പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ല്‍ മൂ​ന്ന് വ​യ​സു​കാ​രി​യ​ട​ക്കം നാ​ല് പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​മ​ല്ലൂ​ർ പു​ത്ത​ന്‍ പീ​ടി​ക​യി​ല്‍ നി​ന്നു​മാ​ണ് നാ​യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. രാ​വി​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​ർ അ​ട​ക്ക​മു​ള്ള​വ​രെ നാ​യ ആ​ക്ര​മി​ച്ചു. പൈ​വ​ള്ളി ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ നാ​യ ച​രു​വി​ൽ പ്ര​തി​ഭ​യു​ടെ മ​ക​ൾ മൂ​ന്നു​വ​യ​സു​കാ​രി സു​ക​ന്യ​യെ മാ​ര​ക​മാ​യി ക​ടി​ച്ച് മു​റി​വേ​ൽ​പി​ച്ചു. കു​ട്ടി​യു​ടെ ക​ണ്ണി​നും മു​ഖ​ത്തു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ഓ​മ​ല്ലൂ​ർ പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ.​നി​ജോ ജോ​സ്, വ​ലി​യ​വീ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ വി​മ​ല (70), കൊ​ട്ടാ​ര​ത്തി​ല്‍ രാ​ജ​ന്‍ (65) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. സു​ക​ന്യ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​ള്ള​വ​ർ​ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.