Author: Editorial Team

കടയടച്ച് പോയി അടുത്ത ദിവസം തുറക്കാനെത്തിയപ്പോൾ കട തുറന്നിരിക്കുന്നു, നഷ്ടമായത് ലക്ഷങ്ങളുടെ ഫോണും സിസിടിവി ഡിവിആറും

കൊച്ചി: മൂവാറ്റുപുഴ വാഴക്കുളം ടൗണിൽ മൊബൈൽ ഫോൺ കട കുത്തി തുറന്ന് രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർന്നു. സിസിടിവി കാമറ, ഡിവിആർ തുടങ്ങിയവ അടക്കം മോഷ്ടാക്കൾ കവർന്നു.വാഴക്കുളം പൊലീസ് സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന ‘നിയ മൊബൈൽസ്’ എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ കടയുടെ ഷട്ടർ പൊളിച്ച് ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണുകളും ചാർജറുകളുമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി കാമറയും ഡിവിആറും ഉൾപ്പെടെയാണ് മോഷ്ടിച്ചത്. രാവിലെ കട തുറക്കാൻ ഉടമ ആരക്കുഴ സ്വദേശി ഡെബിൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വൈകാതെ വാഴക്കുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ ബൈക്കിൽ എത്തുന്നതും പാർക്ക്‌ ചെയ്യുന്നതും തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ നിരീക്ഷണ കാമറയിൽ...

Read More

മോദി ഇതിനകം വന്നത് 3 വട്ടം, കേരളത്തെ ഇളക്കിമറിച്ച രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ എത്തിയില്ല; അനുനയ നീക്കവുമായി കമൽഹാസൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒൻപത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ പ്രചാരണ പരിപാടികളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രിൽ 15-ന് സേലത്ത് സംഘടിപ്പിച്ചിരിക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. ഇത് ഡിഎംകെ നേതൃത്വത്തിനിടയിൽ വലിയ അതൃപ്തിക്ക് കാരണമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സീറ്റ് വിഭജന ചർച്ചകളിലെ ഭിന്നതയെത്തുടർന്നുള്ള അതൃപ്തിയാണ് തമിഴ്‌നാട്ടിലെ പ്രചാരണങ്ങളിൽ നിന്നുള്ള രാഹുലിന്‍റെ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനകളുണ്ട്. നേരത്തെ പുതുച്ചേരിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പം പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ചെന്നൈയിലും കോയമ്പത്തൂരിലും എത്തിയെങ്കിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം തയാറായില്ല. എന്നാൽ രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് എഐസിസി ഇൻ-ചാർജ് ഗിരീഷ് ചോദാങ്കർ ഉൾപ്പെടെയുള്ള നേതാക്കൾ. അതേസമയം, ബിജെപിയും എഐഎഡിഎംകെയും നയിക്കുന്ന എൻഡിഎ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം മൂന്ന് തവണ തമിഴ്‌നാട്ടിൽ പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. ഏപ്രിൽ 15-ന് നാഗർകോവിലിലും 18-ന് കോയമ്പത്തൂരിലും എടപ്പാടി പളനിസ്വാമിക്കൊപ്പം മോദി വീണ്ടും ജനങ്ങളെ അഭിസംബോധന ചെയ്യും. ഈ സാഹചര്യത്തിൽ രാഹുലിനെ സമ്മേളനത്തിന് എത്തിക്കാൻ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ വഴി അനുനയ നീക്കങ്ങൾ നടത്താൻ ഡിഎംകെ നേതൃത്വം ശ്രമിക്കുന്നതായാണ് വിവരം. നിർണ്ണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാഹുലിന്റെ സാന്നിധ്യം സഖ്യത്തിന് എത്രത്തോളം ഊർജ്ജം പകരുമെന്ന് വരും ദിവസങ്ങളിൽ...

Read More

ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ; സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല’

തിരുവനന്തപുരം: ഇ വി എം, തപാൽ, ഹോം വോട്ടുകൾ ചേർത്ത്  കേരളത്തിൽ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. അടിയന്തരമായി കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. ഇതിൽ പ്രതികരിച്ചാണ് കേൽക്കർ വാർത്താസമ്മേളനം നടത്തിയത്. പ്രിസൈഡിങ്ങ് ഓഫീസർ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാൽ സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും രത്തൻ യു കേൽക്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇവിഎമ്മിലെ വോട്ടുകണക്ക്  78.27 ശതമാനമാണ്. തപാൽ വോട്ടിന്‍റെ ശതമാനകണക്ക് 1.36. രണ്ടുംകൂടി ചേരുമ്പോൾ പോളിങ് 79.63 ശതമാനമാകും. 53984 സര്‍വീസ് വോട്ടുകളിൽ എത്രയെണ്ണം പോള്‍ ചെയ്തുവെന്നത് കൂടി ചേര്‍ത്തേ അന്തിമ കണക്കാകൂ .അതാകുന്നത് വോട്ടെണ്ണലിന് ശേഷമാണ്. കണക്ക് പാർട്ടികൾക്ക് നൽകി. അന്തിമ കണക്ക് വന്നതിന് ശേഷം ഇൻഡക്സ് കാർഡ് ഇറക്കും. അതേസമയം തപാൽ വോട്ട് ഇന്നലെ വരെ മുതിർന്ന പൗരൻമാർ 96.3 ശതമാനവും, ഭിന്നശേഷിക്കാർ 97.71 ശതമാനവും, ആവശ്യ സർവീസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ 96.37 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരുഷന്മാർ 75.19 ശതമാനവും, സ്ത്രീകൾ 81.19 ശതമാനവും, ട്രാൻസ് ജെൻഡർ 56.04 ശതമാനവും വോട്ട്...

