Author: Editorial Team

ഇറാന് ആയുധ സഹായം നൽകിയാൽ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്

ഇറാന് സൈനിക സഹായം നല്‍കിയാല്‍ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. ചൈന ഇറാനെ സഹായിച്ചാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ‘അമ്പരപ്പിക്കുന്ന’ പുതിയ തീരുവ ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസിലെ മരിയ ബാർട്ടിറോമോയുമായുള്ള അഭിമുഖത്തിനിടെ, ഇറാനെ പിന്തുണയ്ക്കുകയും സൈനിക ഉപകരണങ്ങൾ അയയ്ക്കുകയും ചെയ്താൽ 50 ശതമാനം തീരുവ നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ‘അവര്‍ അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍, അവര്‍ക്ക് 50 ശതമാനം തീരുവ ചുമത്തും, അത് അതിശയിപ്പിക്കുന്ന തുകയാണ്’. ട്രംപ് ഫോക്‌സ് ന്യൂസ് ഷോയില്‍ പറഞ്ഞു. ചൈന ഇറാന് മിസൈൽ നൽകുമെന്ന വാർത്തകൾ ഉണ്ട്. പക്ഷേ അവർ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരു ദിവസം കൊണ്ട് എനിക്ക് ഇറാനെ നശിപ്പിക്കാന്‍ കഴിയും. അവരുടെ മുഴുവന്‍ ഊര്‍ജ്ജവും, അവരുടെ ഓരോ പ്ലാന്റുകളും, അവരുടെ വൈദ്യുതോല്‍പാദന പ്ലാന്റുകളും എനിക്ക് സ്വന്തമാക്കാന്‍ കഴിയും, അത് ഒരു വലിയ കാര്യമാണെന്നും ട്രംപ്...

Read More

 ക്ലൗഡ് ബാക്കപ്പ് വേണ്ട! ഫോണ്‍ സ്‌റ്റോറേജിന് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

