Author: Editorial Team

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് വിലയിരുത്തൽ. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 14 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.  അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More

ഇറാഖിലെ മരുഭൂമിയിൽ ഇസ്രായേലിന്റെ രഹസ്യ സൈനിക താവളം; ആട്ടിടയൻ നൽകിയ വിവരത്തിൽ ചുരുളഴിഞ്ഞത് വൻ ഓപ്പറേഷൻ

ഇറാനുമായുള്ള യുദ്ധത്തിൽ പശ്ചിമ ഇറാഖിലെ വിജനമായ മരുഭൂമി ഇസ്രായേൽ തങ്ങളുടെ രഹസ്യ താവളമാക്കി മാറ്റിയിരുന്നതായി റിപ്പോർട്ട്. ഇറാന്റെ ഉള്ളിലേക്ക് നടത്തുന്ന വ്യോമാക്രമണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും പ്രത്യേക സേനാ നീക്കങ്ങൾക്കുമായി ഇസ്രായേൽ ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഒരു പ്രാദേശിക ആട്ടിടയൻ നൽകിയ സൂചനയെത്തുടർന്ന് ഇറാഖ് സൈന്യം നടത്തിയ അന്വേഷണമാണ് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ താവളത്തിന്റെ വിവരം പുറത്തുകൊണ്ടുവന്നത്. മാർച്ച് ആദ്യവാരത്തിലാണ് ഈ രഹസ്യ ഓപ്പറേഷൻ ഏതാണ്ട് വെളിപ്പെട്ടത്. സംശയാസ്പദമായ സൈനിക നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇറാഖ് സൈന്യം ഈ മേഖലയിലേക്ക് നീങ്ങിയെങ്കിലും ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ അവരെ തടയുകയായിരുന്നു. താവളം കണ്ടെത്തുന്നത് ഒഴിവാക്കാനാണ് ഇറാഖ് സൈന്യത്തിന് നേരെ ആക്രമണം...

Read More

ഇറാൻ ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; പരമോന്നത നേതാവ് മൊജ്തബ ഖമേനി ‘നോട്ട് റീച്ചബിൾ’, ആശങ്കയിൽ ഭരണകൂടം

അമേരിക്കയുമായി സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി എവിടെയെന്ന ചോദ്യം ആഗോളതലത്തിൽ സജീവമാകുന്നു. യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും മൊജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ വീഡിയോ, ഓഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. ഇത് ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിനിടയിലും സൈന്യത്തിനിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 28-നുണ്ടായ വ്യോമാക്രമണത്തിൽ മൊജ്തബ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് അമേരിക്കൻ, ഇറാനിയൻ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അതിനുശേഷം അദ്ദേഹം പൊതുരംഗത്ത് വന്നിട്ടില്ല. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോൾ രാജ്യത്തെ അന്തിമ തീരുമാനമെടുക്കേണ്ട നേതാവിന്റെ അസാന്നിധ്യം ചർച്ചകളുടെ വിശ്വാസ്യതയെ തന്നെ...

Read More

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ പിടിമുറുക്കുമ്പോഴും തിരിച്ചടിയാകുന്നത് ഉപതിരഞ്ഞെടുപ്പ് സാധ്യതകള്‍

