Author: Editorial Team

MH 60 S ഹെലികോപ്ടർ, യുയുവികൾ, യുദ്ധക്കപ്പലുകൾ..; ഹോർമുസിലെ മെെനുകൾ തിരഞ്ഞുപിടിച്ച് തകർക്കാൻ യുഎസ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളെ മേഖലയിൽ വിന്യസിച്ച് അമേരിക്ക. യുഎസ് സെൻട്രൽ കമാൻഡിന് കീഴിലുള്ള സൈനിക വിഭാഗം, ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള സീ മൈനുകൾ നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. ഗഡൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, യുഎസ്എസ് മൈക്കിൾ മർഫി എന്നീ കപ്പലുകളെയാണ് രാജ്യാന്തര എണ്ണനീക്കത്തിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമുസിലെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്. കടലിനടിയിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ കണ്ടെത്തുകയും നീക്കംചെയ്യുന്ന പ്രവർത്തനത്തിന് പിന്തുണ നൽകുകയാണ് ഇവയുടെ ദൗത്യം. എണ്ണക്കപ്പലുകളെ ഉൾപ്പെടെ തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ളവയാണ് കടലിനടിയിൽ സ്ഥാപിച്ചിട്ടുള്ള സീ മൈനുകൾ. ഹോർമുസ് കടലിടുക്കിൽ നേരത്തെ ഐആർജിസി സ്ഥാപിച്ച സീ മൈനുകൾ പൂർണമായി നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കപ്പലുകളെ വിന്യസിച്ചിരിക്കുന്നതെന്ന് യുഎസ് മിലിട്ടറി കമാൻഡിനെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സീ മൈനുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തേക്ക് കപ്പലുകളെ നേരിട്ട് അയക്കുകയല്ല ചെയ്യുന്നത്. പകരം, എംകെ 18, മോഡ് 2 കിങ്ഫിഷ് പോലുള്ള അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ അഥവാ യുയുവികൾ ഉപയോഗിച്ചാണ് മൈനുകളെ നീക്കംചെയ്യുക. ടോർപ്പിഡോയുടെ ആകൃതിയിലുള്ള ഈ ഡ്രോണുകൾ വെള്ളത്തിലൂടെ നീങ്ങുകയും കടൽത്തട്ടിൽ സ്ഥാപിച്ചിരിക്കുന്ന സീ മൈനുകളെ ഹൈടെക് സോണാർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്യും. എംഎച്ച് 60എസ് പോലുള്ള ഹെലികോപ്ടറുകളുടെ സഹായവും സീ മൈനുകൾ നീക്കംചെയ്യാൻ അമേരിക്ക പ്രയോജനപ്പെടുത്തുന്നുണ്ട്. എയർബോൺ ലേസർ മൈൻ ഡിറ്റക്ഷൻ സിസ്റ്റം (എഎൽഎംഡിഎസ്) സംവിധാനമാണ് ഒഴുകിനടക്കുന്നതോ ജലോപരിതലത്തിന് തൊട്ടുതാഴെയുള്ളതോ ആയ സ്ഫോടകവസ്തുക്കളെ കണ്ടെത്താൻ സഹായിക്കുക. ഹെലികോപ്ടറോ ഡ്രോണോ സീമൈൻ കണ്ടെത്തുന്നപക്ഷം, എയർ ബോൺ മൈൻ ന്യൂട്രലൈസേഷൻ സിസ്റ്റം (എഎംഎൻഎസ്) ഉപയോഗിച്ച് അതിനെ നശിപ്പിക്കുകയാണ് ചെയ്യുക. എഎംഎൻഎസ് ചെറിയൊരു റോബോട്ടിക് യന്ത്രത്തെ സീ മൈനിന്റെ അടുത്തേക്ക് അയക്കുകയും അതിന്റെ പരിസരത്തെത്തിയ ശേഷം ഇത് പൊട്ടിത്തെറിക്കുകയും ചെയ്യും. യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, യുഎസ്എസ് മൈക്കിൾ മർഫി എന്നിവ സീ െൈമനുകൾ നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക മാത്രമല്ല, അതിന് ആവശ്യമായ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഇവയിലെ ഏജീസ് കോമ്പാറ്റ് സിസ്റ്റവും ഇന്റർസെപ്റ്റർ മിസൈലുകളും ഇറാനിൽനിന്നെത്തിയേക്കാവുന്ന കര-വ്യോമഭീഷണികളെ തിരിച്ചറിയാനും ഇല്ലാതാക്കാൻ...