ഫോൺ സ്റ്റോറേജിനെക്കുറിച്ച് പലരും പലപ്പോഴും ആശങ്കാകുലരാണ്. ഇന്നത്തെ ജീവിതശൈലിയിൽ, ഫോട്ടോകൾ എടുക്കുന്നതും വീഡിയോകൾ എടുക്കുന്നതും ഒഴിവാക്കാൻ കഴിയില്ല. ഒരു ഫോണിൽ ഫോട്ടോകളും വീഡിയോകളും നിറയുമ്പോൾ, അത് “സ്റ്റോറേജ് ഫുൾ” അല്ലെങ്കിൽ “സ്റ്റോറേജ് ലോ” അലേർട്ടുകൾ പ്രദർശിപ്പിക്കാൻ തുടങ്ങും. കൂടാതെ, ഫോണിന്റെ വേഗത കുറയുകയും മൾട്ടിടാസ്കിംഗ് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാനുള്ള ഒരു മാർഗം നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ക്ലൗഡ് സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുക എന്നതാണ്.  ക്ലൗഡ് ബാക്കപ്പിന് ഒരു പോരായ്മ കൂടിയുണ്ട്. ഇത് പരിമിതമായ അളവിലുള്ള ഡാറ്റ ബാക്കപ്പ് മാത്രമേ അനുവദിക്കൂ. അതിനാൽ, ഗൂഗിൾ ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. നിലവിൽ ബീറ്റയിലാണെന്നും വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും ആണ് പുറത്തുവരുന്ന വിവരം. ഈ ഫീച്ചർ നിങ്ങളുടെ ഫോണിന്റെ ഡാറ്റ പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലുള്ള നിങ്ങളുടെ മറ്റ് ഡിവൈസുകളിലേക്ക് ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യും. എന്താണ് ഈ ഫീച്ചർ ഈ ഫീച്ചറിനെ ഓട്ടോമാറ്റിക് ബാക്കപ്പ് എന്ന് വിളിക്കുന്നു, ഇത് നിങ്ങൾക്ക് ക്വിക്ക് ഷെയർ ക്രമീകരണങ്ങളിൽ കാണാം. ഈ സവിശേഷത നിങ്ങളുടെ ഫോൺ ഡാറ്റ ബാക്കപ്പ് ചെയ്യും, പക്ഷേ നിങ്ങളുടെ വീട്ടിലെ ഒരു ലോക്കൽ ഉപകരണത്തിലേക്കാണെന്ന് മാത്രം. സാധാരണ ബാക്കപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഈ സവിശേഷത നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ക്ലൗഡിന് പകരം നിങ്ങളുടെ ലാപ്‌ടോപ്പിലേക്കോ പിസിയിലേക്കോ ബാക്കപ്പ് ചെയ്യും. ഇത് നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യുക മാത്രമല്ല, നിങ്ങളുടെ ലോക്കൽ ഡിവൈസിലേക്ക്  പകർത്തുകയും ചെയ്യും. ഈ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ക്വിക്ക് ഷെയർ ക്രമീകരണങ്ങളിൽ നിങ്ങൾക്ക് ഈ ഫീച്ചർ കണ്ടെത്താനാകും. ഇത് എല്ലായ്പ്പോഴും ഓണോ ഓഫോ ആയിരിക്കില്ല. നിങ്ങൾക്ക് അതിന്മേൽ നിയന്ത്രണമുണ്ട്. ക്രമീകരണങ്ങളിൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഇത് ഓണോ ഓഫോ ആക്കാം. പകരമായി, നിങ്ങൾക്ക് എപ്പോൾ ബാക്കപ്പ് ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും, “ഇപ്പോൾ ബാക്കപ്പ് ചെയ്യുക” ക്ലിക്ക് ചെയ്യുക, ഡാറ്റ ബാക്കപ്പ് ആരംഭിക്കും. ഈ ഫീച്ചറിന്റെ പ്രത്യേകതയിത്… നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഒരിടത്ത് മാത്രമല്ല, നിങ്ങളുടെ ഫോണിലും, ക്ലൗഡിലും, നിങ്ങളുടെ പ്രാദേശിക ഉപകരണത്തിലും മൂന്നിടത്ത് ലഭ്യമാക്കുന്നതിനാൽ ഈ Google സവിശേഷത പ്രത്യേകിച്ചും പ്രധാനമാണ്. നിങ്ങളുടെ ഡാറ്റ ഒരു സ്ഥലത്ത് നിന്ന് ഇല്ലാതാക്കിയാൽ, അത് രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനത്ത് തുടരും. ഈ രീതിയിൽ ബാക്കപ്പ് എടുക്കുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗിക്കില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. പകരം, ഇത് സിസ്റ്റവും ഫോണിന്റെ ബിൽറ്റ്-ഇൻ ക്വിക്ക് ഷെയർ സവിശേഷതയും ഉപയോഗിക്കുന്നു, ഇത് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ...

Read More

കേരളത്തിൽ ഇടിയോട് കൂടിയ മഴ തുടരും; ഇന്ന് 11 ജില്ലകളിൽ ഗ്രീൻ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (13/04/2026) നാളെയും (14/04/2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇതിൻ്റെ അടിസ്ഥാനത്തിൽ  ഇന്ന് 11 ജില്ലകളിൽ ഗ്രീൻ അലർട്ടുണ്ട്.  24 മണിക്കൂറിൽ 15.6 മില്ലീമീറ്റർ  മുതൽ 64.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.  കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (13/04/2026) മത്സ്യബന്ധനത്തിന്  തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More

