Author: George Kakkanatt

അമേരിക്കയിൽ വി. മാർഗരറ്റ് മേരി അലക്കോക്കിന്റെ തിരുശേഷിപ്പുകൾ എത്തിച്ചു

ഈശോ തന്റെ തിരുഹൃദയം ദർശനത്തിലൂടെ വെളിപ്പെടുത്തി നൽകിയ ഫ്രഞ്ച് സന്യാസിനി വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന്റെ തിരുശേഷിപ്പുകൾ അമേരിക്കയിൽ എത്തി. ഈ മാസം ഓർലാൻഡോയിൽ വച്ച് അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി രാജ്യത്തെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന ചരിത്രപരമായ ചടങ്ങിനോടനുബന്ധിച്ചാണ് തിരുശേഷിപ്പുകൾ എത്തിക്കുന്നത്. ജൂൺ 11-ന് ഫ്ലോറിഡയിലെ ഓർലാൻഡോയിൽ 250 കത്തോലിക്കാ മെത്രാന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ, പ്രശസ്തമായ ടൂറിനിലെ തിരുക്കച്ചയുടെ പ്രദർശനത്തോടൊപ്പം ഈ തിരുശേഷിപ്പുകളും വിശ്വാസികൾക്കായി പ്രദർശിപ്പിക്കും. അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന വേളയിലാണ്, തിരുഹൃദയ ഭക്തിക്ക് ആഗോളതലത്തിൽ തുടക്കം കുറിച്ച വിശുദ്ധയുടെ തിരുശേഷിപ്പുകൾ നേരിട്ട് വണങ്ങാനുള്ള അവസരം യു. എസ്സിലെ വിശ്വാസികൾക്ക് ലഭിക്കുന്നത്. 1673-ൽ ഫ്രാൻസിലെ പാരേ-ലെ-മോണിയൽ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിലെ അംഗമായിരിക്കെയാണ് വി. മാർഗരറ്റ് മേരിക്ക് യേശുവിന്റെ ദിവ്യദർശനങ്ങൾ ഉണ്ടാകുന്നത്. മാനവരാശിയോടുള്ള സ്നേഹത്താൽ ജ്വലിക്കുന്ന തന്റെ തിരുഹൃദയം യേശു വിശുദ്ധയ്ക്ക് കാണിച്ചുകൊടുത്തു. തന്റെ ആത്മീയ പിതാവും ഈശോസഭാംഗവുമായ വിശുദ്ധ ക്ലോഡ് ഡി ലാ കൊളംബിയറുടെ സഹായത്തോടെയാണ് അവർ തിരുഹൃദയ ഭക്തി ലോകമെമ്പാടും പ്രചരിപ്പിച്ചത്. 1864-ൽ മാർഗരറ്റ് മേരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന പ്രക്രിയയുടെ ഭാഗമായി കല്ലറ തുറന്നപ്പോൾ അവരുടെ മസ്തിഷ്കം ജീർണ്ണിക്കാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭൗതികാവശിഷ്ടങ്ങൾ പാരേ-ലെ-മോണിയൽ ആശ്രമത്തിലെ അപ്പാർട്ടീഷൻ ചാപ്പലിലേക്ക് മാറ്റി. 1920-ൽ ഇവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. നിലവിൽ വിശുദ്ധയുടെ തിരുശേഷിപ്പുകൾ അടങ്ങിയ നാല് പേടകങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വണക്കത്തിനായി കൊണ്ടുപോകാറുണ്ട്. അമേരിക്കയിൽ എത്തിക്കുന്ന ഈ പേടകം നാലെണ്ണത്തിൽ വച്ച് ഏറ്റവും വലുതാണ്. വിശുദ്ധയുടെ തോളെല്ല്, രണ്ട് വാരിയെല്ലുകൾ, മസ്തിഷ്കത്തിന്റെ ഒരു ഭാഗം എന്നിവയാണ് ഇതിലുള്ളത്. സുരക്ഷാ പെട്ടിയുൾപ്പെടെ ഇതിന് ഏകദേശം 150 പൗണ്ട് (ഏകദേശം 68 കിലോഗ്രാം) ഭാരമുണ്ട്. ഫ്രാൻസിലെ ‘നൈറ്റ്സ് ഓഫ് കൊളംബസ്’ അൽമായ സംഘടനയുടെ തലവനായ അർനോഡ് ബൂത്തെയോൺ ആണ് ഫ്രാൻസിൽ നിന്ന് ഈ തിരുശേഷിപ്പുകൾ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്നത്. ഭാരക്കൂടുതൽ ഉള്ളതിനാൽ പേടകം വിമാനത്തിന്റെ കാർഗോ വിഭാഗത്തിലാണ് കൊണ്ടുവരുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ന്യൂയോർക്കിൽ എത്തിക്കുന്ന തിരുശേഷിപ്പുകൾ ആദ്യം കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ജൂൺ ആദ്യവാരം അവിടെ പൊതുവണക്കത്തിന് സൗകര്യമുണ്ടാകും. തുടർന്ന് ജൂൺ പത്ത് മുതൽ 12 വരെ ഓർലാൻഡോയിൽ നടക്കുന്ന കത്തോലിക്കാ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിലേക്ക് ഇത് മാറ്റും. തിരുഹൃദയ തിരുനാളിന്റെ തലേന്നായ ജൂൺ 11-ന് മെത്രാന്മാർ സംയുക്തമായി വിശുദ്ധ കുർബാന അർപ്പിക്കുകയും അമേരിക്കയെ ഔദ്യോഗികമായി തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ചെയ്യും. വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന്റെ തിരുശേഷിപ്പുകൾ സെപ്റ്റംബർ അവസാനം വരെ അമേരിക്കയിൽ...