Read More

ഇന്ത്യൻ പ്രദേശങ്ങൾക്ക് ചൈനയുടെ നാമകരണം: ‘പേരിട്ടാൽ സ്വന്തമാകില്ല’, ചൈനയ്ക്ക് ഇന്ത്യയുടെ താക്കീത്

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിക്കുള്ളിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകുന്ന ചൈനയുടെ നീക്കം തള്ളി ഇന്ത്യ. ഞായറാഴ്ച പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം അറിയിച്ചത്. വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും അടിസ്ഥാനരഹിതമായ കഥകൾ മെനയുന്നതും യാഥാർഥ്യത്തെ ഇല്ലാതാക്കില്ലെന്ന് ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൂപടത്തിൽ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പ്രദേശങ്ങൾക്ക് പുതിയ പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കങ്ങളെ ഇന്ത്യ തള്ളിക്കളയുന്നതായി രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 2020 മെയ് മാസത്തിലുണ്ടായ ഗാൽവാൻ സംഘർഷത്തിന് ശേഷം നിയന്ത്രണ രേഖയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണ്. ഇതിനിടയിലാണ് ഇന്ത്യൻ ഭൂപ്രദേശത്തിലുൾപ്പെടുന്ന അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകിയത്. 2025 മെയ് മാസത്തിലും അരുണാചലിലെ സ്ഥലങ്ങൾക്ക് പേര് നൽകാനുള്ള ചൈനയുടെ നീക്കങ്ങളെ ഇന്ത്യ...

Read More

തൃണമൂൽ സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി 1000 കോടിയുടെ കരാറുണ്ടാക്കി -മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി 1000 കോടി രൂപയുടെ കരാറുണ്ടാക്കിയെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബാങ്കുറ ജില്ലയിലെ ഒണ്ടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് തൃണമൂലിനെ പരാജയപ്പെടുത്താൻ ബി.ജെ.പി വൻതോതിൽ പണമൊഴുക്കുകയാണെന്നും മമത ആരോപിച്ചു.  ആം ജനത ഉന്നയൻ പാർട്ടി അധ്യക്ഷൻ ഹുമയൂൺ കബീറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വൈറൽ വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. താൻ സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി സമ്പർക്കത്തിലാണെന്നും തൃണമൂലിനെ വീഴ്ത്താൻ 1000 കോടി രൂപയുടെ കരാറിൽ 200 കോടി രൂപ അഡ്വാൻസ് കൈപ്പറ്റിയെന്നും കബീർ പറയുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. എന്നാൽ, ഈ വിഡിയോയുടെ വിശ്വാസ്യത സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ഹുമയൂൺ കബീർ പ്രതികരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ കേന്ദ്രസേന പരിശോധനയുടെ പേരിൽ സ്ത്രീകളെ അപമാനിക്കുകയാണെന്നും മമത ആരോപിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി പണം നൽകുന്നുണ്ടെന്നും വോട്ടെടുപ്പിന് ശേഷം അവർ നൽകിയ വാഗ്ദാനങ്ങളെല്ലാം മറക്കുമെന്നും ബിഹാറിലെ സാഹചര്യം ഉദാഹരണമാക്കി അവർ പറഞ്ഞു. വോട്ടർ പട്ടിക പുതുക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണെന്നും മമത വിശേഷിപ്പിച്ചു. 2026ഓടെ കേന്ദ്ര ബി.ജെ.പി സർക്കാർ അധികാരത്തിൽനിന്ന് വീഴുമെന്നും മമത പ്രവചിച്ചു. ” 2026ൽ നിങ്ങളുടെ സർക്കാർ എല്ലായിടത്തും കൂപ്പുകുത്തുമെന്ന് ലോകത്തിനു മുഴുവനും അറിയാം.. അന്ന് ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിയമങ്ങളെല്ലാം ഞങ്ങൾ റദ്ദാക്കും,” മമത പറഞ്ഞു.  വോട്ടിങ് മെഷീനുകളിൽ ബി.ജെ.പി കൃത്രിമം കാണിക്കുന്നുണെന്നും മന്ദഗതിയിലുള്ള വോട്ടെടുപ്പിനും വോട്ടെണ്ണലിനും അവർ പദ്ധതിയിടുന്നുണ്ടെന്നും അണികൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം...