Read More

ജനനായകന്റെ വ്യാജപ്രിന്റ് കണ്ടു, മൂന്ന് മണിക്കൂർ പ്രൊപ്പഗാണ്ട ചിത്രം-നടി കസ്തൂരി

വിജയ് നായകനായ ജനനായകൻ എന്ന സിനിമയുടെ ചോർന്ന ദൃശ്യങ്ങൾ കണ്ടതായി സമ്മതിച്ച് നടി കസ്‌തൂരി ശങ്കർ. ഈ ചിത്രം വിജയ്മുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) മൂന്ന് മണിക്കൂർ നീളുന്ന പ്രചാരണമാണെന്നാണ് കസ്‌തൂരി ആരോപിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇനിയും പ്രദർശനാനുമതി കിട്ടാത്ത സിനിമയുടെ ദൃശ്യങ്ങൾ ചോർന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സിനിമയിലെ ദൃശ്യങ്ങൾ വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് താൻ കണ്ടതെന്ന് കസ്തൂരി വെളിപ്പെടുത്തി. ഈ സിനിമ ജനങ്ങൾ കാണുന്നത് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകും. വിജയ് വിമർശിക്കുന്ന ബിജെപിക്കോ ഡിഎംകെയ്ക്കോ ഇതിൽ പങ്കില്ല. സിനിമയിലെ ഓരോ വാക്കും ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഇത് ചോർത്തിയതെന്ന് താൻ കരുതുന്നതായും കസ്തൂരി കൂട്ടിച്ചേർത്തു. സെൻസർ ബോർഡിന്റെയും (CBFC) വാർത്താ  വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും കണ്ണുവെട്ടിച്ച് എങ്ങനെയാണ് സിനിമയുടെ ഉയർന്ന ഗുണമേന്മയുള്ള പതിപ്പ് പുറത്തുവന്നതെന്ന് കസ്തൂരി ചോദിച്ചു. സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ഡിഎംകെ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും കസ്തൂരി കുറ്റപ്പെടുത്തി. തമിഴ്‌നാട് രാഷ്ട്രീയത്തെ കേന്ദ്രീകരിക്കുന്ന സിനിമയായതിനാലാണ് ഭരണകൂടം ഇതിന്റെ റിലീസ് തടയുന്നതെന്നാണ് അവരുടെ വാദം. വിജയ്‌യോട് അനുഭാവമുള്ള ഒരാളിൽ നിന്നാണ് ചോർച്ചയുണ്ടായതെന്നും അവർ അവകാശപ്പെട്ടു. “ഈ സിനിമ ജനങ്ങൾ കണ്ടാൽ അത് അവരെ സ്വാധീനിക്കുകയും ടിവികെയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും. ജനങ്ങളിൽ സ്വാധീനം ചെലുത്താനും അത് വോട്ടായി മാറ്റാനുമാകും ഇത്തരം നീക്കങ്ങൾ.” കസ്തൂരി പറഞ്ഞു. ജനനായകന്റെ എച്ച്ഡി ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിയിൽ ചെന്നൈ സൈബർ ക്രൈം പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. ആറുപേരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണം പുരോഗമിക്കുകയാണ്. ചിത്രം പ്രചരിപ്പിച്ച 300-ഓളം ലിങ്കുകൾ നീക്കം ചെയ്തു. പരാതിക്ക് പിന്നാലെ ഭാരതീയ ന്യായ സംഹിതയുടേയും ഐടി ആക്ടിന്റേയും പകർപ്പവകാശ നിയമത്തിന്റേയും സിനിമാറ്റോഗ്രഫി ആക്ടിന്റേയും വിവിധ വകുപ്പുകൾ ചേർത്ത് സംസ്ഥാന സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ സെന്റർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിരുന്നു. ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം അപ്‌ലോഡ് ചെയ്തശേഷം ലിങ്കുകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അറസ്റ്റിലായവരിൽനിന്ന് ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു. നിർമാതാക്കളുടെ പരാതിയിൽ 21 പേർക്കെതിരേയാണ്...

