തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത പോരാട്ടത്തിനൊടുവിൽ തിരുപ്പത്തൂർ മണ്ഡലത്തിൽ ഒരു വോട്ടിന് പരാജയപ്പെട്ട മുൻ ഡിഎംകെ മന്ത്രി കെആർ പെരിയകറുപ്പൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ടി.വി.കെ സ്ഥാനാർത്ഥി ശ്രീനിവാസ സേതുപതിയോടാണ് ഡി.എം.കെയിലെ അതികായനായ പെരിയകറുപ്പൻ പരാജയപ്പെട്ടത്.
കേസിന്റെ അസാധാരണ സ്വഭാവം പരിഗണിച്ച് പെരിയകറുപ്പന്റെ ഹർജി കേൾക്കാൻ മദ്രാസ് ഹൈക്കോടതി ഞായറാഴ്ച അപൂർവമായ പ്രത്യേക സിറ്റിംഗ് നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടിവികെ എംഎൽഎ സത്യപ്രതിജ്ഞ ചെയ്യുന്നതോ ഹർജിയിൽ തീരുമാനമാകുന്നതുവരെ ഏതെങ്കിലും നിയമസഭാ നടപടികളിൽ പങ്കെടുക്കുന്നതോ തടയണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.



