Author: George Kakkanatt

ട്രംപിന് തിരിച്ചടി: ‘വാർ പവേഴ്‌സ് പ്രമേയം’ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

ഇറാനെതിരെയുള്ള യുദ്ധവുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തടയുന്നതിനുള്ള നിർണ്ണായക പ്രമേയം യു.എസ് പ്രതിനിധി സഭ  പാസ്സാക്കി. മൂന്ന് മാസത്തിലേറെയായി തുടരുന്ന ഈ സൈനിക സംഘർഷത്തിൽ ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങൾക്ക് തന്നെയുള്ള കടുത്ത ആശങ്കയാണ് ഈ വോട്ടെടുപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഈ ‘വാർ പവേഴ്‌സ് പ്രമേയം’  208-നെതിരെ 215 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ പാസ്സാക്കിയത്. കോൺഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനിക ശക്തി ഉപയോഗിക്കാൻ അനുമതി നൽകുകയോ ചെയ്യാത്ത പക്ഷം ഇറാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ ഈ പ്രമേയം ട്രംപിനോട് ആവശ്യപ്പെടുന്നു. സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ടോം ബാരറ്റ് (മിഷിഗൺ), വാറൻ ഡേവിഡ്‌സൺ (ഓഹിയോ), ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക് (പെൻസിൽവേനിയ), തോമസ് മാസി (കെന്റക്കി) എന്നീ നാല് റിപ്പബ്ലിക്കൻ പ്രതിനിധികൾ ഡെമോക്രാറ്റുകൾക്കൊപ്പം പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് ട്രംപിന് വലിയ തിരിച്ചടിയായി. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ആരും തന്നെ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തില്ല. നിലവിൽ പ്രതിനിധി സഭയിൽ പാസ്സായെങ്കിലും ഈ പ്രമേയം പ്രാബല്യത്തിൽ വരണമെങ്കിൽ സെനറ്റിന്റെ  കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിനാൽ താല്ക്കാലികമായി ഇതൊരു പ്രതീകാത്മകമായ നീക്കമാണെങ്കിലും, പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങളെ നിയന്ത്രിക്കാൻ ഇരുപാർട്ടികളിലെയും അംഗങ്ങൾ ഒരുമിച്ചുനിന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന് നേരെ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണം ആരംഭിച്ചതു മുതൽ യുഎസിൽ പെട്രോൾ, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കൃത്യമായ തന്ത്രങ്ങളില്ലാതെ ട്രംപ് രാജ്യത്തെ മറ്റൊരു ദീർഘകാല യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ഡെമോക്രാറ്റുകൾ...

