Author: Editorial Team

ജ​ന​ങ്ങ​ൾ ന​ൽ​കി​യ​ത് വ​ലി ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്; വി​ജ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ധി വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​ത​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ വി​ജ​യി​യി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം സാ​മൂ​ഹ്യ​നീ​തി, മ​ത​നി​ര​പേ​ക്ഷ​ത, ജ​ന​ക്ഷേ​മം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഒ​രു ഭ​ര​ണ​മാ​യി മാ​റു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​വും ത​മി​ഴ്നാ​ടും ദീ​ർ​ഘ​കാ​ല​മാ​യു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ്. ഈ ​ബ​ന്ധം വ​രും കാ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മ​ത​നി​ര​പേ​ക്ഷ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ...

Read More

തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് സീ​റ്റ് ഒ​ഴി​ഞ്ഞു; പെ​ര​മ്പൂ​ർ നി​ല​നി​ർ​ത്തി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും രാ​ജി​വെ​ച്ചു. ത​മി​ഴ്‌​നാ​ടി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച വി​ജ​യ് പെ​ര​മ്പൂ​ർ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് സീ​റ്റ് ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷം അ​ദ്ദേ​ഹം കോ​ട്ട സെ​ന്‍റ് ജോ​ർ​ജ് സ​മു​ച്ച​യ​ത്തി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് ശേ​ഷം ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത വി​ജ​യ് വൈ​കാ​രി​ക​മാ​യ പ്ര​സം​ഗ​മാ​ണ് ന​ട​ത്തി​യ​ത്. ത​ന്‍റെ സ​ർ​ക്കാ​ർ ത​മി​ഴ്‌​നാ​ട്ടി​ൽ “യ​ഥാ​ർ​ത്ഥ മ​തേ​ത​ര, സാ​മൂ​ഹ്യ​നീ​തി” യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. “സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സ്സ് എ​ന്താ​ണെ​ന്നും അ​വ​രു​ടെ ജീ​വി​തം എ​ങ്ങ​നെ​യു​ള്ള​താ​ണെ​ന്നും എ​നി​ക്ക് ന​ന്നാ​യി അ​റി​യാം. ഒ​രു സാ​ധാ​ര​ണ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ മ​ക​നാ​യാ​ണ് ഞാ​ൻ ജ​നി​ച്ച​ത്. മ​ന്ന കു​ടും​ബ​ത്തി​ൽ നി​ന്ന​ല്ല ഞാ​ൻ വ​രു​ന്ന​ത്. നി​ങ്ങ​ളു​ടെ മ​ക​നാ​യോ സ​ഹോ​ദ​ര​നാ​യോ ആ​ണ് ഞാ​ൻ എ​ന്നെ കാ​ണു​ന്ന​ത്. നി​ങ്ങ​ൾ എ​ന്നെ അ​ങ്ങ​നെ ക​ണ്ട​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ൽ എ​നി​ക്ക് ഇ​ത്ര​യും വ​ലി​യ സ്ഥാ​നം ന​ൽ​കി​യ​ത്.” – വി​ജ​യ് പ​റ​ഞ്ഞു. അ​പ്രാ​യോ​ഗി​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കി​ല്ലെ​ന്ന് വി​ജ​യ് വ്യ​ക്ത​മാ​ക്കി. താ​ൻ ഒ​രു പ്ര​വാ​ച​ക​നോ ദൈ​വ​ദൂ​ത​നോ അ​ല്ലെ​ന്നും ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ താ​ൻ വാ​ഗ്ദാ​നം ചെ​യ്യൂ​വെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി.കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഒ​പ്പ​മു​ള്ള​പ്പോ​ൾ ഏ​ത് അ​സാ​ധ്യ​മാ​യ കാ​ര്യ​ത്തെ​യും നേ​രി​ടാ​ൻ ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട്...