Read More

‘എന്‍റെ ലുക്ക് സുരേഷ് ഗോപി മോഷ്ടിച്ചു, ഇത് ആര്‍ക്കുവേണ്ടിയും മാറ്റില്ല’

നരച്ച താടിയും കൊമ്പന്‍ മീശയുമുള്ള തന്‍റെ ലുക്ക് സുരേഷ് ഗോപി മോഷ്ടിച്ചതെന്ന് നടന്‍ സന്തോഷ്. 95 മുതല്‍ താന്‍ ഉപയോഗിക്കുന്ന വസ്ത്ര ശൈലിയും സുരേഷ് ഗോപി മോഷ്ടിച്ചുവെന്ന് സന്തോഷ് പറഞ്ഞു. കന്നഡ പടത്തിന് വേണ്ടി വച്ച ലുക്കാണിതെന്നും പിന്നീട് അത് മാറ്റിയില്ലെന്നും സന്തോഷ് പറഞ്ഞു.  ‘ഈ താടി ഞാന്‍ വച്ചിട്ട് എട്ട് വര്‍ഷമായി. സുരേഷ് ഗോപിയാണ് ഇത് മോഷ്ടിച്ചത്. ഈ ഡ്രെസിന്‍റെ പാറ്റേണും മോഷ്ടിച്ചത് സുരേഷ് ഗോപിയാണ്. ഞാന്‍ ഇത് 95 മുതല്‍ ഉപയോഗിക്കുന്ന ഡ്രസ് ആണ്. 31 വര്‍ഷമായി. പിന്നെ സുരേഷ് ഗോപി എന്‍റെ സുഹൃത്തും ബന്ധുവുമാണ്.  കൊറോണക്ക് മുന്‍പ് ഒരു കന്നഡ പടത്തിന് വേണ്ടിയാണ്  ലുക്ക് വച്ചത്. പക്ഷേ അത് പകുതിക്ക് വച്ച് നിന്നുപോയി. പിന്നെ ഈ ലുക്ക് അങ്ങനെ നിലനിര്‍ത്തി. പിന്നെ ഈ ലുക്ക് നന്നായി ചേരുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞു. ജുബ്ബ ഇട്ടപ്പോഴും ചേരുന്നുണ്ടെന്ന് ആളുകള്‍ പറഞ്ഞു. ഈ പാറ്റേണ്‍ അധികമില്ല. ഒരു കോസ്റ്റ്യൂമര്‍ പണ്ട് ഡിസൈന്‍ ചെയ്ത് തന്നതാണ്. ഇന്ത്യയിലെവിടെ പോയാലും താണെന്‍റെ വേഷം. അത് ആര്‍ക്കുവേണ്ടിയും മാറ്റുന്ന പ്രശ്നമില്ല. എനിക്ക് ഇഷ്ടപ്പെട്ട വേഷമാണ്. എന്നെ അഹങ്കാരി എന്ന് പറഞ്ഞാലും എനിക്ക് വിരോധമൊന്നുമില്ല,’ സന്തോഷ് പറഞ്ഞു.  മോഹിനിയാട്ടമാണ് പുതുതായി പുറത്തുവന്ന സന്തോഷിന്‍റെ പടം. സൈജു കുറുപ്പ് നായകനായ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായങ്ങള്‍ നേടിയ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമാണ്. സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ...