Read More

റോമൻ ഗോഫ്മാൻ മൊസാദിന്റെ പുതിയ നായകൻ

ലോകത്തിലെ ഏറ്റവും അപകടകാരികളും തന്ത്രശാലികളുമായ ചാരന്മാരുടെ സംഘടനയായ ഇസ്രയേലിന്റെ മൊസാദിന് പുതിയ നായകൻ. ദീർഘനാളത്തെ നിയമപരമായ തടസ്സങ്ങളും തർക്കങ്ങളും മറികടന്ന് മേജർ ജനറൽ റോമൻ ഗോഫ്മാൻ മൊസാദിന്റെ പതിനാലാമത് ഡയറക്ടറായി ഔദ്യോഗികമായി അധികാരമേറ്റു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സൈനിക സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഗോഫ്മാനെ കഴിഞ്ഞ ഡിസംബറിലാണ് ഈ പദവിയിലേക്ക് നിശ്ചയിച്ചത്.  നിലവിലെ ചീഫ് ഡേവിഡ് ബാർണിയ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി പടിയിറങ്ങിയ ചടങ്ങിൽ പ്രധാനമന്ത്രി നെതന്യാഹു നേരിട്ടെത്തിയാണ് പുതിയ ചാരത്തലവനെ ലോകത്തിന് മുന്നിൽ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഗോഫ്മാന്റെ നിയമനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. രഹസ്യാന്വേഷണ രംഗത്ത് മുൻപരിചയമില്ലാത്ത ഒരു പരമ്പരാഗത സൈനിക ഉദ്യോഗസ്ഥൻ മൊസാദിന്റെ തലപ്പത്തേക്ക് വരുന്നു എന്നത് ഇസ്രയേലിന്റെ സുരക്ഷാ ചരിത്രത്തിലെ വലിയൊരു വഴിത്തിരിവാണ്. സാധാരണയായി മൊസാദിന്റെ ഉള്ളറകളിൽ വളർന്നു വരുന്ന ഉദ്യോഗസ്ഥരാണ് ഇതിന്റെ തലപ്പത്ത് എത്താറുള്ളത് എന്നാൽ ഗോഫ്മാൻ ഇതിൽ നിന്നും തികച്ചും വ്യത്യസ്തനാണ്.  ബെലാറസിൽ ജനിച്ച് പതിനാലാം വയസ്സിൽ ഇസ്രയേലിലേക്ക് കുടിയേറിയ അദ്ദേഹം സൈന്യത്തിന്റെ അർമേഡ് കോർപ്സിലൂടെയാണ് തന്റെ കരിയർ കെട്ടിപ്പടുത്തത്. ഒരു കടുത്ത യുദ്ധവീരനായും തന്ത്രശാലിയായ കമാൻഡറായും അറിയപ്പെടുന്ന അദ്ദേഹം ഇന്റലിജൻസ് സംവിധാനത്തിന് പുറത്തുനിന്നുള്ള ആളായതിനാൽ ഈ നിയമനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള അദ്ദേഹത്തിന്റെ കടുത്ത ആത്മബന്ധവും ഇതിന് ആക്കം കൂട്ടുന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേലിന്റെ സുരക്ഷാ ഏജൻസികൾക്ക് കനത്ത പരാജയം നേരിട്ടിരുന്നു. അന്ന് തെക്കൻ ഇസ്രയേലിലെ സ്ഡെറോട്ട് നഗരത്തിൽ ഹമാസ് ഭീകരരുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനിടയിൽ ഗോഫ്മാന് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വന്തം ജീവൻ പണയം വെച്ചും ഹെൽമറ്റോ ജാക്കറ്റോ പോലുമില്ലാതെ കേവലം ഒരു പിസ്റ്റളുമായി ഭീകരരെ നേരിട്ട അദ്ദേഹത്തിന്റെ ധീരത വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്.  