Author: Editorial Team

കൊ​ച്ചി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. കൊ​ല്ലം​കു​ടി വീ​ട്ടി​ൽ അ​ബു(73) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്ത് മ​ര​ങ്ങ​ൾ കു​ത്തി മ​റി​ക്കു​ന്ന​ത് ക​ണ്ട് പോ​ത്തി​നെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ‌ അ​ബു​വി​ന്‍റെ കാ​ലി​നും വാ​രി​യെ​ല്ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ബു​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും പോ​ത്ത് അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ‌ ഉ​ട​ൻ വ​യോ​ധി​ക​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ത്തി​ന്‍റെ ശ്ര​ദ്ധ മാ​റി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ അ​ബു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബു​വി​ന്‍റെ ജീ​വ​ൻ...

Read More

പ​ശ്ചി​മ ബം​ഗാ​ളി​ൽ സി​പി​എം പ​ത്ര​ത്തി​ന് സ​ർ​ക്കാ​ർ പ​ര​സ്യം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​രം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ സി​പി​എം മു​ഖ​പ​ത്ര​മാ​യ ഗ​ണ​ശ​ക്തി​ക്ക് സ​ർ​ക്കാ​ർ പ​ര​സ്യം. 15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഗ​ണ​ശ​ക്തി​ക്ക് സ​ർ​ക്കാ​ർ പ​ര​സ്യം ല​ഭി​ക്കു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ചി​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​സ്യ​വു​മാ​യി​ട്ടാ​ണ് ഗ​ണ​ശ​ക്തി പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള മു​ഴു​വ​ൻ​പേ​ജ് പ​ര​സ്യ​മാ​ണ് പ​ത്ര​ത്തി​ലു​ള്ള​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഗ​ണ​ശ​ക്തി​ക്ക് സ​ർ​ക്കാ​ർ പ​ര​സ്യം നി​ഷേ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല​ക​ളി​ൽ നി​ന്നും ഗ​ണ​ശ​ക്തി...

Read More

വേ​ന​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രും; ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രും. ഞാ​യ​റാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ല്‍​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണി​ത്. ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്താ​ൽ മെ​യ് 11ഓ​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്...

Read More

പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ വി​മാ​നം റ​ൺ​വേ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ആളെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

ഡെ​ൻ​വ​ർ: റ​ൺ​വേ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ആ​ളെ പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ വി​മാ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഡെ​ൻ​വ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും 224 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി. ഫ്രോ​ണ്ടി​യ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഫ്ലൈ​റ്റ് 4345 (എ​യ​ർ​ബ​സ് എ321) ​ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റ​ൺ​വേ​യു​ടെ സു​ര​ക്ഷാ​വേ​ലി ചാ​ടി​ക്ക​ട​ന്ന് ഓ​ടി​യെ​ത്തി​യ വ്യ​ക്തി​യെ വി​മാ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ കാ​ബി​നി​ൽ പു​ക നി​റ​ഞ്ഞ​ത് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഉ​ട​ൻ ത​ന്നെ ഡെ​ൻ​വ​ർ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് എ​ത്തി തീ ​അ​ണ​യ്ക്കു​ക​യും യാ​ത്ര​ക്കാ​രെ​യും ഏ​ഴ് ക്രൂ ​അം​ഗ​ങ്ങ​ളെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. 12 യാ​ത്ര​ക്കാ​ർ​ക്ക് ഒ​ഴി​പ്പി​ക്ക​ലി​നി​ടെ നി​സാ​ര പ​രി​ക്കേ​റ്റു. ഇ​തി​ൽ അ​ഞ്ചു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ലം​ഘി​ച്ച് മ​ന​പൂ​ർ​വ​മാ​ണ് ഒ​രാ​ൾ റ​ൺ​വേ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തെ​ന്ന് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഷോ​ൺ ഡ​ഫി പ​റ​ഞ്ഞു. ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ന​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് റ​ൺ​വേ അ​ട​യ്ക്കു​ക​യും ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നും നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ചോ അ​യാ​ളു​ടെ ഉ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചോ ഉ​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മി​ക്ക യാ​ത്ര​ക്കാ​രെ​യും പി​ന്നീ​ട് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ലോ​സ് ഏ​ഞ്ച​ൽ​സി​ലേ​ക്ക്...

Read More

ആ​ലു​വ​യി​ൽ വ​ധ​ശ്ര​മം; കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും കൂ​ട്ടാ​ളി​യും പോ​ലീ​സ് പി​ടി​യി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ൽ ര​ണ്ട് പേ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും കൂ​ട്ടാ​ളി​യും പോ​ലീ​സ് പി​ടി​യി​ൽ. ആ​ലു​വ​യി​ലെ ബാ​റി​ന് സ​മീ​പം ര​ണ്ട് പേ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ശ്യാ​മ​ൾ റോ​യ്, (37) കൂ​ട്ടാ​ളി സാ​ബി​ർ ഹു​സൈ​ൻ (34) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി സ്വ​ദേ​ശി അ​ബ്ബാ​സ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ​ക്തി​വേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് ത​ർ​ക്ക​ത്തി​നി​ടെ പ​രി​ക്കേ​റ്റ​ത്. പ്ര​തി​ക​ൾ മ​റ്റൊ​രാ​ളു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ഇ​വ​രെ ക​ത്തി കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്പി കെ​എ​സ് സു​ദ​ർ​ശ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സാ​ബി​ർ ഹു​സൈ​നെ ആ​ലു​വ ഭാ​ഗ​ത്ത് നി​ന്നും മു​ഖ്യ പ്ര​തി​യാ​യ ശ്യാ​മ​ൾ റോ​യി​യെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ശ്യാ​മ​ള്‍ റോ​യ് 2014 മു​ത​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 20ഓ​ളം മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണ്. നി​ര​വ​ധി ത​വ​ണ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള പ്ര​തി, ഒ​രു സ്ഥ​ല​ത്തും സ്ഥി​ര​മാ​യി ത​ങ്ങാ​റി​ല്ല. വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ്ടി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ളും കൈ​യു​റ​യും ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്...

Read More