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് നടക്കുക. ഈ സാധ്യതകള്‍ തന്നെയാണ് കെ സി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന് പ്രധാന തടസമാകുന്നത്. നിലവില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിയായാല്‍ എം പി സ്ഥാനം രാജി വെക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന ലോക്സഭാ സീറ്റാണിത്. ശോഭാ സുരേന്ദ്രന്‍ മത്സരിച്ച 2024 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 11 ശതമാനം വോട്ട് വര്‍ധനവ് നേടിയിരുന്നു. നേരത്തെ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ആലപ്പുഴയില്‍ പരാജയം രുചിച്ചിരുന്നു. അതിനാല്‍, ആലപ്പുഴ ലോക്സഭാ സീറ്റ് കോണ്‍ഗ്രസിന് ഉറപ്പായ സീറ്റായി കണക്കാക്കാനാവില്ല. നിലവിലെ സാഹചര്യത്തില്‍ കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയിലും ഘടകകക്ഷികള്‍ക്കിടയിലും വലിയ അതൃപ്തി രൂപപ്പെട്ടിരിക്കുകയാണ്. അങ്ങനെ വന്നാല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. നിലവില്‍ ഒരു എം പി മാത്രമുള്ള എല്‍ ഡി എഫിന് അങ്ങനെ വന്നാല്‍ ഒരു എം പിയെ കൂടി ലഭിക്കാനാണ് കൂടുതല്‍ സാധ്യത. 2019 ല്‍ എല്‍ ഡി എഫിന് കേരളത്തില്‍ നിന്ന് ലഭിച്ച ഏക ലോക്‌സഭാ സീറ്റ് ആലപ്പുഴയിലേതായിരുന്നു. അതേസമയം 2024 ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ബിജെപി നടത്തിയ വലിയ കുതിപ്പ് കണക്കിലെടുക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പി വിജയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ആലപ്പുഴയില്‍ നിന്നുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജയപ്രകാശ് ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞത്. ചില കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളും ഈ അപകടസാധ്യതയെക്കുറിച്ച്‌ എ ഐ സി സി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. തെക്കന്‍ കേരളത്തിലെ മൂന്ന് നിയമസഭാ സീറ്റുകളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും വിജയം ബിജെപിക്ക് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇതിനകം തന്നെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം 2024 ല്‍ വേണുഗോപാല്‍ കാരണം ഒഴിവുവന്ന രാജ്യസഭാ സീറ്റ് ബിജെപിക്ക് ലഭിച്ചതിനാല്‍ കോണ്‍ഗ്രസ് ഇതിനകം തന്നെ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഏതെങ്കിലും ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് നേടുന്നത് വേണുഗോപാലിന് ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, കോണ്‍ഗ്രസിലെ ഉള്‍പ്പോരുകള്‍ അദ്ദേഹത്തിന്റെ വിജയ മാര്‍ജിനിനെ ബാധിച്ചേക്കാം. ഈ തിരഞ്ഞെടുപ്പില്‍ എം പിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചില സിറ്റിംഗ് എംപിമാരുടെ അപേക്ഷ കോണ്‍ഗ്രസ് നിരസിച്ചിരുന്നു. അതിനാല്‍ വേണുഗോപാലിന് ഒരു ഇളവ് നല്‍കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച എംപിമാര്‍ക്കിടയില്‍ നീരസത്തിന് കാരണമാകും. അതിലും പ്രധാനം കെ സി വേണുഗോപാലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ നിലവിലെ ഒരു കോണ്‍ഗ്രസ് എം എല്‍ എ രാജി വെക്കേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമെ കെ സിക്ക് മുഖ്യമന്ത്രിയായി തുടരാനാകൂ. നിലവിലെ സാഹചര്യത്തില്‍ കെ സി വേണുഗോപാലിനെതിരെ ശക്തമായ വികാരം ഉണ്ട്. ജയിക്കാനായില്ലെങ്കില്‍ കെ സിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം ചോദ്യം...

Read More

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരേ പോക്സോ കേസ്.

മന്ത്രിയുടെ മകനായ ഭാഗീരഥ് 17 കാരിയായ തന്റെ മകളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് അമ്മ പരാതിപ്പെടുകയായിരുന്നു. എട്ടുമാസം മുന്പായിരുന്നു സംഭവം. അതേസമയം പെണ്‍കുട്ടിക്കെതിരേ ഭാഗീരഥും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ വിശ്വസിച്ച്‌ ഏതാനും പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാൻ ഒപ്പം പോയിട്ടുണ്ടെന്നാണ് ഭാഗീരഥിന്റെ വിശദീകരണം. ഇതിനുശേഷം പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തയാറല്ലെന്നു പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. 50,000 രൂപ നല്‍കിയെങ്കിലും അഞ്ചു കോടിരൂപ വേണമെന്നു ഭീഷണിമുഴക്കി. പണം നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും ഭാഗീരഥിന്റെ...

Read More