ഈ പരിക്കുകളിൽ നിന്നും മോചിതനായ ശേഷമാണ് അദ്ദേഹം നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറിയാകുന്നത്. പരാജയപ്പെട്ട പഴയ സുരക്ഷാ ബോധ്യങ്ങളെ മാറ്റിമറിച്ച് ഇസ്രയേലിന്റെ ചാരക്കണ്ണുകൾക്ക് കൂടുതൽ മൂർച്ച കൂട്ടുക എന്ന വലിയ ദൗത്യമാണ് ഗോഫ്മാന് മുന്നിലുള്ളത്. അധികാരമേറ്റെടുക്കൽ ചടങ്ങിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പുതിയ ചീഫിന് നൽകിയ പ്രധാന നിർദ്ദേശം ഇറാന്റെ ഭരണകൂട തകർച്ച ഉറപ്പാക്കുക എന്നതാണ്. ഇറാന്റെ ആണവ പദ്ധതികളെയും മിസൈൽ ശേഷിയെയും തകർക്കുന്നതിനൊപ്പം അവരുടെ പ്രാദേശിക സഖ്യകക്ഷികളായ ഹിസ്ബുള്ള, ഹമാസ് എന്നിവരെ പാടെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഗോഫ്മാന്റെ തോളിലാണ്.  ഇറാനെതിരെയുള്ള രഹസ്യ നീക്കങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മിഡിൽ ഈസ്റ്റിലെ ശക്തിസന്തുലനം ഇസ്രയേലിന് അനുകൂലമാക്കാൻ ഏതറ്റം വരെയും പോകുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗോഫ്മാൻ വ്യക്തമാക്കി. ശത്രുക്കളുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കാനും ഏജന്റന്മാരെ റിക്രൂട്ട് ചെയ്യാനും ഗോഫ്മാന്റെ സോവിയറ്റ് പശ്ചാത്തലം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ ഉന്നത പദവിയിലേക്കുള്ള ഗോഫ്മാന്റെ വഴി അത്ര സുഗമമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മുൻപ് സൈന്യത്തിലായിരുന്നപ്പോൾ നടത്തിയ ചില സ്വാധീന കാമ്പെയ്നുകളുമായി ബന്ധപ്പെട്ട് ഒരു യുവാവ് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു.  കൂടാതെ അദ്ദേഹം അന്വേഷണ സംഘത്തോട് കള്ളം പറഞ്ഞു എന്നാരോപിച്ച് ചില മനുഷ്യാവകാശ സംഘടനകളും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദീർഘ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കോടതി ഗോഫ്മാന്റെ നിയമനത്തിൽ ഇടപെടാൻ വിസമ്മതിച്ചതോടെയാണ് അദ്ദേഹത്തിന് പദവിയിലേക്ക് വരാൻ വഴിതെളിഞ്ഞത്. മുൻ ചീഫ് ഡേവിഡ് ബാർണിയയ്ക്ക് ഗോഫ്മാന്റെ നിയമനത്തോട് വിയോജിപ്പുണ്ടായിരുന്നു എന്ന വാർത്തകളും ചടങ്ങിലെ തണുപ്പൻ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഗോഫ്മാൻ മൊസാദിന്റെ ചീഫ് ആയി മാറിയതോടെ പ്രധാനമന്ത്രിയുടെ മിലിട്ടറി സെക്രട്ടറി പദവി ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ഗസ്സ ഡിവിഷൻ കമാൻഡർ ബ്രിഗേഡിയർ ജനറൽ ബരാക് ഹിറാം ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകളാണ് ഈ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്.  പുതിയ ചാരത്തലവന്റെ കീഴിൽ ലോകമെമ്പാടുമുള്ള ജൂതന്മാരുടെയും ഇസ്രയേൽ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ മൊസാദ് വലിയ തോതിലുള്ള അഴിച്ചുപണികൾക്ക് തയ്യാറെടുക്കുകയാണ്. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിക്കാൻ പോകുന്ന നിർണായക തീരുമാനങ്ങൾ ഈ പുതിയ ചീഫിന്റെ ഓഫീസിൽ നിന്നാകും...

