Author: Editorial Team

നിഴൽ യുദ്ധം തുടരും; ഇറാനും യുഎസും വിട്ടു വീഴ്ചയ്ക്കില്ല

ഡോ. ജോർജ് എം. കാക്കനാട് ഹൂസ്റ്റൺ: യുഎസും ഇറാനും തമ്മിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ ഒരു സമാധാന കരാർ ഒപ്പിടാൻ ഒരുങ്ങുന്നു എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഇരു രാജ്യങ്ങളോട് ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ ഇതു സ്റ്റിരീകരിച്ചിട്ടില്ല. നയതന്ത്ര തലത്തിൽ ഇത്തരമൊരു നീക്കം നടന്നതായി സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളില്ലെങ്കിലും, മേഖലയിലെ സമാധാന ശ്രമങ്ങളെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലവിലുണ്ട്. സാധാരണയായി ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് ഈ രണ്ട് ശത്രുരാജ്യങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കാറുള്ളത്. പാകിസ്താൻ രണ്ട് രാജ്യങ്ങളുമായും നയതന്ത്ര ബന്ധം പുലർത്തുന്നുണ്ടെങ്കിലും ഒരു സമാധാന കരാറിന്റെ വക്കിലേക്ക് കാര്യങ്ങളെ എത്തിക്കാൻ നിലവിലെ സാഹചര്യത്തിൽ അവർക്ക് പരിമിതികളുണ്ട്. യുഎസ്-ഇറാൻ ബന്ധം മെച്ചപ്പെടാത്തതിന് പിന്നിൽ പ്രധാനമായും ആണവ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളും മിഡിൽ ഈസ്റ്റിലെ പ്രാദേശിക രാഷ്ട്രീയവുമാണ്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോൾ, തങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഇതിനുപുറമെ, ഗസ്സയിലെ സംഘർഷവും അതിൽ ഇസ്രായേലിന് യുഎസ് നൽകുന്ന പിന്തുണയും, ഹിസ്ബുള്ളയും ഹൂതികളും അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന സഹായവും ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു. ഇത്തരം പ്രോക്സി യുദ്ധങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഒരു ഔദ്യോഗിക സമാധാന കരാർ എന്നത് വിദൂരമായ ഒരു സാധ്യത മാത്രമാണ്. ഈ സംഘർഷത്തിന്റെ ഭാവി പരിശോധിച്ചാൽ, ഒരു നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങാൻ ഇരുരാജ്യങ്ങളും താല്പര്യപ്പെടുന്നില്ല എന്ന് വ്യക്തമാകും. പകരം സൈബർ ആക്രമണങ്ങളിലൂടെയും സാമ്പത്തിക ഉപരോധങ്ങളിലൂടെയും പരസ്പരം സമ്മർദ്ദത്തിലാക്കാനാണ് അവർ ശ്രമിക്കുന്നത്. വരും കാലങ്ങളിലും ഇത്തരം നിഴൽ യുദ്ധങ്ങൾ തുടരാനാണ് സാധ്യത. വലിയൊരു സൈനിക നീക്കം ഒഴിവാക്കാൻ സ്വിറ്റ്സർലൻഡ് പോലുള്ള മൂന്നാം കക്ഷികൾ വഴി രഹസ്യമായ ആശയവിനിമയങ്ങൾ ഇനിയും നടന്നേക്കാം. എന്നിരുന്നാലും, മിഡിൽ ഈസ്റ്റിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ഇസ്രായേൽ-ഇറാൻ ശത്രുതയും യുഎസ്-ഇറാൻ ബന്ധത്തെ വരും വർഷങ്ങളിലും കലുഷിതമായി തന്നെ നിലനിർത്താനാണ് സാധ്യത...

Read More

ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ യു.കെയും ഫ്രാൻസും

ലണ്ടൻ/പാരീസ്: ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ്ജ ഇടനാഴികളിൽ ഒന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സംയുക്ത നീക്കവുമായി ബ്രിട്ടനും ഫ്രാൻസും. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ‘ബഹുരാഷ്ട്ര പ്രതിരോധ ദൗത്യം’ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രഖ്യാപിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ഈ ആഴ്ച ലണ്ടനിലോ പാരിസിലോ വെച്ച് അന്താരാഷ്ട്ര ഉച്ചകോടി നടക്കും. ലോകത്തെ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടങ്ങളിൽ ഭാഗമാകാതെ, പൂർണ്ണമായും സ്വതന്ത്രമായ ഒരു സുരക്ഷ പദ്ധതിയാണ് ബ്രിട്ടനും ഫ്രാൻസും വിഭാവനം ചെയ്യുന്നത്. ഇത് കേവലം ‘പ്രതിരോധപരമായ’ നീക്കം മാത്രമായിരിക്കുമെന്ന് പ്രസിഡന്റ് മാക്രോൺ...

