Author: Editorial Team

ഓ​മ​ല്ലൂ​രി​ലെ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ല്‍ മൂ​ന്ന് വ​യ​സു​കാ​രി​യ​ട​ക്കം നാ​ല് പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​മ​ല്ലൂ​ർ പു​ത്ത​ന്‍ പീ​ടി​ക​യി​ല്‍ നി​ന്നു​മാ​ണ് നാ​യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. രാ​വി​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​ർ അ​ട​ക്ക​മു​ള്ള​വ​രെ നാ​യ ആ​ക്ര​മി​ച്ചു. പൈ​വ​ള്ളി ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ നാ​യ ച​രു​വി​ൽ പ്ര​തി​ഭ​യു​ടെ മ​ക​ൾ മൂ​ന്നു​വ​യ​സു​കാ​രി സു​ക​ന്യ​യെ മാ​ര​ക​മാ​യി ക​ടി​ച്ച് മു​റി​വേ​ൽ​പി​ച്ചു. കു​ട്ടി​യു​ടെ ക​ണ്ണി​നും മു​ഖ​ത്തു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഓ​മ​ല്ലൂ​ർ പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ.​നി​ജോ ജോ​സ്, വ​ലി​യ​വീ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ വി​മ​ല (70), കൊ​ട്ടാ​ര​ത്തി​ല്‍ രാ​ജ​ന്‍ (65) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. സു​ക​ന്യ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​ള്ള​വ​ർ​ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ...

Read More

മു​ഖ്യ​മ​ന്ത്രി പ്ര​തി​സ​ന്ധി; ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് ലീ​ഗ്

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നി​ടെ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് ലീ​ഗ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​പാ​ണ​ക്കാ​ട്ടാ​ണ് യോ​ഗം ചേ​രു​ക. മു​ഖ്യ​മ​ന്ത്രി പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​ൽ ലീ​ഗ് നേ​താ​ക്ക​ൾ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്ന് മു​സ്‌​ലീം ലീ​ഗ് എം​എ​ൽ​എ ടി.​വി.​ഇ​ബ്രാ​ഹിം. പ്ര​തി​ക​രി​ച്ചു. പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. എ​വി​ടെ ചെ​ന്നാ​ലും ആ​ളു​ക​ൾ ചോ​ദി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യോ എ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം...

Read More

“കേ​ര​ള​ജ​ന​ത മാ​പ്പ് ത​രി​ല്ല’; കെ​സി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ ഷാ​ഫി​ക്ക് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നി​ടെ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് നേ​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് കെ.​സി വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് ആരോപിച്ചുകൊണ്ടാണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. കെ​സി​ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്താ​ൽ കേ​ര​ള ജ​ന​ത മാ​പ്പ് ത​രി​ല്ല. വി​ഡി​യെ ഒ​റ്റി​ക്കൊ​ടു​ത്താ​ൽ ഇ​ന്ന​ലെ വ​രെ നെ​ഞ്ചി​ലേ​റ്റി​യ ഷാ​ഫി എ​ന്ന ആ​വേ​ശം ഞ​ങ്ങ​ൾ അ​ങ്ങ് മ​റ​ക്കും എ​ന്നി​ങ്ങ​നെ​യാ​ണ് ക​മ​ന്‍റു​ക​ൾ ഷാ​ഫി​യു​ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ പോ​സ്റ്റു​ക​ളു​ടെ താ​ഴെ സ​തീ​ശ​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് അ​ഞ്ചി​ന് ഇ​ട്ട പോ​സ്റ്റി​ന് താ​ഴെ ഇ​പ്പോ​ഴും ക​മ​ന്‍റു​ക​ൾ നി​റ​യു​ക​യാ​ണ്.‌ കെ.​സി വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന് ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. എം​എ​ൽ​എ ആ​യി​രു​ന്ന ഷാ​ഫി​യെ എം​പി ആ​ക്കാ​ൻ അ​റി​യാ​മെ​ങ്കി​ൽ അ​തേ ഷാ​ഫി​യെ പ​റ​ന്പി​ൽ ഇ​രു​ത്താ​നും അ​റി​യാം. ജ​യി​പ്പി​ക്കാ​ൻ അ​റി​യാ​മെ​ങ്കി​ൽ തോ​ൽ​പി​ക്കാ​നും അ​റി​യാം എന്നിങ്ങനെ പോകുന്നു...