Read More

‘ഇന്ത്യയ്​ക്കെതിരായ ആ ചതിക്കുഴിയില്‍ ഞങ്ങള്‍ വീണു’; തുറന്ന് പറഞ്ഞ് മുന്‍ ബംഗ്ലദേശ് താരം

ട്വന്‍റി 20 ലോകകപ്പ് ബഹിഷ്കരിച്ചതില്‍ ബംഗ്ലദേശിന് കനത്ത കുറ്റബോധമുണ്ടെന്ന് വെളിവാക്കി മുന്‍ താരത്തിന്‍റെ തുറന്ന് പറച്ചില്‍. ‘ആന്റി ഇന്ത്യ ട്രാപ്പില്‍’ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വീണുപോയെന്നും അത് കളിക്കാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും എസിസി മുന്‍ സിഇഒ അഷ്റഫുള്‍ ഹഖ് പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇന്ത്യാവിരുദ്ധ വികാരം ബംഗ്ലദേശില്‍ നസ്റുള്‍ ഉണ്ടാക്കിയെടുത്തുവെന്നും അമിനുള്‍ ഇസ്​ലാം ആ കെണിയില്‍ പോയി വീണുവെന്നും ഹഖ് പറയുന്നു. ‘അമിനുള്‍ ഇസ്‍ലാം ബുള്‍ബുള്‍ ആ കെണിയിലേക്ക് പോയി വീണത് കണ്ട് ഞാന്‍ അമ്പരന്ന് പോയി. നമ്മള്‍ ഇന്ത്യയിലേക്ക് പോകുന്നില്ലെന്ന് ആസിഫ് നസ്റുള്‍ പറഞ്ഞതും ബുള്‍ബുള്‍ അതേറ്റ് പിടിച്ചു. ഇന്ത്യയിലേക്ക് ബംഗ്ലദേശ് ടീം പോകുന്നില്ലെന്ന് അദ്ദേഹം അതേപോലെ ആവര്‍ത്തിക്കുകയാണ് ചെയ്തത്. അവിടെ പിഴച്ചു. ഉറച്ച നിലപാട് ബുള്‍ബുള്‍ അപ്പോള്‍ എടുക്കണമായിരുന്നു. ടീം ഇന്ത്യയിലേക്ക് കളിക്കാന്‍ പോകും, കളിക്കാര്‍ തയാറെടുത്തിരിക്കുകയാണ്. അവര്‍ക്ക് ആഗ്രഹമുണ്ട്. സംഘാടകരുമായി നമ്മള്‍ അത് സംബന്ധിച്ച് കരാറും ഒപ്പിട്ടിട്ടുണ്ട് എന്ന് പറയാനുള്ള ആര്‍ജവം ബുള്‍ബുള്‍ കാണിക്കണമായിരുന്നു’- അഷ്റഫുള്‍ പറയുന്നു. ട്വന്‍റി 20 ടൂര്‍ണമെന്‍റ് ഉപേക്ഷിക്കാനുള്ള തീരുമാനം ബംഗ്ലദേശ് ക്രിക്കറ്റിന് വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് ഉറച്ച നിലപാടെടുത്തിരുന്നുവെങ്കില്‍ സര്‍ക്കാര്‍ അയഞ്ഞേനെ. ദൗര്‍ഭാഗ്യവശാല്‍ നസ്റുള്‍ എടുത്ത തീരുമാനം മറ്റുള്ളവര്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി എന്നും അഷ്റഫുള്‍ വിശദീകരിച്ചു.  സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യയിലേക്ക് ട്വന്‍റി 20 ലോകകപ്പിന് ബംഗ്ലദേശ് യാത്ര ചെയ്യുന്നില്ലെന്നായിരുന്നു നസ്റുളിന്‍റെ ആദ്യവാദം. വലിയ വിവാദമായതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് ടീം അംഗങ്ങളും കോച്ചുമാരും ചേര്‍ന്ന് തീരുമാനിച്ചുവെന്നായിരുന്നു പിന്നീട് വിശദീകരിച്ചത്. എന്നാല്‍ ഇതിനെ താരങ്ങള്‍ തള്ളിയിരുന്നു. ലോകകപ്പ് നഷ്ടമാകുന്നതില്‍ വേദനയുണ്ടെന്നായിരുന്നു താരങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഐപിഎല്‍ മിനി ലേലത്തില്‍ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത എടുത്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇന്ത്യ–ബംഗ്ലദേശ് ബന്ധം ഉലഞ്ഞിരിക്കവേ മുസ്തഫിസുറിനെ ഐപിഎലില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് കരാര്‍ കൊല്‍ക്കത്ത റദ്ദാക്കുകയും ചെയ്തു. ഇതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. ഇന്ത്യയില്‍ കളിക്കാനെത്തില്ലെന്നും ബംഗ്ലദേശിന്‍റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമായിരുന്നു ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം. എന്നാല്‍ ഐസിസി ഈ ആവശ്യം തള്ളിയതോടെ ബംഗ്ലദേശ് ട്വന്‍റി 20 ലോകകപ്പ് രാജിവയ്ക്കുകയായിരുന്നു. ട്വന്‍റി 20 ലോകകപ്പിന്‍റെ മല്‍സര ക്രമങ്ങള്‍, വേദികള്‍ തുടങ്ങിയവ ഐസിസി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും അതില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഐസിസി ബിസിബിയുടെ ആവശ്യം തള്ളിയത്. തുടര്‍ന്ന് ബിസിബി ടൂര്‍ണമെന്‍റ്...

Read More