Author: George Kakkanatt

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ ല​ഭ്യ​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് പ​ഠ​ന​ത്തെ ബാ​ധി​ക്ക​രു​തെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പു​സ്ത​ക​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, ക​ന്ന​ട പു​സ്ത​ക​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്ന്, ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലെ പാ​ഠ​പു​സ്ത​ക​വും പ്രീ ​പ്രൈ​മ​റി പ്ര​വ​ർ​ത്ത​ന കാ​ർ​ഡ് അ​ധ്യാ​പ​ക​രു​ടെ കൈ​പു​സ്ത​കം എ​ന്നി​വ എ​സ് സി​ഇ​ആ​ർ​ടി വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍ ലോ​ഡ് ചെ​യ്ത് എ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി...

Read More

നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ത​ള്ളി​പ്പ​റ​ഞ്ഞ നോ​ക്കു​കൂ​ലി സ​ന്പ്ര​ദാ​യം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ചി​ല​ർ ശ്ര​മം ന​ട​ത്തു​ന്ന​താ​യും ഇ​ത് സ​ർ​ക്കാ​ർ കൈ​യ്യും​കെ​ട്ടി നോ​ക്കി നി​ല്ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ല്ല​യി​ൽ സ​ണ്‍​ഫ്ള​വ​ർ ഓ​യി​ൽ ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ക്ക​ണ​മെ​ങ്കി​ൽ നോ​ക്കു​കൂ​ലി വേ​ണ​മെ​ന്ന് ചി​ല​ർ നി​ർ​ബ​ന്ധി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. നോ​ക്കു​കൂ​ലി സ​ന്പ്ര​ദാ​യം കേ​ര​ള​ത്തി​ൽ എ​ല്ലാ സം​ഘ​ടി​ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ത​ള്ളി​പ്പ​റ​ഞ്ഞ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി...

Read More

കോൽക്കത്തയിൽ മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ൽ മ​ല​യാ​ളി ന​ഴ്സി​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ച​ർ​നോ​ക് ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി ന​ഴ്സി​നാ​ണ് രോ​ഗം ബാ​ധി​ച്ച​തെന്നാണ് റിപ്പോർട്ട്. മ​ല​യാ​ളി ന​ഴ്സ് ഉ​ൾ​പ്പെ​ടെ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാധിച്ചത്. അ​ഞ്ചു മ​ല​യാ​ളി​ക​ളു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക്...