Read More

കാനഡയിൽ യഹൂദർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി കാർണി

കാനഡയിൽ യഹൂദർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി പുതിയ ഫെഡറൽ ഉപദേശക സമിതി രൂപീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. രാജ്യത്ത് അടുത്തിടെയായി മതപരമായ അതിക്രമങ്ങൾ വലിയ രീതിയിൽ വർധിച്ചുവരുന്നതായും യഹൂദ സമൂഹത്തെ സംരക്ഷിക്കുന്നതിൽ രാജ്യം പരാജയപ്പെടുകയാണെന്നും ടൊറന്റോയിൽ നടന്ന ചടങ്ങിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട മതപരമായ അതിക്രമങ്ങളിൽ വലിയൊരു പങ്കും ഇത്തരത്തിൽ ഒരു ചെറിയ ശതമാനം മാത്രം വരുന്ന ജനവിഭാഗത്തിന് നേരെയായിരുന്നു നടന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. യഹൂദ വിദ്വേഷവും മറ്റ് തരത്തിലുള്ള അതിക്രമങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. പുതിയ സാഹചര്യങ്ങൾ വിലയിരുത്താനും ഇത്തരം അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും പ്രധാനമന്ത്രി സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ആറ് നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ ഇതിനോടകം തന്നെ ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. അതിക്രമങ്ങൾ തടയുന്നതിനും മതസ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി വലിയൊരു തുക സർക്കാർ മാറ്റിവെച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജൂത വിദ്യാലയങ്ങൾക്ക് നേരെയുണ്ടായ വെടിവെയ്പ്പും ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെകുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വിദ്വേഷ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുമുള്ള ശക്തമായ നിയമപരിഷ്കാരങ്ങൾ ഇപ്പോൾ പാർലമെന്റിന്റെ പരിഗണനയിലാണ്...

Read More

ലെയോ പാപ്പ പങ്കെടുക്കുന്ന മാഡ്രിഡിലെ ‘കോർപ്പസ് ക്രിസ്റ്റി’ പ്രദക്ഷിണത്തിൽ അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള തിരുശേഷിപ്പ് പേടകവും