Read More

കേ​ര​ള​ത്തി​ലെ ക​ന​ത്ത തി​രി​ച്ച​ടി: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഡ​ൽ​ഹി​യി​ൽ; പ്ര​തി​പ​ക്ഷ നേ​താ​വി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ, പാ​ർ​ട്ടി സ്വീ​ക​രി​ക്കേ​ണ്ട ഭാ​വി നി​ല​പാ​ടു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു. യു​ഡി​എ​ഫ് 102 സീ​റ്റു​ക​ൾ നേ​ടി വ​ൻ വി​ജ​യം കൈ​വ​രി​ച്ച​പ്പോ​ൾ, ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് വെ​റും 35 സീ​റ്റു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം. പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യെ​ക്കു​റി​ച്ചും ജ​ന​വി​കാ​ര​ത്തി​ൽ നി​ന്നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ക​ൽ​ച്ച​യെ​ക്കു​റി​ച്ചും പാ​ർ​ട്ടി​യി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം, താ​ഴേ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ൾ, ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വോ​ട്ട് ചോ​ർ​ച്ച എ​ന്നി​വ പി​ബി വി​ല​യി​രു​ത്തും. പു​തി​യ നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട​ക​ളി​ലൊ​ന്ന്. പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ഈ ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പി​ണ​റാ​യി വി​ജ​യ​നെ കൂ​ടാ​തെ കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ, സ​ജി ചെ​റി​യാ​ൻ, പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ പേ​രു​ക​ളും സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ട്ട് സീ​റ്റു​ക​ൾ നേ​ടി​യ സി​പി​ഐ, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ, ബ്രാ​ഞ്ച്-​ഏ​രി​യ-​ജി​ല്ലാ ത​ല​ങ്ങ​ളി​ൽ പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും ക്രോ​സ് വോ​ട്ടിം​ഗ് ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും പാ​ർ​ട്ടി അ​ണി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പി​ബി യോ​ഗം അ​വ​സാ​നി​ച്ച ശേ​ഷ​മോ, ഈ ​ആ​ഴ്ച അ​വ​സാ​നം ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലോ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്...

Read More

‘അധികാരക്കൊതി മൂത്ത കോൺഗ്രസ് ആരെയും ചതിക്കും’; ഡി.എം.കെയെ കൈവിട്ടതിൽ കടന്നാക്രമിച്ച് മോദി

ചെന്നൈയിൽ പുതിയ സഖ്യകക്ഷികൾക്കൊപ്പം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഒരു ‘പാരസൈറ്റ്’ (പരജീവി) സ്വഭാവമുള്ള പാർട്ടിയാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അയൽസംസ്ഥാനമായ കർണാടകയിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ടിവികെയ്ക്ക് അനുകൂലമായി ദീർഘകാല സഖ്യകക്ഷിയായ ഡി.എം.കെയെ ഉപേക്ഷിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ പരാമർശിച്ചായിരുന്നു മോദിയുടെ വിമർശനം. “അത് ഒരു പരജീവി പാർട്ടിയായി മാറിയിരിക്കുന്നു. കൊള്ളയടിച്ച പണത്തിന് വേണ്ടിയാണ് അവർ പോരാടുന്നത്. ആദ്യ അവസരത്തിൽ, സ്വന്തം സഖ്യകക്ഷിയെ ഉപേക്ഷിക്കാൻ അവർ തയ്യാറായി. കോൺഗ്രസ് പിന്നിൽ നിന്ന് കുത്താത്ത ഒരു പാർട്ടിയുമില്ല,” മോദി പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പല പ്രതിസന്ധികളിലും കോൺഗ്രസിനെ ഡി.എം.കെ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ അധികാരക്കൊതി കാരണം കോൺഗ്രസ് സ്വന്തം സഖ്യകക്ഷിയെ തന്നെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. യു.പി.എയുടെ ഒന്നും രണ്ടും സർക്കാരുകളുടെ കാലത്ത് ഡി.എം.കെ പലതവണ കോൺഗ്രസിന് രക്ഷകരായിട്ടുണ്ട്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ അവരെ വഞ്ചിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി...

Read More

‘സംസ്ഥാനം അഭിവൃദ്ധി പ്രാപിക്കട്ടെ’; വിജയ്ക്ക് അഭിനന്ദന പ്രവാഹം, പിന്തുണ അറിയിച്ച് മോദി

തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ആശംസകളുമായി പ്രമുഖർ.  പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ്‌യെ അഭിനന്ദിച്ചു. തമിഴ് സിനിമയുടെ ഉലനായകൻ കമൽ ഹാസനും വിജയ മുഖ്യമന്ത്രിയായതിൽ സന്തോഷം പ്രകടിപ്പിച്ചു.  വിജയ് മുഖ്യമന്ത്രിയായതിൽ അഭിനന്ദനങ്ങൾ അറിയിച്ചും തമിഴ്‌നാടിന് അഭിവൃദ്ധി ആശംസിച്ചും കമൽഹാസൻ എക്‌സിൽ ട്വീറ്റ്...

Read More