തി​രു​വ​ന​ന്ത​പു​രം: കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി വ്യാ​പ​ക​മാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന ഗൗ​ര​വ​ക​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി. മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ്മ​രാ​ജ് അ​ടാ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് ക​മ്മി​റ്റി ഗ​വ​ർ​ണ​ർ​ക്കും നി​ല​വി​ലെ വി​സി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സം​സ്കൃ​ത ഭാ​ഷാ വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ്രൊ​ജ​ക്റ്റു​ക​ളി​ൽ നി​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ അ​ഡ്വാ​ൻ​സ് കൈ​പ്പ​റ്റി​യ ശേ​ഷം ബി​ല്ലു​ക​ളോ വൗ​ച്ച​റു​ക​ളോ ഹാ​ജ​രാ​ക്കാ​തെ തു​ക സാ​ധൂ​ക​രി​ച്ചെ​ടു​ക്കു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്. മു​ൻ വി​സി ഡോ. ​ധ​ർ​മ്മ​രാ​ജ് അ​ടാ​ട്ട് 2,44,600 രൂ​പ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ചെ​ല​വ​ഴി​ച്ച​താ​യി ക​മ്മി​റ്റി ആ​രോ​പി​ക്കു​ന്നു.

സ്വ​ന്തം സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​തു​ക സ​ർ​വ്വ​ക​ലാ​ശാ​ല സാ​ധൂ​ക​രി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ര​വ​ധി ഇ​ട​ത് അ​നു​കൂ​ല അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും അ​വി​ഹി​ത​മാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബി​എ​ഫ്എ പ​രീ​ക്ഷ തോ​റ്റ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് എം​എ​ഫ്എ പ്ര​വേ​ശ​നം ന​ൽ​കി പാ​സാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ക്കാ​ദ​മി​ക് ത​ട്ടി​പ്പു​ക​ളും സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

സി​പി​എം അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഈ ​സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും, ഇ​തി​നെ​തി​രെ നി​ല​വി​ലെ വി​സി പ്രൊ​ഫ. സി​സ തോ​മ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ മു​ൻ വി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ട​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന എ​ല്ലാ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും, ക്ര​മ​വി​രു​ദ്ധ​മാ​യി അ​ഡ്വാ​ൻ​സു​ക​ൾ സാ​ധൂ​ക​രി​ച്ചു ന​ൽ​കി​യ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മി​റ്റി ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തെ​ന്നും സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​യി​ൻ ആ​രോ​പി​ച്ചു.