നോ​യി​ഡ​യി​ൽ ശ​മ്പ​ള വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള തൊ​ഴി​ലാ​ളി സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ശ​മ്പ​ള വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് ഫാ​ക്ട​റി ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ സ​മ​രം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. നോ​യി​ഡ ഫേ​സ് ര​ണ്ടി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​കോ​പി​ത​രാ​യ സ​മ​ര​ക്കാ​ർ പോ​ലീ​സ് വാ​നി​നി ഉ​ൾ​പ്പെ​ടെ തീ​യി​ടു​ക​യും പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​ക, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക, തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. അ​യ​ൽ​സം​സ്ഥാ​ന​മാ​യ ഹ​രി​യാ​ന​യി​ൽ അ​ടു​ത്തി​ടെ മി​നി​മം വേ​ത​ന​ത്തി​ൽ 35 ശ​ത​മാ​നം വ​ർ​ധ​ന​വ് വ​രു​ത്തി​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നോ​യി​ഡ​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ​മ​ര​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​ത്. സെ​ക്ട​ർ 84-ലെ ​ടെ​ക്സ്റ്റൈ​ൽ, ഇ​ല​ക്ട്രോ​ണി​ക് ഫാ​ക്ട​റി​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നി​ടെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ സ​മ​ര​ക്കാ​ർ തീ​യി​ട്ടു. സ്വ​കാ​ര്യ വ​സ്തു​വ​ക​ക​ൾ​ക്കും ഫാ​ക്ട​റി​ക​ൾ​ക്കും നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു. ഹ​രി​യാ​ന​യി​ൽ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം 11,274 രൂ​പ​യി​ൽ നി​ന്ന് 15,220 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നോ​യി​ഡ​യി​ൽ ഇ​ത് ഇ​പ്പോ​ഴും കു​റ​വാ​ണെ​ന്നും സ​മാ​ന ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് തു​ല്യ​വേ​ത​നം ന​ൽ​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ...

