Author: Editorial Team

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി അ​റ​സ്റ്റി​ൽ. ചി​റ്റാ​റ്റു​മു​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​യി​ൽ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി എ​ന്ന ര​തീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19നാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​യ​ത്തു​ന​ട എ​ന്ന സ്ഥ​ല​ത്തു വെ​ച്ച് മു​ൻ​വൈ​രാ​ഗ്യം കാ​ര​ണം മേ​നം​കു​ളം സ്വ​ദേ​ശി ലാ​ലു​വി​നെ അ​സ​ഭ്യം പ​റ​ഞ്ഞ്, ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ലാ​ലു സ​ഹ​ക​രി​ക്കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴ​ക്കൂ​ട്ടം സ്‌​റ്റേ​ഷ​നി​ലും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലു​മാ​യി 18 ആ​ക്ര​മ​ണ​ക്കേ​സു​ക​ളും പ്ര​തി​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്...

Read More

പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നെന്ന് കെ ബി ഗണേഷ് കുമാർ, കണക്കുകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് -ബിജെപി ഡീൽ ആരോപണവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. ബിജെപി വോട്ടുകൾ കുത്തനെ കുറഞ്ഞ് യുഡിഎഫിലേക്ക് ഒഴുകിയെന്നാണ് ഗണേഷ് കുമാറിന്റെ വാദം. യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചതെന്നുമുള്ള ഗുരുതര ആരോപണമാണ് ഗണേഷ് കുമാർ മുന്നോട്ട് വക്കുന്നത്. കെ ബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ 2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700. 2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്… ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം…അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു. യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ടെന്റി ടെന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസ് നു ലഭിച്ചില്ല..– കെ ബി ഗണേഷ്...

Read More

സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ്; ന​യം വ്യ​ക്ത​മാ​ക്കി വി​ജ​യ്

ചെ​ന്നൈ: അ​ധി​കാ​ര​മേ​റ്റ ഉ​ട​ൻ ത​ന്നെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ് ത​ന്‍റെ ഭ​ര​ണ​ശൈ​ലി വ്യ​ക്ത​മാ​ക്കി. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വി​ൽ അ​ദ്ദേ​ഹം ഒ​പ്പു​വ​ച്ചു. ത​ന്‍റെ സ​ർ​ക്കാ​ർ സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ഒ​രു ചി​ല്ലി​ക്കാ​ശ് താ​ൻ തൊ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ വി​ജ​യ് പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും സാ​മൂ​ഹ്യ​നീ​തി​ക്കും ഊ​ന്ന​ൽ ന​ൽ​കി​കൊ​ണ്ടു​ള്ള ഭ​ര​ണ​മാ​യി​രി​ക്കും ടി​വി​കെ​യു​ടേ​തെ​ന്നും തെ​റ്റ് ചെ​യ്യു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ഏ​ൽ​പ്പി​ച്ച ചു​മ​ത​ല​യി​ൽ ജ​ന​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തും സു​താ​ര്യ​വു​മാ​യ ഭ​ര​ണം കാ​ഴ്‌​ച​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. നി​ങ്ങ​ൾ എ​നി​ക്ക് വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ നി​ങ്ങ​ൾ എ​നി​ക്ക് കു​റ​ച്ച് സ​മ​യം ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഞ​ങ്ങ​ൾ സു​താ​ര്യ​മാ​യ ഒ​രു സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കും. ത​മി​ഴ്‌​നാ​ടി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​ൻ കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ക​യോ നി​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യോ ചെ​യ്യി​ല്ല. നി​ങ്ങ​ൾ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം...

Read More

ഡ്രൈ​വ​ർ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

കൊ​ച്ചി: ഡ്രൈ​വ​റെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് സ്വ​ദേ​ശി പ്ര​വീ​ൺ (38) ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്തി​ന​ടു​ത്ത് ഊ​രാ​ക്കാ​ട് സ്വ​കാ​ര്യ റൈ​സ് മി​ല്ലി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​വീ​ൺ മി​ല്ലി​ലെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​ടി​യി​ട്ട പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം...

Read More

കോ​ൺ​ഗ്ര​സ് ഡി​എം​കെ​യെ ച​തി​ച്ചു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മോ​ദി

ബം​ഗ​ളൂ​രു: ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​പ്പം നി​ന്ന ഡി​എം​കെ​യെ ഉ​പേ​ക്ഷി​ച്ച് വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​ര കൊ​തി​യ​ന്മാ​രാ​യ കോ​ൺ​ഗ്ര​സ് കി​ട്ടി​യ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ഡി​എം​കെ​യെ പി​ന്നി​ൽ നി​ന്ന് കു​ത്തി. പ​ല​പ്പോ​ഴും പ്ര​തി​സ​ന്ധി​ക​ളി​ൽ ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​ല​നി​ന്ന​ത് ഡി​എം​കെ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഞ്ച് എം​എ​ൽ​എ​മാ​ർ ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഈ ​ചേ​രി​മാ​റ്റ​ത്തെ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്ന്...

Read More