Author: Editorial Team

കേരളത്തിലേത് വലിയ തോൽവി എന്നതിൽ സംശയം ഇല്ല; യോഗം തുടരും, എം എ ബേബി

പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്ന സിപിഐഎമ്മിന്റെ നിർണായക പോളിബിറോയോ യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും യോഗം നാളെ ചർച്ച ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ പരാജയങ്ങളുടെ പ്രാഥമിക വിലയിരുത്തലാണ് ഡൽഹി എകെജി ഭവനിൽ ആരംഭിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ പ്രധാന അജണ്ട.കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായം പി ബി യോഗം നാളെയാണ് വിശദമായി ചർച്ചയ്ക്ക് എടുക്കാൻ പോകുന്നത്. പിണറായി വിജയനെ കേരളത്തിലെ പ്രതിപക്ഷ നേതാവാക്കാനുള്ള അനുമതി പോളിറ്റ് ബ്യൂറോ നൽകിയേക്കും അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചില്ല.കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ടാണ് സംസ്ഥാന ഘടകം ഇന്ന് പിബിക്ക് മുന്നിൽ വെച്ചത്. വിശദമായ ചർച്ചകൾ ഈ മാസം 22ന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ നടക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി അവലോകനം ചെയ്ത സിപിഐ ദേശീയ എക്സിക്യൂട്ടീവ് ദേശീയ കൗൺസിൽ യോഗങ്ങളിൽ ജനവികാരം തിരിച്ചറിയാൻ കഴിയാത്തതിൽ സംസ്ഥാന ഘടകത്തിനെതിരെ വിമർശനം...

Read More

നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണു; നീലേശ്വരത്ത് 12 കാരന് ദാരുണാന്ത്യം

കാസർഗോഡ് നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.പാലായി പള്ളിയിലെ ഉസ്താദ് അബ്ദുൽ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിക്കുകയായിരുന്നു കുട്ടി. പരുക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഇളയ സഹോദരങ്ങൾ...

Read More

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം പാടിയത് ഗവർണർ ഓഫീസിൻ്റെ നിർദേശപ്രകാരം; വിശദീകരണവുമായി ടി വികെ

തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ടിവികെ. വന്ദേമാതരം ആദ്യം പാടിയത് ലോക്ഭവന്റെ നിർദേശ പ്രകാരമെന്ന് മന്ത്രി ആദവ് അർജുന. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തിയന്നും ഇനി അങ്ങിനെ ഉണ്ടാകില്ലെന്നും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടുമെന്നും ആദവ് അർജുന പറഞ്ഞു. തുടക്കത്തിലെ കല്ലുകടിയ്ക്ക് കാരണമായത് ഇതാണ്. തമിഴ് തായ് വാഴ്ത്തെന്നത് തമിഴ്ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ പരിപാടികളിലും ആദ്യം പാടിയിരുന്നത് ഇതുതന്നെ. അതാണ് വിജയ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാറിയത്. വന്ദേമാതരത്തിനും ദേശഭക്തിഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. ബിജെപിയെ സന്തോഷിപ്പിയ്ക്കാനായാണ് വിജയ് ഇത് ചെയ്‌തത്‌ എന്നായിരുന്നു ഡിഎംകെയുടെ ആരോപണം. തമിഴ് നാടിനെയും തമിഴ് ജനതയെയും ടിവികെ അവഹേളിച്ചുവെന്നും ഡിഎംകെ കുറ്റപ്പെടുത്തി. ഇതാണോ വിജയ് കൊണ്ട് വരാൻ ശ്രമിച്ച മാറ്റം എന്നും ഡിഎംകെ ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ മറുപടി പറയണമെന്നും തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണ ലഭിക്കുന്നു എന്ന് ടി വി കെ ഉറപ്പാക്കണം എന്നും സിപിഐ ആവശ്യപ്പെട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടി ഇരുന്ന വേദിയിലായിരുന്നു വന്ദേമാതരം ആദ്യം പാടിയത്. തമിഴ്നാട് സർക്കാരിന്റെ പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യവും ദേശീയ ഗാനം അവസാനവും പാടുന്നതാണ് പിന്തുടരുന്ന രീതി. ഇതിന്റെ പേരിൽ മുൻഗവർണർ ആർ എൻ രവിയും എം കെ സ്റ്റാലിനും തമ്മിൽ തർക്കങ്ങളും...

Read More

പു​ഴ​യി​ലി​റ​ങ്ങി​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ പ​ല​വ​ൻ​പ​ടി പു​ഴ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി ബി​യോ​ൺ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹ​രീ​ഷ്, കോ​ട്ട​യം സ്വ​ദേ​ശി അ​തു​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ത​മം​ഗ​ലം ബ​സേ​ലി​യോ​സ് ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. സം​ഘ​ത്തി​ൽ ഒ​മ്പ​തു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ട​മ​ല​യാ​ർ ഡാ​മി​ൽ നി​ന്ന് വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തി​ന് ശേ​ഷം പു​റ​ത്തു​വി​ടു​ന്ന വെ​ള്ള​മാ​ണ് പു​ഴ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ വേ​ന​ൽ​ക്കാ​ല​ത്തും നി​റ​യെ വെ​ള്ള​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടവരെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്...

Read More

പേരാമ്പ്രയില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പരിക്ക്

കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി എന്ന് നാട്ടുകാര്‍ പറയുന്നു. മുഖത്ത് പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവറുടെ സീറ്റിന് തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയെയും ടാങ്കര്‍ ലോറി ഡ്രൈവറെയും പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെയും ടാങ്കറിന്‍റെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി...

Read More