Author: Editorial Team

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരേ പോക്സോ കേസ്.

മന്ത്രിയുടെ മകനായ ഭാഗീരഥ് 17 കാരിയായ തന്റെ മകളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് അമ്മ പരാതിപ്പെടുകയായിരുന്നു. എട്ടുമാസം മുന്പായിരുന്നു സംഭവം. അതേസമയം പെണ്‍കുട്ടിക്കെതിരേ ഭാഗീരഥും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ വിശ്വസിച്ച്‌ ഏതാനും പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാൻ ഒപ്പം പോയിട്ടുണ്ടെന്നാണ് ഭാഗീരഥിന്റെ വിശദീകരണം. ഇതിനുശേഷം പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തയാറല്ലെന്നു പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. 50,000 രൂപ നല്‍കിയെങ്കിലും അഞ്ചു കോടിരൂപ വേണമെന്നു ഭീഷണിമുഴക്കി. പണം നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും ഭാഗീരഥിന്റെ...

Read More

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; ഇറാന്റെ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടി.അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിന്റെ ചൈന സന്ദർശനം ഈ ആഴ്ച നടക്കാനിരിക്കെ, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ശക്തമാണ്. യുദ്ധം സൃഷ്ടിച്ച ആഗോള ഊർജ്ജ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും ലോകരാഷ്ട്രങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം, ട്രംപിന് മറുപടിയുമായി ഇറാൻ രംഗത്തെത്തി. ട്രംപിന്റെ അത്യാഗ്രഹത്തിന് ഇറാൻ കീഴടങ്ങുക എന്നതായിരുന്നു യു എസ് പദ്ധതി.ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം അം​ഗീകരിക്കണം. യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉപരോധങ്ങൾ അവസാനിപ്പിച്ച് പിടിച്ചുവെച്ചിരിക്കുന്ന ആസ്തികൾ വിട്ടുകൊടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തലിലേക്കുള്ള പാത കൂടുതൽ ദുഷ്കരമാക്കുകയാണ്. വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനിടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിൽ പ്രതിസന്ധി തുടരുന്നതിനിടെ വീണ്ടും എണ്ണ വിലയിൽ വർധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു.ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47...

Read More

ഹാന്റവൈറസ്; എം വി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു

ഹാന്റവൈറസ് ബാധിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോ​ഗമിക്കുന്നു. മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിലാണ് നിലവിൽ കപ്പലൽ നങ്കൂരമിട്ടിരിക്കുന്നത്. യാത്രക്കാരെ വിമാനമാർ​ഗം അതത് രാജ്യങ്ങളിലേക്കായിരിക്കും മാറ്റുക. മടങ്ങിപ്പോകുന്ന യാത്രക്കാർ 72 മണിക്കൂർ ഐസോലേഷന് ശേഷം 45 ദിവസം വീടുകളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിൽ നിന്നാണ് യാത്രക്കാരെ ഒഴിപ്പിക്കുന്നത്. യാത്രക്കാരിൽ രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും72 മണിക്കൂർ യാത്രക്കാർ ഐസൊലേഷനിൽ തുടരണമെന്നാണ് നിർദേശം. പുറത്തെത്തിക്കുന്ന യാത്രക്കാരെ സീൽ ചെയ്ത ബസുകളിലേക്ക് മാറ്റിയശേഷമാണ് ദ്വീപിലെ വിമാനത്താവളത്തിലേക്ക് എത്തിക്കുക. അതേസമയം, ബ്രിട്ടീഷ് പൗരൻമാരായ 20 യാത്രക്കാർ ഇന്ന് തന്നെ യുകെയിലേക്ക് മടങ്ങും. രാജ്യത്ത് തിരിച്ചെത്തുന്നവരെ ഐസൊലേഷൻ സൗകര്യത്തിലേക്ക് മാറ്റുമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചിരിക്കുന്നത്. 72 മണിക്കൂർ ആശുപത്രി ഐസൊലേഷന് ശേഷം യാത്രക്കാർ 45 ദിവസം വീടുകളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്.‌ ഇരുപതിൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ കപ്പലിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനം നേരിട്ടെത്തിയാണ് ഒഴിപ്പിക്കൽ നടപടി ഏകോപിക്കുന്നത്. ഹാന്റാവൈറസ് മറ്റൊരു കൊവിഡ് അല്ലെന്നും ടെഡ്രോസ് അദാനം വ്യക്തമാക്കി . നാളെയോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കും. ലഗേജുകൾ കപ്പലിൽ ഉപേക്ഷിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ കപ്പലിൽ ഉള്ളവരെ ദ്വീപിൽ ഇറക്കുന്നതിനെതിരെ ടെനറൈഫ് ദ്വീപ് നിവാസികൾ പ്രതിഷേധം...