മാഡ്രിഡിലെ സിബെലെസ് സ്ക്വയറിൽ ലെയോ പതിനാലാമൻ മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കുന്ന ‘കോർപ്പസ് ക്രിസ്റ്റി’ (പരിശുദ്ധ കുർബാനയുടെ തിരുനാൾ) തിരുക്കർമ്മങ്ങളിൽ അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ തിരുശേഷിപ്പ് പേടകം അൾത്താരയിൽ പ്രതിഷ്ഠിക്കും. നിലവിൽ മാഡ്രിഡ് സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ അപൂർവ തിരുശേഷിപ്പ് പേടകം. സുരക്ഷയും സമയക്രമവും പരിഗണിച്ച് കാലെ ഡി അൽകാല മുതൽ ഗ്രാൻ വിയ വരെയുള്ള ചുരുങ്ങിയ പാതയിലൂടെയാണ് ഇത്തവണ പ്രദിക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങുകൾക്ക് ശേഷം മാർപാപ്പ വിശ്വാസികളെ ഈ തിരുപ്പേടകം കൈകളിലേന്തി ആശീർവദിക്കും. ​പതിനാറാം നൂറ്റാണ്ടിൽ ഫിലിപ്പ് രണ്ടാമൻ ചക്രവർത്തി തന്റെ കൊട്ടാരം മാഡ്രിഡിലേക്ക് മാറ്റിയ കാലത്താണ് മാഡ്രിഡ് കൗൺസിൽ ഈ പ്രദിക്ഷണ പേടകം നിർമ്മിക്കാൻ ഉത്തരവിട്ടത്. പൂർണ്ണമായും വെള്ളിയിൽ നിർമ്മിച്ച് ഭാഗികമായി സ്വർണ്ണം പൂശിയ ഇതിൽ മൂന്ന് ഭാഗങ്ങളുണ്ട്. 1568 – നും 1574 – നും ഇടയിൽ ഫ്രാൻസിസ്കോ അൽവാരസ് എന്ന പ്രശസ്ത വെള്ളിപ്പണിക്കാരനാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ കൊത്തുപണി ചെയ്തത്. നവോത്ഥാന ശൈലിയിലുള്ള ഗോതമ്പ് കതിരുകൾ, മുന്തിരിവള്ളികൾ, പ്രവാചകന്മാർ, മാലാഖമാർ എന്നിവരുടെ രൂപങ്ങളും ക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങളും ഇതിൽ അതീവ മനോഹരമായി കൊത്തിയിട്ടുണ്ട്....

Read More

ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു: നവംബർ 19 മുതൽ ഖത്തറിൽ പന്തുരുളും

ഫുട്ബോളിലെ യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ഷെഡ്യൂളും സമയവിവരങ്ങളും സംഘാടകർ പുറത്തുവിട്ടു. 48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ആദ്യ കൗമാര ലോകകപ്പിന് 2025-ൽ വിജയകരമായി വേദിയായതിന് പിന്നാലെയാണ് ഖത്തർ വീണ്ടുമൊരു അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ടൂർണമെന്റ് വിവരങ്ങൾ ചുരുക്കത്തിൽ: തീയതി: നവംബർ 19 മുതൽ ഡിസംബർ 13 വരെയാണ് ഫുട്ബോൾ മാമാങ്കം നടക്കുക. വേദി: ഖത്തറിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആസ്പയർ സോൺ കോംപ്ലക്സിലാണ് ഇത്തവണയും മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരം: ഗ്രൂപ്പ് എ-യിൽ ആതിഥേയരായ ഖത്തറും ഈജിപ്തും തമ്മിലാണ് ആദ്യ പോരാട്ടം. മത്സര ക്രമം: ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32 ഘട്ടത്തിലും പ്രതിദിനം എട്ട് മത്സരങ്ങൾ വീതം നടക്കും. ഫൈനൽ: ഡിസംബർ 13ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിത്തിലാണ് കലാശപ്പോരാട്ടം നടക്കുക. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപനയെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുമെന്ന് സംഘാടകർ...

Read More

മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് ടൂർണമെന്‍റിന്‍റെ എട്ടാം റൗണ്ടിൽ, കറുത്ത കരുക്കളുമായി കളിച്ച ഇരുപതുകാരനായ പ്രഗ്നാനന്ദ ക്ലാസിക്കൽ ചെസ്സിൽ കാൾസനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഈ വർഷം ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തുടർച്ചയായി രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ താരം കൂടിയായി പ്രഗ്നാനന്ദ. തന്‍റെ കരിയറിലെ എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ചേറ്റ ഈ പരാജയം കനത്ത തിരിച്ചടിയായി. കളി കൈവിട്ടെന്ന് ഉറപ്പായതോടെ നിരാശയോടെ തലയാട്ടി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ വേദി വിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജയത്തോടെ 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്നാനന്ദ ടൂർണമെന്‍റിൽ ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ കിരീടസാധ്യതകൾ...

Read More