Read More

കൊറോണയ്ക്ക് പിന്നാലെ കൊടുങ്കാറ്റ്; മരണം 22115, രോഗബാധിതരുടെ എണ്ണം 560433

ഡോ.ജോര്‍ജ് എം. കാക്കനാട്ട് ഹൂസ്റ്റണ്‍: ഈസ്റ്റര്‍ ഞായറാഴ്ചയ്ക്ക് ശേഷം, സാമൂഹിക ഒറ്റപ്പെടലിന്റെ മറ്റൊരു ആഴ്ചയിലേക്ക് അമേരിക്കക്കാര്‍ പ്രവേശിക്കുമ്പോള്‍ കൂനിന്മേല്‍ കുരുവെന്നതു പോലെ കൊടുങ്കാറ്റും പേമാരിയും ഉലയ്ക്കുന്നു. മഹാമാരിയായി കൊറോണ കത്തിപ്പടരുമ്പോള്‍ രാജ്യത്ത് ഇതുവരെ മരണം 22,115 ആയി, രോഗബാധിതരുടെ എണ്ണം 560,433. തീവ്രപരിചരണത്തില്‍ പ്രവേശിക്കപ്പെട്ടവര്‍ 11,766. രാജ്യത്തുടനീളം ദൈനംദിന ജീവിതത്തെ തകര്‍ത്ത ലോക്ക്ഡൗണുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു ഫെഡറല്‍ സര്‍ക്കാര്‍ പറയുമ്പോഴും പ്രാദേശിക ഭരണകൂടം സ്റ്റേ അറ്റ് ഹോം ഉത്തരവുകള്‍ കര്‍ശനമാക്കുകയാണ്. 16 ദശലക്ഷത്തിലധികം ആളുകളെ തൊഴിലില്ലായ്മയിലേക്ക് വലിച്ചിഴയ്ക്കുകയും, ദീര്‍ഘകാല മാന്ദ്യം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്താണ് ഇപ്പോള്‍ രാജ്യത്ത് കൊറോണയുടെ മുന്നേറ്റം. അതേസമയം, തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഭയത്തിന്റെ മുള്‍മുനയിലേക്ക് നിര്‍ത്തി കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിക്കുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്. കൊറോണയുടെ കുത്തൊഴുക്കിലുള്ള ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് വീടുകളും ബിസിനസ്സുകളും കനത്ത കാറ്റിനെത്തുടര്‍ന്നു തിങ്കളാഴ്ച വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ്. തിങ്കളാഴ്ച വൈകുന്നേരം വരെ ഈ സംസ്ഥാനങ്ങള്‍ക്ക് ദേശീയ കാലാവസ്ഥാ സേവനം കനത്ത മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളില്‍ നിലവില്‍ 40 മുതല്‍ 50 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലേക്ക് കാറ്റിന്റെ വേഗത വര്‍ദ്ധിച്ചു 70 മൈല്‍ വേഗത കൈവരിക്കും. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. കനത്ത മഴയും ശക്തമായ ഇടിമിന്നലും അപകടസാധ്യത ഉയര്‍ത്തുന്നുണ്ട്. 1 മുതല്‍ 2 ഇഞ്ച് വരെ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ക്കും കൂടാരങ്ങള്‍ക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം കൊറോണ വൈറസ് ടെസ്റ്റിംഗ് സൈറ്റുകള്‍ തിങ്കളാഴ്ച അടയ്ക്കാനും നിയമനങ്ങള്‍ പുനക്രമീകരിക്കാനും നിര്‍ബന്ധിതരായി. ന്യൂയോര്‍ക്കിലെ ഫീല്‍ഡ് ആശുപത്രിയെയും മഴയും കാറ്റും ബാധിച്ചേക്കും. ന്യൂജേഴ്‌സി മോണ്‍മൗത്ത് കൗണ്ടിയിലെ പിഎന്‍സി ബാങ്ക് ആര്‍ട്‌സിലെ സ്‌റ്റേറ്റ് ഓപ്പറേറ്റിംഗ് ടെസ്റ്റിംഗ് സൈറ്റും കൗണ്ടി നടത്തുന്ന നിരവധി സൈറ്റുകളും അടച്ചിട്ടു. തെക്കന്‍ സംസ്ഥാനങ്ങളിലേക്കും കാറ്റ് കടന്നു ചെല്ലുമെന്നാണ് സൂചന. അതേസമയം, പെന്‍സില്‍വേനിയ, ഫിലഡല്‍ഫിയ, കണക്ടിക്കറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കൊറോണയുടെ വരവ് കൂടുതല്‍ വികസിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ട്. ഈസ്റ്റര്‍ ഞായറാഴ്ചയെത്തുടര്‍ന്നു ഇതുമായി ബന്ധപ്പെട്ട കണക്കുകളൊന്നും നിലവില്‍ ലഭ്യമല്ല. സ്റ്റേ അറ്റ് ഹോം ഉത്തരവ് പലേടത്തും ഗുണകരമാവുന്നു എന്ന റിപ്പോര്‍ട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് ഫെഡറല്‍സര്‍ക്കാര്‍ നികത്തുന്നു. സാമ്പത്തിക ആഘാതത്തില്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഉലയയുന്ന കാഴ്ചയും ആഴ്ചാവസാനം കണ്ടു. ഇപ്പോഴത്തെ സ്ഥിതിയില്‍ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ്, വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത വേഗതയില്‍ മാത്രമേ സംഭവിക്കുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 550,000 കേസുകളും 22,000 മരണങ്ങളും ഉള്ള ആഗോള വ്യാപനത്തിന്റെ കേന്ദ്രമാണ് അമേരിക്ക. ന്യൂയോര്‍ക്കിലെയും അമേരിക്കയുടെ മറ്റ് പ്രദേശങ്ങളിലെയും പുതിയ അണുബാധകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍, സമ്പദ്‌വ്യവസ്ഥ എപ്പോള്‍, എങ്ങനെ വീണ്ടും പഴയപടിയിലാകുമെന്നു പറയാനാകാത്ത സ്ഥിതിയാണ്. ന്യൂയോര്‍ക്കില്‍ ശനിയാഴ്ച ഉച്ചവരെ 8,627 വൈറസ് മരണങ്ങളുണ്ടായി. കാലിഫോര്‍ണിയയില്‍ 598, വാഷിംഗ്ടണില്‍ 483, ഒറിഗോണില്‍ 48 എന്നിങ്ങനെയാണ് മരണനിരക്ക്. ന്യൂയോര്‍ക്കില്‍ ഒരു ലക്ഷം പേരില്‍ 44 പേര്‍ മരിക്കുന്നതായാണ് കണക്കുകള്‍. കാലിഫോര്‍ണിയയില്‍ ഇത് രണ്ടെണ്ണമാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ പിടിച്ചു കെട്ടാന്‍ കഴിഞ്ഞാല്‍ കൊറോണയെ വരുതിയിലാക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്...

Read More

അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി

അമേരിക്കയില്‍ വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്ക് കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ മുഖ്യന്ത്രി വിശദീകരണം നല്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അവയ്ക്ക് മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും. കോവിഡ് 19നോട് അനുബന്ധിച്ചു നടക്കുന്ന എല്ലാ ആരോഗ്യ, പ്രതിരോധ പ്രവര്‍ത്തനങ്ങളും സുതാര്യവും വസ്തുനിഷ്ഠവും ആയിരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്കുമ്പോള്‍ ആശങ്ക സൃഷ്ടിക്കുന്ന ഒരു രീതിയിലുമുള്ള പ്രവര്‍ത്തനം പാടില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ കമ്പനിയയായ സ്പ്രിന്‍ക്ലറുടെ വെബ്‌പോര്‍ട്ടലിലേക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് സമാഹരിച്ച വിശദാംശങ്ങളാണ് നല്കിയത്. അതീവ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ട ആരോഗ്യവിവരങ്ങളാണ് ഇപ്രകാരം നല്കിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ മൗലികാവകാശമാണെന്ന് പുട്ടുസ്വാമി കേസില്‍ സുപ്രീംകോടതിയുടെ വിധി നിലനില്ക്കുന്നു. അമേരിക്കന്‍ സമ്രാജ്യത്വത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുകയും പ്രചാരണം അഴിച്ചുവിടുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്. വേള്‍ഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ പ്രചാരണവും കേരളം മറന്നിട്ടില്ല. അവിടെ നിന്ന് ഒരു വായ്പ എടുക്കാന്‍ പോലും സിപിഎം എതിരു നില്ക്കുകയാണു ചെയ്തിട്ടുള്ളത്. യുപിഎ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നപ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്ന് ആക്ഷേപിച്ച് വലിയ പ്രക്ഷോഭം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ അമേരിക്കന്‍ കമ്പനിക്ക് അങ്ങോട്ടു കൊണ്ടുപോയി വിവരങ്ങള്‍ നല്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി...

Read More