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; വ​നി​താ പോ​ളിം​ഗ് 80% ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ പോ​ളിം​ഗ് 80 % ക​ട​ന്നു. കേ​ര​ള​ത്തി​ലെ മൊ​ത്തം സ്ത്രീ ​വോ​ട്ട​ർ​മാ​ർ 1,39 , 21,868 ആ​ണ് . പു​രു​ഷ​ന്മാ​ർ 1, 32, 20, 811 ആ​ണ്. ചു​രു​ക്ക​ത്തി​ൽ പു​രു​ഷ​ന്മാ​രെ​ക്കാ​ൾ 6% സ്ത്രീ​ക​ൾ കൂ​ടു​ത​ലാ​യി വോ​ട്ട് ചെ​യ്തു . പോ​ളിം​ഗ് ദി​വ​സം ത​ന്നെ സ്ത്രീ​ക​ളു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന ഈ ​പ്രാ​തി​നി​ധ്യ​വും നീ​ണ്ട ക്യൂ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മു​ള്ള ബൂ​ത്തു​ക​ളി​ലും വ​ൻ ക്യൂ​വാ​യി​രു​ന്നു. പ​ല ജി​ല്ല​ക​ളു​ടെ​യും ക​ണ​ക്കെ​ടു​ത്താ​ൽ ന​ഗ​ര ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്ത്രീ​ക​ൾ മു​ന്നി​ൽ എ​ത്തി . എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ല്ലം പോ​ലു​ള്ള ജി​ല്ല​ക​ളി​ൽ ഏ​താ​ണ്ട് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്മാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് ചെ​യ്ത​ത്. മാ​ത്ര​മ​ല്ല വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​ര് ചേ​ർ​ക്കു​ന്ന​തി​ലും സ്ത്രീ​ക​ൾ ത​ന്നെ​യാ​ണ് മു​ന്നി​ൽ 2021 ൽ ​ന​മു​ക്ക് 12 വ​നി​താ എം​എ​ൽ​എ​മാ​രേ ഉ​ണ്ടാ​യി​രു​ന്നു.​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ത്തി​ൽ സ്ഥി​തി ഇ​ത​ല്ല. അ​വി​ടെ സ്ത്രീ ​സം​വ​ര​ണം ഏ​റെ​ക്കു​റെ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ വ​നി​താ പ്ര​സി​ഡ​ന്‍റ്മാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ സി​പി​എം 12 ഇ​ട​ത്തും സി​പി​ഐ അ​ഞ്ചി​ട​ത്തും കോ​ൺ​ഗ്ര​സ് ഒ​മ്പ​തി​ട​ത്തും മു​സ്‌​ലിം ലീ​ഗ് ര​ണ്ടി​ട​ത്തും ബി​ജെ​പി 14 ഇ​ട​ത്തു​മാ​ണ് വ​നി​ത​ക​ളെ മ​ത്സ​രി​പ്പി​ച്ച​ത്. സ്ത്രീ​ക​ളു​ടെ ക​ട​ന്നു​വ​ര​വ് അ​ധി​കാ​രം കൂ​ടും​തോ​റും സ്ത്രീ ​പ്രാ​തി​നി​ധ്യം കു​റ​യും എ​ന്നാ​ണ് പൊ​തു​വേ ജ​നാ​ധി​പ​ത്യ​ത്തി​ൽ ക​രു​തു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​രം കി​ട്ടു​മ്പോ​ൾ അ​വി​ടെ അ​ധി​കാ​ര​ത്തി​ന്‍റെ ശ​ക്തി കു​റ​വാ​ണ​ല്ലോ . എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്താ​യി സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ്ര​വ​ണ​ത​ക​ളും കു​ടും​ബ​ശ്രീ പോ​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​വും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ലി​യ സ്വാ​ധീ​ന​വും സ്ത്രീ​ക​ളെ കൂ​ടു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര പോ​ലു​ള്ള​വ എ​ത്ര​മാ​ത്രം സ്വാ​ധീ​നി​ക്കു​മെ​ന്ന് പ​റ​യു​ക വ​യ്യ. ഗ്യാ​സ് സ​ബ്സി​ഡി പോ​ലു​ള്ള സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും കു​ടും​ബ, പെ​ൻ​ഷ​ൻ പോ​ലു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളും സ്ത്രീ ​വേ​ട്ട​ർ​ന്മാ​രെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പു​തി​യ ത​ല​മു​റ​യി​ലെ വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലേ​ക്ക​ടു​പ്പി​ച്ച​ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വാ​ധീ​ന​മാ​ണ് പ്ര​ധാ​നം. തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ ന​ഷ്ട​മാ​യോ എ​ന്ന പേ​ടി​യും സ്ത്രീ ​വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. സ്ത്രീ ​വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലാ​യി വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കും എ​ന്ന് പ്ര​വ​ചി​ക്കു​ക വ​യ്യ. കാ​ര​ണം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല പോ​ലു​ള്ള വി​ഷ​യം സ്ത്രീ ​വോ​ട്ട​ർ​മാ​രെ കൂ​ടു​ത​ൽ സ്വാ​ധീ​നി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ അ​ങ്ങ​നെ പ​റ​യു​ക സാ​ധ്യ​മ​ല്ല. ഇ​നി പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കാ​ൻ പോ​കു​ന്ന നാ​രീ ശ​ക്തി വ​ന്ദ​ൻ നി​യ​മ​ങ്ങ​ൾ പോ​ലു​ള്ള വ​നി​താ സം​വ​ര​ണ നി​യ​മ​ങ്ങ​ൾ കൂ​ടി വ​ന്നാ​ൽ സ്ത്രീ ​സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​കും. സ​മീ​പ​കാ​ല​ത്ത് കേ​ര​ള സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ ന​ട​ത്തി​യ ശാ​ക്തീ​ക​ര​ണ​വും മു​ന്നേ​റ്റ​വും വ​ലി​യൊ​രു വി​പ്ല​വ​ത്തി​ലേ​ക്ക് ആ​ണ് നാ​ടി​നെ ന​യി​ക്കു​ക എ​ന്ന​തി​ന്‍റെ കാ​ഹ​ള​മാ​ണീ...

Read More