മ​ല​പ്പു​റം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നി​ടെ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് ലീ​ഗ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​പാ​ണ​ക്കാ​ട്ടാ​ണ് യോ​ഗം ചേ​രു​ക.

മു​ഖ്യ​മ​ന്ത്രി പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​ൽ ലീ​ഗ് നേ​താ​ക്ക​ൾ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്ന് മു​സ്‌​ലീം ലീ​ഗ് എം​എ​ൽ​എ ടി.​വി.​ഇ​ബ്രാ​ഹിം. പ്ര​തി​ക​രി​ച്ചു.

പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. എ​വി​ടെ ചെ​ന്നാ​ലും ആ​ളു​ക​ൾ ചോ​ദി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യോ എ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.