Author: Editorial Team

വിമത നീക്കം തടയാൻ പുനലൂരിൽ തിരക്കിട്ട അനുനയ ശ്രമം, സഞ്ജയ് ഖാനെ പിൻതിരിപ്പിക്കാൻ ശ്രമം

കൊല്ലം: പുനലൂരിൽ യുഡിഎഫിന് തലവേദനയായ വിമത നീക്കം തടയാൻ തിരക്കിട്ട നീക്കം. ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാനെ പിൻതിരിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്. പി.സി.വിഷ്ണുനാഥ് സഞ്ജയ് ഖാനെ ഫോണിൽ വിളിച്ച് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. കടുത്ത തീരുമാനങ്ങൾ പാടില്ലെന്ന് പി.സി.വിഷ്ണുനാഥ് സഞ്ജയ് ഖാനെ അറിയിച്ചു. നാളെ നാമനിർദ്ദേശ പത്രിക നൽകുമെന്ന ഉറച്ച നിലപാടിലാണ് സഞ്ജയ് ഖാൻ. ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പുനലൂർ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയതിന് പിന്നാലെ ഡിസിസി ഭാരവാഹിയായ നെൽസൺ സെബാസ്റ്റ്യനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കെ സി വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെ വിമതനെ പിൻവലിച്ചു. ഈ തീരുമാനമാണ് ഇന്ന് പുനലൂരിൽ നാടകീയ രംഗങ്ങൾക്കും പ്രഖ്യാപനത്തിനും വഴിവെച്ചത്. ലീഗിന് വഴങ്ങിയുള്ള നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ കോൺഗ്രസ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സഞ്ജയ് ഖാനെ നേതാക്കളും പ്രവർത്തകരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നാലെയാണ് പുനലൂരിൽ താൻ മത്സരിക്കുമെന്ന സഞ്ജയ് ഖാൻ്റെ പ്രഖ്യാപനം വന്നത്. തോൽക്കാൻ വേണ്ടിയാണ് വീണ്ടും ലീഗിന് സീറ്റ് നൽകിയത്. അതിന് ഒപ്പം നിൽക്കാൻ കഴിയില്ല. പുനലൂരിൽ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി സഞ്ജയ് ഖാനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനുകൂലികൾ പ്രചരണവും തുടങ്ങി. തനിക്ക് വാഗ്ദാനം ചെയ്ത സീറ്റാണ് നേതൃത്വം ലീഗിന് നൽകിയതെന്നും സഞ്ജയ് ഖാൻ...

Read More

കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

കൊച്ചി : കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കണ്ണൂർ സ്വദേശിനിയായ യുവതിക്കെതിരായ ആക്രമണം. പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, കളമശേരിയിൽ വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ കുട്ടിയാണ് ആക്രമണത്തിനിരയായത്. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്. തൂണിൽ തലയിടിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവർന്നത്. തലയുടെ പിൻഭാ​ഗത്ത് മുറിവേറ്റു. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ്...

Read More

വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല, ജെൻസി വോട്ടർമാരുടെ എണ്ണത്തിൽ വർധനവ്; പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് അപേക്ഷ തിയതി നീട്ടിയെന്നും രത്തൻ ഖേൽക്കർ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഇനി അപേക്ഷിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി. ഇത്തവണ ‘ജെൻ സി’ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 18 നും 19 നും ഇടയിൽ പ്രായമുള്ള വോട്ടർമാരുടെ എണ്ണത്തിലെ വർധനവ് ജനാധിപത്യ പ്രകീയയിൽ സന്തോഷം നൽകുന്നതാണ്. അതേസമയം പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അപേക്ഷാ കാലാവധി ഏഴ് ദിവസം വരെ നീട്ടി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. വെറും രണ്ട് ദിവസം മാത്രം അനുവദിച്ചതിനാൽ നിരവധി പൊലീസുകാർക്ക് അവസരം നഷ്ടമായെന്ന പരാതി പരിഗണിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം...