Read More

ഇ​ന്ധ​നം ലാ​ഭി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി; 50 വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വ്

ഭോ​പ്പാ​ൽ: ഇ​ന്ധ​നം ലാ​ഭി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ, കൂ​റ്റ​ൻ വാ​ഹ​ന​വ്യൂ​ഹ​വു​മാ​യി ബി​ജെ​പി നേ​താ​വി​ന്‍റെ യാ​ത്ര. മ​ധ്യ​പ്ര​ദേ​ശ് പാ​ഠ​പു​സ്ത​ക കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ഭോ​പ്പാ​ലി​ലെ​ത്തി​യ സൗ​ഭാ​ഗ്യ സിം​ഗ് താ​ക്കൂ​ർ ആ​ണ് 50-ഓ​ളം കാ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ഗ​ര​ത്തെ സ്തം​ഭി​പ്പി​ച്ച​ത്. ഉ​ജ്ജ​യി​നി​ൽ നി​ന്ന് ഭോ​പ്പാ​ലി​ലേ​ക്കാ​യി​രു​ന്നു സൗ​ഭാ​ഗ്യ സിം​ഗി​ന്‍റെ യാ​ത്ര. ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​യാ​യി​ക​ളും അ​ട​ങ്ങു​ന്ന വ​ൻ സം​ഘ​മാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് ഇ​ത്ര​യ​ധി​കം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. ഇ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ നേ​താ​വ് ഇ​ത് ലം​ഘി​ച്ച​ത് പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​കേ​ണ്ട ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​ർ ഇ​ത്ത​ര​ത്തി​ൽ ധൂ​ർ​ത്ത് ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വി​മ​ർ​ശ​നം...

Read More

സം​സ്കൃ​ത വാഴ്സിറ്റിയിൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി; മു​ൻ വി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ സേ​വ് യൂ​ണി. ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം: കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി വ്യാ​പ​ക​മാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന ഗൗ​ര​വ​ക​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി. മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ്മ​രാ​ജ് അ​ടാ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് ക​മ്മി​റ്റി ഗ​വ​ർ​ണ​ർ​ക്കും നി​ല​വി​ലെ വി​സി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സം​സ്കൃ​ത ഭാ​ഷാ വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ്രൊ​ജ​ക്റ്റു​ക​ളി​ൽ നി​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ അ​ഡ്വാ​ൻ​സ് കൈ​പ്പ​റ്റി​യ ശേ​ഷം ബി​ല്ലു​ക​ളോ വൗ​ച്ച​റു​ക​ളോ ഹാ​ജ​രാ​ക്കാ​തെ തു​ക സാ​ധൂ​ക​രി​ച്ചെ​ടു​ക്കു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്. മു​ൻ വി​സി ഡോ. ​ധ​ർ​മ്മ​രാ​ജ് അ​ടാ​ട്ട് 2,44,600 രൂ​പ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ചെ​ല​വ​ഴി​ച്ച​താ​യി ക​മ്മി​റ്റി ആ​രോ​പി​ക്കു​ന്നു. സ്വ​ന്തം സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​തു​ക സ​ർ​വ്വ​ക​ലാ​ശാ​ല സാ​ധൂ​ക​രി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ര​വ​ധി ഇ​ട​ത് അ​നു​കൂ​ല അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും അ​വി​ഹി​ത​മാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബി​എ​ഫ്എ പ​രീ​ക്ഷ തോ​റ്റ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് എം​എ​ഫ്എ പ്ര​വേ​ശ​നം ന​ൽ​കി പാ​സാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ക്കാ​ദ​മി​ക് ത​ട്ടി​പ്പു​ക​ളും സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. സി​പി​എം അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഈ ​സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും, ഇ​തി​നെ​തി​രെ നി​ല​വി​ലെ വി​സി പ്രൊ​ഫ. സി​സ തോ​മ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ മു​ൻ വി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ട​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന എ​ല്ലാ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും, ക്ര​മ​വി​രു​ദ്ധ​മാ​യി അ​ഡ്വാ​ൻ​സു​ക​ൾ സാ​ധൂ​ക​രി​ച്ചു ന​ൽ​കി​യ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മി​റ്റി ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തെ​ന്നും സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​യി​ൻ...

Read More