Author: Editorial Team

ഞങ്ങളുടെ ഡിവോഴ്‌സിന്റെ കാരണം വീട്ടുകാര്‍ക്ക് ഇന്നും അറിയില്ല; പരമാവധി ശ്രമിച്ചു, എന്നിട്ടും പിരിയേണ്ടി വന്നു: ഗൗതമി നായര്‍

വിവാഹ മോചനത്തെക്കുറിച്ച് നടി ഗൗതമി നായര്‍. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടാല്‍ പിരിയുന്നതില്‍ തെറ്റില്ലെന്നാണ് ഗൗതമി പറയുന്നത്. 2017 ലാണ് ഗൗതമി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചത്. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാമായിരുന്നില്ലേ എന്ന് വീട്ടുകാര്‍ ചോദിച്ചിട്ടുണ്ടെന്നാണ് ഗൗതമി പറയുന്നത്. എന്നാല്‍ ശ്രമിച്ചിട്ടും ഒരുമിച്ച് പോകാന്‍ സാധിക്കില്ലെന്ന് കണ്ടതോടെ പിരിയുകയായിരുന്നുവെന്നും താരം പറയുന്നു. ”പരിഹസിച്ച് തീര്‍ക്കാമായിരുന്നില്ലേ എന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞിരുന്നു. പക്ഷെ, നിങ്ങള്‍ രണ്ടു പേരും ആ റിലേഷന്‍ഷിപ്പില്‍ ട്രൈ ചെയ്തിട്ടും ഹാപ്പി അല്ലെങ്കില്‍ രണ്ടു പേരുടേയും സമയം കളയുന്നതില്‍ കാര്യമില്ല. മുന്നോട്ട് പോകുന്നതിലും ജീവിതം പങ്കിടാന്‍ മറ്റൊരാളെ കണ്ടെത്തുന്നതിലും ഒരു തെറ്റുമില്ല. വീട്ടുകാരൊക്കെ പറഞ്ഞു നോക്കിയിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന്.” ഗൗതമി പറയുന്നു. ”പ്രശ്‌നങ്ങള്‍ വേണമെന്നില്ല പിരിയാന്‍. ജീവിതത്തില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. രണ്ട് പേര്‍ക്കും അധികം പ്രായവും ഉണ്ടായിരുന്നില്ല. അതിനാല്‍ സുഹൃത്തുക്കളായി മാത്രം തുടരാമെന്ന് കരുതി. അതുകൊണ്ട് ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്.” എന്നും താരം പറയുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതമി കരിയര്‍ ആരംഭിക്കുന്നത്. കരിയറില്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരികയാണ് ഗൗതമി. കാക്കി സര്‍ക്കസ് വെബ് സീരീസിലാണ് ഗൗതമി ഈയ്യടുത്ത് അഭിനയിച്ചത്. ഏപ്രില്‍ 10 ല്‍ സീ ഫൈവിലൂടെയാണ് സ്ട്രീമിങ്...

Read More

നവകേരള സർവേയ്ക്ക് 13 കോടി ചെലവായെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ കണക്ക് നല്‍കി

സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച്‌ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ആവിഷ്കരിച്ച നവകേരള സർവേയ്ക്ക് 13 കോടി ചെലവായെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ കണക്ക് നല്‍കി. 20 കോടി അനുവദിച്ചതില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടിയും ചെലവായി. വികസന പ്രവർത്തനങ്ങളില്‍ ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവിയില്‍ അവ മെച്ചപ്പെടുത്താനുമെന്ന പേരിലാണ് സർക്കാർ സർവേ നടത്തിയത്. ഏകദേശം 95 ലക്ഷം വീടുകളില്‍ നേരിട്ടെത്തി വിവരശേഖരണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനയിലെ വോളണ്ടിയർമാരുമാണ് ഇതിനായി രംഗത്തിറങ്ങിയത്. ബജറ്റ് അനുമതിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി 2026 ഫെബ്രുവരിയില്‍ സർവേ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സർക്കാർ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നല്‍കുകയും...

