉൾപ്പെടെയുള്ള നാഷണൽ കമ്മിറ്റിയുടെ അധികാരം യഥാർത്ഥത്തിൽ ഈ മാസം അവസാനിച്ചതാണ്. ട്രസ്റ്റി ബോർഡിന് അടുത്ത തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ എല്ലാ സഹകരണങ്ങളും നൽകുകയാണ് വേണ്ടത്. ഫൊക്കാന തുടങ്ങിയ കാലം മുതൽ തെരഞ്ഞെടുപ്പ് പ്രക്രീയകൾ നിരീക്ഷിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിലും ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളെന്ന നിലയിലും തന്റെ അഭ്യർത്ഥന മാനിക്കാൻ നാഷണൽ കമ്മിറ്റി തയാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടത് ട്രസ്റ്റി ബോർഡിന്റെ കർത്തവ്യമാണ്. നാഷണൽ കമ്മിറ്റിയ്ക്ക് അതിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.കോവിഡ് 19 മഹാമാരി മൂലം ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമല്ലെന്നു കണ്ടുകൊണ്ടാണ് സെപ്റ്റംബറിൽ 9 നു തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. അതുകൊണ്ട്, ഫൊക്കാനയുടെ ജനാതിപത്യ വിശ്വാസികളായ എല്ലാസംഘടനാ പ്രവർത്തകരും ട്രസ്റ്റി ബോർഡ് തീരുമാനത്തെ അംഗീകരിക്കണമെന്നും ശാന്തവും ശാശ്യതവുമായ ഒരു തെരഞ്ഞെടുപ്പിനുള്ള അന്തരീക്ഷം സംജാതമാകാൻ എല്ലാ നേതാക്കളും സഹകരിക്കേണ്ടത് ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ നിന്ന് വീണ്ടും നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന അദ്ദേഹം ജോർജി വർഗീസ് – സജിമോൻ ആന്റണി എന്നിവർ നേതൃത്വം നൽകുന്ന ടീമിൽ നിന്നാണ് ഇക്കുറി മത്സരിക്കുന്നത്. ഫൊക്കാന കൺവെൻഷനുകളിൽ സ്ഥിരം സാന്നിധ്യമായ അദ്ദേഹം ഒരു മികച്ച നടനും സാംസകാരിക സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമാണ്. അമേരിക്കന്‍ മലയാളി ഗണേശേഷ് നായരുടെ സംവിധാനത്തില്‍ അമേരിക്കയില്‍ ചിത്രികരിച്ച മലയാളം സിനിമയായ “അവര്‍ക്കൊപ്പം”എന്ന സിനിമയുടെ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം ഒരു മികച്ച നാടക നടൻകൂടിയാണ്. ഓട്ടന്‍തുള്ളല്‍, തകില്‍ വാദ്യം, ചെണ്ട വാദ്യം തുടങ്ങിയ നിരധി കലാരൂപങ്ങളിലും പ്രാവണ്യം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ 34 വര്‍ഷമായി ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിമുള്ള ഓണക്കാലത്തെ മാവേലിവേഷം അപ്പുക്കുട്ടന്‍ പിള്ളയ്ക്കു സ്വന്തമാണ്.

കേരള അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.എ.എന്‍ . എ.) സ്ഥാപക അംഗംകളില്‍ ഒരാളായ അദ്ദേഹം രണ്ടു തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളൂം, നായര്‍ ബെനെവെലെന്റ് അസോസിയേഷന്‍ (എന്‍,ബി.എ.) ന്യൂയോര്‍ക്കിന്റെ മുൻ പ്രസിഡന്റും നിരവധി തവണ വൈസ് പ്രസിഡന്റ്, ട്രഷറര്‍, കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. 1974 ഇല്‍ അമേരിക്കയില്‍ കുടിയേറിയ മാവേലിക്കര സ്വദേശിയായ ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് പോസ്റ്റല്‍ സര്‍വീസ് (യൂ.എസ്.പി.എസ്) ല്‍ സൂപ്പര്‍വൈസര്‍ ആയി വിരമിച്ച അദ്ദേഹം എപ്പോൾ വിശ്രമം ജീവിതം നയിക്കുകയാണ്.

ന്യൂയോർക്ക് എച്ച്.എൻ.എച്ച്. കോര്പറേഷൻസിൽ 47 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച രാജമ്മ പിള്ളയാണ് ഭാര്യ.മക്കൾ: ബിനു പിള്ള (പോലീസ് ഓഫീസർ, ന്യൂയോർക്ക് പോലീസ്), ഡോ. ബിന്ദു പിള്ള (ഫിസിഷ്യന്‍), ഇന്ദു പിള്ള (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍).