Author: Editorial Team

വിജയ്‌യുടെ സത്യപ്രതിജ്ഞക്ക് മുമ്പ് വന്ദേമാതരം; പിന്നാലെ ദേശീയ ഗാനവും സംസ്ഥാന ഗാനവും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളുടെ പൂർണ്ണ പതിപ്പ് ആലപിച്ചു.  കേന്ദ്രം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മാസങ്ങൾക്ക് ശേഷമാണ് വന്ദേമാതരം ഒരു ചടങ്ങിൽ പൂർണ്ണമായും ആലപിച്ചത്. 1882-ൽ പ്രശസ്ത ബംഗാളി എഴുത്തുകാരൻ ബങ്കിം ചന്ദ്ര ചതോപാധ്യായയാണ് വന്ദേമാതരം എഴുതിയത്. ശനിയാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് നിരവധി കേന്ദ്ര മന്ത്രിമാർ എന്നിവർ പങ്കെടുത്ത ബംഗാൾ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇത് പ്ലേ ചെയ്തില്ല എന്നതാണ് ഏറ്റവും...

Read More

നല്ല സൂചനയാണോ? ഇന്ന് അനങ്ങാതെ സ്വർണവില, നോക്കാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,720 രൂപയാണ്. ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 240 രൂപയാണ് കുറഞ്ഞത്. മെയ് 7ന് (വ്യാഴാഴ്ച) പവന് 1.12 ലക്ഷം കടന്ന് ഈ മാസത്തെ റെക്കോർഡ് നിരക്കിലെത്തിയിരുന്നു  ഇതിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിലയിൽ നേരിയ കുറവ്...

Read More

തമിഴകത്ത് ദളപതി ഭരണം; വിജയ് സത്യപ്രതിജ്ഞ ചെയ്തു

തമിഴക വെട്രി കഴകം മേധാവി സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. വെളുത്ത ഷർട്ടും കറുത്ത പാൻറും ധരിച്ചെത്തിയ താരം സ്റ്റേഡിയത്തിനുള്ളിൽ തടിച്ചുകൂടിയ ആരാധകരുടെ കരഘോഷത്തിനിടയിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. “ഞാൻ, സി ജോസഫ് വിജയ്” എന്ന വരി പറഞ്ഞതോടെ കരഘോഷം ഇരട്ടിയായി. സത്യപ്രതിജ്ഞാ ചടങ്ങ് വികാരത്തിന്റെയും, രാഷ്ട്രീയ നാടകത്തിന്റെയും ഒരു ആവേശകരമായ മിശ്രിതമായിരുന്നു. കുടുംബാംഗങ്ങൾ, അടുത്ത സുഹൃത്ത് തൃഷ, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ എന്നിവരെ സാക്ഷിയാക്കിയാണ് തമിഴകത്ത് വിജയ് പുതുയുഗത്തിന്...

Read More

തമിഴ്നാട്ടിലെ ഒറ്റ വോട്ട് വിജയം കോടതിയിലേക്ക്; സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് മുൻ ഡി.എം.കെ മന്ത്രി

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത പോരാട്ടത്തിനൊടുവിൽ തിരുപ്പത്തൂർ മണ്ഡലത്തിൽ ഒരു വോട്ടിന് പരാജയപ്പെട്ട മുൻ ഡിഎംകെ മന്ത്രി കെആർ പെരിയകറുപ്പൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ടി.വി.കെ സ്ഥാനാർത്ഥി ശ്രീനിവാസ സേതുപതിയോടാണ് ഡി.എം.കെയിലെ അതികായനായ പെരിയകറുപ്പൻ പരാജയപ്പെട്ടത്.  കേസിന്റെ അസാധാരണ സ്വഭാവം പരിഗണിച്ച് പെരിയകറുപ്പന്റെ ഹർജി കേൾക്കാൻ മദ്രാസ് ഹൈക്കോടതി ഞായറാഴ്ച അപൂർവമായ പ്രത്യേക സിറ്റിംഗ് നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടിവികെ എംഎൽഎ സത്യപ്രതിജ്ഞ ചെയ്യുന്നതോ ഹർജിയിൽ തീരുമാനമാകുന്നതുവരെ ഏതെങ്കിലും നിയമസഭാ നടപടികളിൽ പങ്കെടുക്കുന്നതോ തടയണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി...

Read More

ന്യൂനമർദവും ചക്രവാതച്ചുഴിയും! കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. തീരദേശങ്ങളിലും ജാഗ്രതാ...

Read More