Read More

‘ഏറ്റവും സുന്ദരിയായ ഒരു വധു, പിന്നെ 9,309 കോടി രൂപയും വേണം, ഇല്ലെങ്കിൽ എംബസി പൂട്ടും’; തുർക്കിയോട് ഉഗാണ്ട സൈനിക മേധാവിയുടെ വിചിത്ര ആവശ്യം

സൊമാലിയയിലെ തുർക്കി ഇടപെടലിന് പകരമായി ഒരു ബില്യൺ ഡോളർ (ഏതാണ്ട് 9.309 കോടി രൂപ) ആവശ്യപ്പെട്ട ഉഗാണ്ട സൈനിക മേധാവി മുഹൂസി കൈനെരുഗാബ, തനിക്ക് ഭാര്യയായി ഏറ്റവും സുന്ദരിയായ തുർക്കി യുവതിയെയും നൽകണമെന്ന് ആവശ്യപ്പെട്ടു. 2022 -ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് വാർത്താ പ്രാധാന്യം നേടിയ ആളാണ് മുഹൂസി കൈനെരുഗാബ. ഉഗാണ്ടൻ ആർമി ചീഫ് ജനറലായ മുഹൂസി കൈനെരുഗബ, പ്രസിഡന്‍റ് യോവേരി മുസെവേനിയുടെ മകനാണ്. ഒരു ബില്യൺ ഡോളർ, പിന്നെ സുന്ദരിയായ വധുവും ഉഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗാബ, തുർക്കിയിൽ നിന്ന് രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സൊമാലിയയിലെ ഇസ്ലാമിക തീവ്രവാദികളെ നേരിടുന്നതിനായി ഉഗാണ്ട ദീർഘകാലമായി നൽകിയ സൈനിക സംഭാവനകൾക്ക് ഒരു ബില്യൺ ഡോളർ നൽകണമെന്നാണ് കൈനെരുഗാബയുടെ ആദ്യ ആവശ്യം. രണ്ടാമത്തേത്, തികച്ചും വ്യക്തിപരമായ ആവശ്യമായിരുന്നു. രാജ്യത്തെ ഏറ്റവും സുന്ദരിയായ യുവതിയെ കൈമാറുക. അവരെ മുഹൂസി വിവാഹം കഴിക്കും. അതേസമയം തുർക്കി തങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയിലുള്ള തുർക്കി എംബസി അടച്ചുപൂട്ടുമെന്നും മുഹൂസി ഭീഷണിപ്പെടുത്തി. സൊമാലിയയിലെ അടിസ്ഥാന സൗകര്യ ഇടപാടുകളിൽ നിന്നും രാജ്യ തലസ്ഥാനമായ മൊഗാദിഷുവിലെ തുറമുഖ, വിമാനത്താവള പ്രവർത്തനങ്ങളിൽ നിന്നും തുർക്കി വലിയ ലാഭം നേടുന്നുവെന്ന് മുഹൂസി എക്സിൽ ആരോപിച്ചിരുന്നു. അതേസമയം അൽ-ഖ്വയ്ദയുടെ സഹോദര സംഘടനയായ അൽ-ഷബാബിന്‍റെ തീവ്രവാദികളെ നേരിടുന്നതിന് ഉഗാണ്ട വലിയ ചെലവാണ് വഹിച്ചതെന്നും മുഹൂസി കൂട്ടിച്ചേർത്തു. അതിനാൽ തുർക്കിയിൽ നിന്നും സുരക്ഷാ ലാഭ വിഹിതം എന്ന നിലയിൽ ഒരു ബില്യൺ ഡോളർ വേണമെന്നാണ് മുഹൂസിയുടെ ആവശ്യം. വിചിത്ര ആവശ്യങ്ങൾ മുമ്പും മുഹൂസി കൈനെരുഗാബയുടെ ആവശ്യം വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം ഇത്തരത്തിൽ വിചിത്രവും ലൈംഗികത നിറഞ്ഞതുമായ ആവശ്യം അദ്ദേഹം ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2022-ൽ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കുന്നതിന് പകരമായി കൈനെരുഗാബ 100 പശുക്കളെ അവർക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതാനും ആഴ്ചകൾക്ക് മുമ്പ് സ്ത്രീകളുടെ മുന്നിൽ മുട്ട് കുത്തി നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന പുരുഷന്മാരെ അറസ്റ്റ് ചെയ്യണമെന്ന് മുഹൂസി കൈനെരുഗാബ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആവശ്യം. ഇസ്രയേൽ – യുഎസ് സംയുക്ത ഇറാൻ ആക്രമണത്തിനിടെ ഇസ്രയേലിന് ഒരു ലക്ഷം സൈനിക ഇറാൻ ആക്രമിക്കാൻ വിട്ടുനൽകാമെന്നും മുഹൂസി കൈനെരുഗാബ അറിയിച്ചിരുന്നു. This guy, Muhoozi Kainerubaga is the chief of the Ugandan 🇺🇬 Army, son of the dictator Museveni an possible future leader of the countryHere, he is threatening Turkiye 🇹🇷, asking for 1 billion $ and the most beautiful turkish woman as a wife or he stops diplomatic relations. pic.twitter.com/xPORjQTVHm— Clément Molin (@clement_molin) April 11,...