Read More

SU-57 E യുദ്ധവിമാനം നൽകാം, രണ്ടു സ്‌ക്വാഡ്രൺ; സന്നദ്ധത അറിയിച്ച് റഷ്യ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സൈനിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ്-57 ഇന്ത്യയ്ക്ക് നൽകാൻ റഷ്യ ഔദ്യോഗിക നിർദ്ദേശം മുന്നോട്ടുവെച്ചു. ഏകദേശം രണ്ട് സ്‌ക്വാഡ്രണുകളിലായി 36 മുതൽ 40 വരെ വിമാനങ്ങൾ നൽകാനാണ് മോസ്‌കോ തയ്യാറായിരിക്കുന്നത്. റഷ്യൻ വാർത്താ ഏജൻസിയായ ടാസിനെ (TASS) ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ പ്രതിരോധ ഇടപാട് യാഥാർത്ഥ്യമായാൽ 2027-നും 2028-നും ഇടയിൽ വിമാനങ്ങളുടെ കൈമാറ്റം ആരംഭിക്കും. 2030-31 കാലയളവോടെ വിമാനങ്ങൾ പൂർണ്ണമായും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രവർത്തനസജ്ജമാകുന്നത് വരെയുള്ള ഒരു ഇടക്കാല പരിഹാരമായി റഷ്യൻ വിമാനം വാങ്ങുന്നതിനേപ്പറ്റി കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് റഷ്യ ഔദ്യോഗികമായി നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുമായി ബന്ധപ്പെടുത്തി വിമാന നിർമ്മാണത്തിന്റെ 50 ശതമാനം വരെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (HAL) ചേർന്ന് ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാൻ റഷ്യ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മഹാരാഷ്ട്രയിലെ നാസിക്കിലെ പ്ലാന്റിലാകും വിമാനം നിർമിക്കുക. റഷ്യൻ അധികൃതർ ഈ പ്ലാന്റ് സന്ദർശിച്ച് എസ്.യു-57 നിർമിക്കാനാവശ്യമായ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം നിലവിൽ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്, അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിർമാണത്തിനാവശ്യമായ സാങ്കേതിക വിദ്യ കൈമാറ്റത്തിനും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവിൽ എൽ-41എഫ്1 എൻജിനുകളാണ് ഈ വിമാനങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ ഭാവിയിൽ വിമാനത്തിന്റെ കരുത്തും സ്റ്റെൽത്ത് ശേഷിയും വർദ്ധിപ്പിക്കുന്ന അടുത്ത തലമുറ എൻജിനുകൾ ഇതിൽ ഉൾപ്പെടുത്താമെന്നും റഷ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. വായുസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിലൂടെ പ്രാദേശികമായി ഇന്ത്യയ്ക്ക് വലിയ പ്രതിരോധ മേധാവിത്വം നേടാൻ ഈ വിമാനങ്ങൾ സഹായിക്കും. എങ്കിലും ഈ കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഇന്ത്യ പല ഘടകങ്ങളും പരിശോധിക്കുന്നുണ്ട്. പദ്ധതിയുടെ ആകെ ചെലവ്, കൈമാറുന്ന സാങ്കേതികവിദ്യയുടെ ആഴം, ഒരു വിദേശ രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയുടെ സ്വതന്ത്രമായ തന്ത്രപ്രധാന നിലപാടുകളെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നത്. വരും മാസങ്ങളിൽ സാങ്കേതികവും സാമ്പത്തികവുമായ വിശദമായ പഠനങ്ങൾ നടന്ന ശേഷമേ ഇന്ത്യ ഈ വിമാനങ്ങൾ വാങ്ങുന്ന കാര്യത്തിൽ വ്യക്തത വരുത്തുകയുള്ളൂ. നേരത്തെ ഇന്ത്യയിൽ വിമാനം നിർമിക്കാൻ വലിയ വാഗ്ദാനങ്ങൾ റഷ്യനൽകിയിരുന്നു. വിമാനത്തിന്റെ സോഴ്‌സ് കോഡ് ഉൾപ്പെടെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക വിദ്യ കൈമാറ്റമുൾപ്പെടെ 100 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയുമായുണ്ടായിരുന്ന പഴയ അഞ്ചാംതലമുറ യുദ്ധവിമാന സഹകരണ കരാർ പുനരുജ്ജീവിപ്പിക്കാനും റഷ്യ പദ്ധതിയിടുന്നുണ്ട്. ഇരുരാജ്യങ്ങളും സഹകരിച്ച് ഇരട്ട സീറ്റുള്ള എസ്.യു-57 വികസിപ്പിക്കാനാണ് നീക്കം. എന്നാൽ ഇതിന് കൂടുതൽ പണച്ചെലവുണ്ടാകുമെന്നതും തദ്ദേശീയമായ എഎംസിഎ പദ്ധതിയിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ളതിനാലും ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ സാധ്യതയില്ല. ഗവൺമെന്റ് തലത്തിലുള്ള ഇടപാടിലൂടെ രണ്ട് സ്‌ക്വാഡ്രൺ വാങ്ങാനാണ് ഇന്ത്യ...

Read More