Read More

‘തെറ്റുകൾ പറ്റിയിട്ടുണ്ട്, എനിക്കൊന്നും ഒളിപ്പിക്കാനില്ല, ഇനി ജീവിതവുമായി മുന്നോട്ട് പോകണം’; തുറന്നുപറഞ്ഞ് മീര വാസുദേവ്

മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. തന്മാത്ര കൂടാതെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി മികച്ച വേഷങ്ങൾ മീര വാസുദേവ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ചും കരിയറിനെ കുറിച്ചും മീര പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹമോചിതയാണെന്നും, സിംഗിളാണെന്നും വെളിപ്പെടുത്തിയത് തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാനാണെന്നാണ് മീര വാസുദേവ് പറയുന്നത്. തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും, ഒന്നും ഒളിപ്പിക്കാനില്ലെന്നും പറഞ്ഞ മീര വാസുദേവ് ഇനി ജീവിതവുമായി മുന്നോട്ട് തന്നെ പോകണമെന്നും പറയുന്നു. “തെറ്റായ കാര്യങ്ങള്‍ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാന്‍ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഉള്‍ക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം.” മീര പറയുന്നു. “ഞാന്‍ ഇപ്പോള്‍ കരിയറില്‍ വളരെ ബിസിയാണ്. ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ എന്നും താരം പറയുന്നത്. അനുഭവങ്ങളിലൂടെയാണ് ജീവിതത്തില്‍ വ്യക്തതയുണ്ടാകുന്നതെന്നും താരം പറയുന്നു. നമ്മുടെ സ്‌പേസില്‍ നമുക്ക് കംഫേര്‍ട്ട് ഇല്ലെങ്കില്‍ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മള്‍ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളില്‍ നിന്ന് പഠിച്ച് വളരണം.” മീര വാസുദേവ് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മീരയുടെ...

Read More

‘ഓരോ ഫ്രെയിമും യുദ്ധഭേരി പോലെ’; കാന്താര വിവാദത്തിനിടെ രൺവീർ സിങ്ങിനെ പുകഴ്ത്തി ഋഷഭ് ഷെട്ടി

രൺവീർ സിങ് നായകനായ ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. മുമ്പ് ഒരു ചടങ്ങിൽ രൺവീർ സിങ് ‘കാന്താര’യിലെ ദൈവക്കോലത്തെ പരിഹസിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രൺവീറിനെതിരെ കേസുമുണ്ട്. എന്നാൽ ഇതെല്ലാം മറന്നുകൊണ്ടാണ് ധുരന്ധർ -2നെ പ്രശംസിച്ചുകൊണ്ട് ഋഷഭ് ഷെട്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഓരോ ഫ്രെയിമും യുദ്ധഭേരി പോലെ തോന്നിച്ചു എന്നാണ് ധുരന്ധർ-2നെക്കുറിച്ച് ഋഷഭ് ഷെട്ടി എക്സിൽ കുറിച്ചത്. ‘ധുരന്ധർ: ദി റിവഞ്ച് ആദ്യ രംഗം മുതൽ നിങ്ങളെ പിടിച്ചിരുത്തുന്നു, ഇത് വെറുമൊരു രണ്ടാം ഭാഗമല്ല, മറിച്ച് ഒരു പ്രസ്താവനയാണ്’ എന്ന് അദ്ദേഹം കുറിച്ചു. ചിത്രത്തിലെ കഥപറച്ചിലിനെയും അഭിനേതാക്കളുടെ പ്രകടനങ്ങളെയും അദ്ദേഹം വാനോളം പുകഴ്ത്തി. #DhurandharTheRevenge the very first scene pulls you in and never lets go. Every frame hits like a war drum.This isn’t just a sequel; it’s a statement. Brilliant storytelling, brother absolutely loved the detailing, @AdityaDharFilms.Top-notch performances by every single… pic.twitter.com/ugT7KkksMJ— Rishab Shetty (@shetty_rishab) March 21, 2026 സഞ്ജയ് ദത്തിന്റെ പ്രകടനത്തെ ഋഷഭ് പ്രത്യേകം പരാമർശിച്ചു. ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരുടെ പ്രകടനങ്ങളെയും ഷെട്ടി പ്രശംസിച്ചു. വികാസ് നൗലഖയുടെ ദൃശ്യങ്ങളും ശാശ്വത സച്ദേവിന്റെ സംഗീതവും ശിവകുമാർ വി. പണിക്കരുടെ എഡിറ്റിങ്ങും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയെന്ന് അദ്ദേഹം...

Read More