Read More

മുൻ അനുഭവങ്ങളുണ്ട്, ചർച്ചകളിൽ വിശ്വാസം നേടിയെടുക്കാൻ യുഎസിന് സാധിച്ചില്ല- ഇറാൻ സ്പീക്കർ

ടെഹ്‌റാൻ: ഇസ്ലാമാബാദിൽ യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക പ്രതികരണം നടത്തി ഇറാൻ പ്രതിനിധി സംഘത്തിന് നേതൃത്വംനൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ്. മുൻകാലത്തെ രണ്ട് യുദ്ധങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ യുഎസ് പക്ഷത്തെ തങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്ന് ഘാലിബാഫ് എക്‌സിൽ കുറിച്ച പ്രസ്താവനയിൽ അറിയിച്ചു. ‘ചർച്ചാ ഘട്ടങ്ങളിൽ എതിർപക്ഷം ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ വിശ്വാസം നേടുന്നതിൽ പരാജയപ്പെട്ടു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവായുധം, ഹോർമുസ് തുടങ്ങിയ വിഷയങ്ങളേച്ചൊല്ലി സമാധാന കരാറുണ്ടാക്കാൻ സാധിക്കാതെ ഇറാൻ യുഎസ് ചർച്ച വഴിപിരിഞ്ഞിരുന്നു. ‘ഞങ്ങൾക്ക് ആവശ്യമായ നല്ല വിശ്വാസവും ഇച്ഛാശക്തിയുമുണ്ട്. എന്നാൽ, മുൻ രണ്ട് യുദ്ധങ്ങളുടെ അനുഭവങ്ങൾ കാരണം, എതിർപക്ഷത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഇറാന്റെ ദേശീയ പ്രതിരോധത്തിന്റെ 40 ദിവസത്തെ നേട്ടങ്ങൾ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ ഒരു നിമിഷംപോലും നിർത്തുകയില്ല’ ഇറാൻ സ്പീക്കർ പറഞ്ഞു. ചർച്ചകൾ തീക്ഷ്ണതയോടെയുള്ളതായിരുന്നുവെന്ന് പറഞ്ഞ ഘാലിബാഫ്, നടപടിക്രമങ്ങൾ സുഗമമാക്കിയതിലും മധ്യസ്ഥത വഹിച്ചതിലും പാകിസ്താന് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർത്തു. ഇസ്ലാമാബാദിൽ നടന്ന ചർച്ച 21 മണിക്കൂറോളം നീണ്ടിരുന്നു. അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസിനെ പ്രതിനിധീകരിച്ച വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. ആണവായുധവുമായി ബന്ധപ്പെട്ടാണ് ചർച്ച ഉടക്കിയതെന്നും അതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ കാര്യാണ്. ഇത് അമേരിക്കയെക്കാൾ ഇറാനെയാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. അതിനാൽ, ഞങ്ങൾ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്… ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല… ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്താന്റെ ഭാഗത്തുനിന്നല്ല. അവർ അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു. അതാണ് നല്ല വാർത്ത. ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാർത്ത’, വാൻസ്...

Read More

ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനറെ തട്ടിക്കൊണ്ടു പോയതായി പരാതി

ഇടുക്കി മുരിക്കാശേരി രാജഗിരിയില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ഞായറാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ ജയചന്ദ്രനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ജയചന്ദ്രൻ സുഹൃത്തുക്കള്‍ക്കൊപ്പം മുരിക്കാശേരി രാജഗിരിയില്‍ താമസിച്ചുവരികയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മുരിക്കാശേരിയില്‍ നിന്ന് മടങ്ങുംവഴിയാണ് ഇന്നോവയില്‍ എത്തിയ അജ്ഞാതർ ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്നവരാണ് പോലീസില്‍ പരാതി...

Read More