Read More

കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിലെ മൂന്നാം വർഷ ബി ഡി എസ് വിദ്യാർഥികൾ ആണ് മരിച്ചത്. പെരിയാറിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേർക്കും കൂടി ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായത്. തിരുവല്ല സ്വദേശി ബിയോൺ തിരുവനന്തപുരം സ്വദേശി ഹരീഷ് കോട്ടയം സ്വദേശി അതുൽ എന്നിവരാണ് പെരിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കോതമംഗലം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെ വനമേഖലയോട് ചേർന്നുള്ള വടാട്ടുപാറയിലെ പല്ലവൻ പടിയിലാണ് ഉച്ചയോടെ ഒൻപത് പേരടങ്ങുന്ന സംഘം എത്തിയത്. ശക്തമായ നീരൊഴുക്ക് പെരിയാറിൽ ഉണ്ടായിരുന്നില്ല എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ഭാഗമായി ജലനിരപ്പ് ഉയർന്നിട്ടുണ്ടായിരുന്നു. പരിചയമില്ലാത്ത ഭാഗത്ത് ഒഴുക്കിൽപ്പെട്ട ആളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേർ കൂടി ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയും വലിയ വെല്ലുവിളിയാണ്. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും എത്തി. പരിചയസമ്പന്നരായ നാട്ടുകാരെ അടക്കം ഉൾപ്പെടുത്തി നടത്തിയ തിരച്ചിലാണ് മൂവരെയും കണ്ടെത്തിയത്. തുടർന്ന് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ...

Read More

തമിഴ്നാട്ടിൽ ഇനി വിജയ് – ഉദയനിധി സ്റ്റാലിൻ പോരാട്ടം; പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു

തമിഴ്നാട്ടിൽ ഇനി ജോസഫ് വിജയ് – ഉദയനിധി സ്റ്റാലിൻ പോരാട്ടം. ഉദയിനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ തിരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് പ്രതിപക്ഷ ഉപ നേതാവ്. ഇന്ന് ചേർന്ന യോഗത്തിലാണ് ഉദയനിധിയെ ഡി എം കെയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഭരണകക്ഷിയായ ടി വി കെയും മുഖ്യമന്ത്രി വിജയ്‌യും നേരിടുക ഡി എം കെയുടെ യുവനേതാവിനെയാകും. വിജയ് മികച്ച ഭരണം കാഴ്ചവെക്കുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പരിചയക്കുറവിന്റെ പ്രശ്നങ്ങൾ എല്ലാവരും ചൂണ്ടികാട്ടുന്നു. എങ്കിലും സി ജോസഫ് വിജയിൽ വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട് സാധാരണ ജനങ്ങൾ. വിസികെയുടെയും മുസ്ലിം ലീഗിൻ്റെയും പിന്തുണയോടെയാണ് സി ജോസഫ് വിജയ് തമിഴ് നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. അതേസമയം തമിഴ്നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ സർക്കാരിനെതിരെ വിമർശനവും ഉയർന്നു.തമിഴ് തായ് വാഴ്ത്തെന്നത് തമിഴ്ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ പരിപാടികളിലും ആദ്യം പാടിയിരുന്നത് ഇതുതന്നെ. അതാണ് വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാറിയത്. വന്ദേമാതരത്തിനും ദേശഭക്തിഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്.ബിജെപിയെ സന്തോഷിപ്പിയ്ക്കാനായാണ് വിജയ് ഇത് ചെയ്തതെന്ന് ഡിഎംകെ ആരോപിച്ചു. തമിഴ് നാടിനെയും തമിഴ്ജനതയെയും ടിവികെ അവഹേളിച്ചുവെന്നും ഡിഎംകെ കുറ്റപ്പെടുത്തി.ഇതാണോ വിജയ് കൊണ്ട് വരാൻ ശ്രമിച്ച മാറ്റം എന്നും ഡിഎംകെ ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ മറുപടി പറയണമെന്നും തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണ ലഭിക്കുന്നു എന്ന് TVK ഉറപ്പാക്കണം എന്നും സിപിഐ ആവശ്യപ്പെട്ടു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടി ഇരുന്ന വേദിയിലായിരുന്നു വന്ദേമാതരം ആദ്യം പാടിയത്. തമിഴ്നാട് സർക്കാറിന്റെ പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യവും ദേശീയ ഗാനം അവസാനവും പാടുന്നതാണ് പിന്തുടരുന്ന രീതി. ഇതിന്റെ പേരിൽ മുൻഗവർണർ ആർ എൻ രവിയും എം കെ സ്റ്റാലിനും തമ്മിൽ തർക്കങ്ങളും...

Read More