Read More

എ ഐ മോഡലുകൾ പുറത്തിറക്കാൻ സർക്കാർ അനുമതി വേണ്ട: സാം ആൾട്ട്മാൻ

ഓപ്പൺഎ.ഐയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സാം ആൾട്ട്മാൻ, പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാക്കരുതെന്ന് അമേരിക്കൻ നിയമനിർമാതാക്കളോട് ആവശ്യപ്പെടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ ആഴ്ച വാഷിങ്ടണിലെത്തിയ ആൾട്ട്മാൻ, എ.ഐ സാങ്കേതികവിദ്യയെ സംബന്ധിച്ച നിയമനിർമാണ ചർച്ചകളിൽ പങ്കെടുത്ത് കമ്പനിയുടെ നിലപാട് അവതരിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. അതോടൊപ്പം, അമേരിക്കൻ വാണിജ്യ വകുപ്പിന് കീഴിലുള്ള എ.ഐ പരിശോധനാ പദ്ധതികൾക്ക് കൂടുതൽ ധനസഹായം നൽകണമെന്നും അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെടും. നിലവിൽ ഓപ്പൺഎ.ഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുമായി ചേർന്ന് വാണിജ്യ വകുപ്പ് എ.ഐ മോഡലുകളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും പരിശോധിക്കുന്നുണ്ട്. ഈ പദ്ധതി കൂടുതൽ വിപുലീകരിക്കണമെന്നും സൈബർ സുരക്ഷ, ജൈവായുധ ഭീഷണികൾ, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തണമെന്നും ഓപ്പൺഎ.ഐ ആവശ്യപ്പെടുന്നു. സാം ആൾട്ട്മാന്റെ വാഷിങ്ടൺ സന്ദർശനം കമ്പനിക്കും എ.ഐ മേഖലയ്ക്കും നിർണായക സമയത്താണ് നടക്കുന്നത്. ഓപ്പൺഎ.ഐ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ രഹസ്യമായി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ക്ലോഡ് എന്ന എ.ഐ മോഡൽ വികസിപ്പിച്ച ആന്ത്രോപിക് കമ്പനിയും ഈ ആഴ്ച അമേരിക്കൻ ഓഹരി വിപണിയിലേക്കുള്ള രഹസ്യ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പുതിയ എ.ഐ മോഡലുകൾ പുറത്തിറക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാക്കിയാൽ, അത് കമ്പനികളുടെ പ്രവർത്തന വേഗത കുറയ്ക്കുകയും ലാഭത്തെ ബാധിക്കുകയും ചെയ്യുമെന്ന് വ്യവസായ രംഗം ആശങ്കപ്പെടുന്നു. സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഉൽപ്പന്നങ്ങളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നും കമ്പനികൾ...

Read More

ഗൾഫ് സംഘർഷ സാഹചര്യം: ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ട്രംപ്

മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ  ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ  ഫോൺ നിർണായക ചർച്ചകൾ നടത്തി. ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മിൽ  സംസാരിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദ്ദേശീയ ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. തർക്കങ്ങൾ പരിഹരിക്കുന്നതിന് സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഖത്തർ അമീർ ശൈഖ് തമീം വ്യക്തമാക്കി. കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുന്നത് തടയാനും പ്രാദേശിക സുരക്ഷ ശക്തമാക്കാനും എല്ലാ കക്ഷികളും ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അദ്ദേഹം...

Read More

വത്തിക്കാൻ ബസിലിക്കയിലേക്കുള്ള പ്രവേശന സമയം വർധിപ്പിച്ചു

വത്തിക്കാനിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ പത്രോസിൻറെ നാമധേയത്തിലുള്ള പേപ്പൽ ബസിലിക്ക, വിശ്വാസികൾക്ക്, ജൂൺ മാസം ഒന്ന് മുതൽ എല്ലാ ദിവസവും പ്രാദേശിക സമയം എട്ടു മണിവരെ തുറന്നിട്ടിരിക്കുമെന്നു, ബസിലിക്കയുടെ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സന്ദർശകരുടെ തിരക്കും പ്രതീക്ഷിക്കുന്ന സുരക്ഷാ പരിശോധനാ കാത്തിരിപ്പ് സമയവും കണക്കിലെടുത്ത്, അവസാന പ്രവേശനം വൈകുന്നേരം 7:15-ന് ആയിരിക്കുമെന്നും വാർത്താകുറിപ്പിൽ എടുത്തു പറഞ്ഞു. വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഈ ബസിലിക്ക, കത്തോലിക്ക വിശ്വാസികളുടെ പ്രധാനപ്പെട്ട  ഒരു തീർത്ഥാടന കേന്ദ്രവും, എല്ലാവർക്കും, വാസ്തു ശിലാ രൂപകല്പനയുടെ അതിശയകരമായ ഒരു വൈഭവുമാണ്.  324-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പിന്തുണയോടെ സിൽവസ്റ്റർ പാപ്പാ  ആണ് ആദ്യത്തെ ബസിലിക്ക...

Read More