Author: George Kakkanatt

കൊറോണ പടരുന്നതിനിടെ മിസിസിപ്പിയില്‍ ചുഴലിക്കാറ്റ്; ആറു മരണം

വാഷിങ്ടണ്‍: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ അമേരിക്കയില്‍ നാശം വിതച്ച്‌ ചുഴലിക്കൊടുംകാറ്റ്. മിസിസിപ്പിയില്‍ വീശിയടിച്ച കാറ്റ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാറ്റ് മിസിസിപ്പിയില്‍ ദുരിതം വിതച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷനല്‍ വെതര്‍ സര്‍വീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് ട്വീറ്റ് ചെയ്തു. സാഹചര്യം നേരിടാന്‍ കഴിയുന്ന വിധമെല്ലാം സന്നാഹങ്ങള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍...

Read More

കൊവിഡ് വ്യാപനം തടയുന്നതിന് ബഹ്റൈന്‍ സ്വീകരിച്ച നടപടികള്‍ മികച്ച ഫലമുണ്ടാക്കിയെന്ന് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ

മനാമ: കൊവിഡ് വ്യാപനം തടയുന്നതിന് ബഹ്റൈന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ മികച്ച ഫലമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ, ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവരെ റിഫ കൊട്ടാരത്തില്‍ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കാനും മുന്‍കരുതല്‍ നടപടികള്‍ സഹായിച്ചു. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും അവബോധവും ഐക്യദാര്‍ഢ്യവും ഈ വെല്ലുവിളി നേരിടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും പ്രധാനമന്ത്രി...

Read More

ഗുജറാത്തിന്​ സമീപം പാക്​ സൈനിക വിമാനം തകര്‍ന്ന്​ വീണു;​ രണ്ട് മരണം

അഹമ്മദാബാദ്​: ഗുജറാത്തിന്​ സമീപം പാക്​ സൈനിക വിമാനം തകര്‍ന്ന്​ രണ്ട്​ മരണം. പൈലറ്റുമാരുടെ പരിശീലനത്തിന്​ ഉപയോഗിക്കുന്ന മുശ്ശാക്​ വിമാനമാണ്​ തകര്‍ന്നത്​. പൈലറ്റ്​ പരിശീലകന്‍ മേജര്‍ ഉമര്‍, പൈലറ്റ്​ പരിശീലനത്തിലുള്ള ലഫ്​റ്റനന്‍റ്​ ഫൈസാന്‍ എന്നിവരാണ്​ അപകടത്തില്‍ മരിച്ചതെന്ന്​ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട്​...

Read More

കൊവിഡ് 19: ആദ്യ രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ്, മൂന്നാമത്തെ ഫലം പോസറ്റീവ്; നോയിഡയില്‍ ആശുപത്രി വിട്ട രണ്ട് രോഗികളെ തിരികെ പ്രവേശിപ്പിച്ചു

നോയിഡ: രോഗബാധയില്ലെന്ന് രണ്ട് പരിശോധന ഫലങ്ങളില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട രണ്ടു പേരില്‍ മൂന്നാമത്തെ പരിശോധനാ ഫലം പോസറ്റീവ്. വൈറസ് സ്ഥിരീകരിച്ചതോടെ ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ രോഗലക്ഷണങ്ങളെത്തുടര്‍ന്ന് പ്രവേശിപ്പിച്ച രോഗികളുടെ സാംപിളുകള്‍ 24 മണിക്കൂര്‍ ഇടവേളയിലാണ് രണ്ട് തവണ ശേഖരിച്ചത്. ഇത് രണ്ടും നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് ഇരുവരേയും ആശുപത്രി ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ആശുപത്രി വിടും മുന്‍പ് മൂന്നാമത് ഒരു പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. ഈ ഫലമാണ് പോസറ്റീവ് ആയത്. തുടര്‍ന്ന് ഞായറാഴ്ചയോടെ രണ്ടു പേരെയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍...

Read More

പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരാനാകില്ല -സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാസികളെ തല്‍ക്കാലം നാട്ടിലേക്ക്​ തിരി​ച്ചുകൊണ്ടുവരാനാകില്ലെന്ന്​ സുപ്രീം കോടതി. ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്​ച വീണ്ടും ഹരജി പരിഗണിക്കും. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്ക​ണം. വിഷയത്തില്‍ നാലാഴ്​ച കഴിഞ്ഞ്​ തല്‍സ്​ഥിതി റിപോര്‍ട്ട്​ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അമേരിക്കയില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിലാണ്​ സുപ്രീ​ം കോടതിയുടെ പരാമര്‍ശം. ഗള്‍ഫ്​, ഇംഗ്ലംണ്ട്​, ഇറാന്‍, അമേരിക്ക, ഗള്‍ഫ്​ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടി​െലത്തിക്കണമെന്ന ഏഴ​ു ഹരജികളാണ്​ കോടതിയുടെ...

Read More