Read More

ഒറ്റ കപ്പലും ഹോര്‍മുസ് കടക്കില്ല, ലോകമാകെ പ്രതിസന്ധിയിലേക്കോ; അമേരിക്കൻ ഉപരോധം തുടങ്ങി, എല്ലാ കപ്പലുകളും തടയുമെന്ന് ഭീഷണി

വാഷിങ്ടൺ: ഹോർമുസിൽ കപ്പലുകൾക്ക് അമേരിക്ക നോട്ടീസ് നൽകി തുടങ്ങിയെന്ന് റിപ്പോർട്ട്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്. യുകെ മാരിടൈം ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മുഴുവൻ ​ഗതാ​ഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്. ഇറാന്‍റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ ഡോണൾഡ് ട്രംപ് ഭരണകൂടം ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്. അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡ്‌സും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. ‘സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും വേണ്ട’ എന്ന നിലപാടിലാണ് ഇറാൻ. ഇതിനകം തന്നെ മേഖലയിലെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പ്രതിദിനം 135ഓളം കപ്പലുകൾ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിൽ ഇപ്പോൾ ഗതാഗതം നാമമാത്രമായി...

Read More

അരങ്ങേറ്റക്കാര്‍ വീഴ്ത്തിയത് എട്ട് വിക്കറ്റ്! രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി, ഹൈദരാബദിന്റെ ജയം 57 റണ്‍സിന്

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 57 റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ നേരിട്ടത്. ഹൈദരാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്റെ (44 പന്തില്‍ 91) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അരങ്ങേ]റ്റത്തില്‍ തന്നെ നാല് വീതം വിക്കറ്റ് വീഴ്ത്തിയ പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്‍ എന്നിവരാണ് രാജസ്ഥാനെ തകര്‍ത്തത്. 44 പന്തില്‍ 69 റണ്‍സ് നേടിയ ഡോണോവന്‍ ഫെരേരയായാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ 45 റണ്‍സെടുത്തു. തുടക്കത്തില്‍ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് രാജസ്ഥാന്‍ നേരിട്ടത്. പ്രഫുല്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. പ്രഫുല്‍ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ വൈഭവ് സൂര്യവന്‍ഷിയുടെ (0) വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. നാലാം പന്തില്‍ ധ്രുവ് ജുറലും (0) മടങ്ങി. അവസാന പന്തില്‍ ലുവന്‍-ഡ്രെ പ്രിട്ടോറിയസ് (0) കൂടി തിരിച്ചയച്ച് പ്രഫുല്‍ രാജസ്ഥാനെ മൂന്നിന് ഒന്ന് എന്ന നിലയിലേക്ക് തള്ളിവിട്ടു. രണ്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളും (1) മടങ്ങി. ഇത്തവണ സാക്കിബ് ഹുസൈന്റെ പന്തില്‍ നിതീഷ് കുമാറിന് ക്യാച്ച്. തുടര്‍ന്ന് മൂന്നാം ഓവറില്‍ റിയന്‍ പരാഗിനേയും (4) മടക്കി പ്രഫുല്‍ രാജസ്ഥാനെ അഞ്ചിന് ഒമ്പത് എന്ന പരിതാപകരമായ നിലയിലേക്ക് തള്ളിവിട്ടു. പിന്നീട് ജഡേജ – ഫെരേര സഖ്യം 118 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് രാജസ്ഥാനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. പതിനഞ്ചാം ഓവറില്‍ ഫെരേര മടങ്ങി. തൊട്ടടുത്ത ഓവറില്‍ ജഡേജയും. ജോഫ്ര ആര്‍ച്ചര്‍ (2), രവി ബിഷ്‌ണോയി (0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. തുഷാര്‍ ദേശ്പാണ്ഡെയുടെ (11 പന്തില്‍ 25) ഇന്നിംഗ്‌സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. നന്ദ്രേ ബര്‍ഗര്‍ (3) പുറത്താവാതെ...

Read More

 “ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല”; ജഡ്ജിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

ഡൽഹി മദ്യനയ വിഷയത്തിൽ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ തന്റെ വാദങ്ങൾ അവസാനിപ്പിച്ചു. ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ ഇതിനകം തന്നെ തനിക്കെതിരെ ശക്തമായ അഭിപ്രായം രൂപപ്പെടുത്തിയതിനാൽ കേസ് കേൾക്കുന്നത് നിർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു കാരണം മാത്രമല്ല, നിരവധി പ്രധാന കാരണങ്ങൾ കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ശർമ്മ അഭിഭാഷക കൗൺസിലിന്റെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇത് ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ്. ആം ആദ്മി പാർട്ടി ആ പ്രത്യയശാസ്ത്രത്തെ പരസ്യമായി എതിർക്കുന്നുവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതിനാൽ, ജഡ്ജി ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുകയും അദ്ദേഹം അതിനെ എതിർക്കുകയും ചെയ്താൽ തനിക്ക് നീതി ലഭിക്കുമോ എന്ന് അദ്ദേഹം ഭയപ്പെടുന്നു. ആ പരിപാടികളിൽ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ എന്തെങ്കിലും വിഷയങ്ങളെക്കുറിച്ച് സംസാരിച്ചോ അതോ അവ വെറും നിയമപരമായ പരിപാടികളാണോ എന്ന് ജസ്റ്റിസ് ശർമ്മ...

Read More