Author: Editorial Team

നി​തി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

നെ​​​ടു​​​മ​​​ങ്ങാ​​​ട്: ക​​​ണ്ണൂ​​​ർ അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ദ​​​ന്ത​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം നി​​​തി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കാ​​​ന്പ​​​സി​​​നു​​​ള്ളി​​​ലെ ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​വും മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​വു​​​മാ​​​ണ് മ​​​ക​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്ക് കാ​​​ര​​​ണ​​​മെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു. ഡോ​​​ക്ട​​​റാ​​​ക്കാ​​​ൻ അ​​​യ​​​ച്ച മ​​​ക​​​നെ അ​​​വ​​​ർ കൊ​​​ന്നു ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും നി​​​തി​​​ൻ നേ​​​രി​​​ട്ട ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ളും മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും മ​​​റ​​​ച്ചു​​​വെ​​​ക്കാ​​​ൻ ’ലോ​​​ണ്‍ ആ​​​പ്പ്’ പ​​​രാ​​​തി​​​യെ ആ​​​യു​​​ധ​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കു​​​ടും​​​ബം അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി. ഭീ​​​ഷ​​​ണി കോ​​​ളു​​​ക​​​ൾ വ​​​ന്ന​​​താ​​​യി പ​​​റ​​​യു​​​ന്ന അ​​​ധ്യാ​​​പി​​​ക ഒ​​​രി​​​ക്ക​​​ൽ പോ​​​ലും അ​​​ക്കാ​​​ര്യം ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച കാ​​​ര​​​ണ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും മ​​​ക​​​ന് നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​തി​​​ന്‍റെ പി​​​താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു. മ​​​ക​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പി​​​താ​​​വ് രാ​​​ജ​​​ൻ ഡി​​​ജി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ നി​​​തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണെ​​​ന്നും നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ചു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പു​​​റ​​​മെ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യോ​​​ഗി​​​ച്ച പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​യും അ​​​ന്വേ​​​ഷ​​​ണം...

Read More

മാ​​ര്‍പാ​​പ്പ​​യെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച് ട്രം​​പ്; സ​​​ഭ​​​യു​​​ടെ കാ​​​ര്യം നോ​​​ക്കി​​​യാ​​​ല്‍ മ​​​തി, രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​ര​​​നാ​​​കേ​​​ണ്ട

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ സൈ​​​നി​​​ക​​​നീ​​​ക്ക​​​ത്തി​​​ല്‍ വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യെ വീ​​​ണ്ടും ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ്. തീ​​​വ്ര ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു മാ​​​ര്‍പാ​​​പ്പ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തു നി​​​ര്‍ത്ത​​​ണ​​​മെ​​​ന്നും ട്രം​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് മാ​​​ര്‍പാ​​​പ്പ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് ദു​​​ര്‍ബ​​​ല​​​മാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​ന​​​യ​​​ങ്ങ​​​ള്‍ വ​​​ള​​​രെ മോ​​​ശ​​​മാ​​​ണെ​​​ന്നും ട്രം​​​പ് പ​​​രി​​​ഹ​​​സി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നാ​​​യ അ​​ദ്ദേ​​ഹ​​ത്തെ സ​​​ഭ മാ​​​ര്‍പാ​​​പ്പ​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തു​​​ത​​​ന്നെ ത​​​ന്നെ നേ​​​രി​​​ടാ​​​ന്‍വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും ട്രം​​​പ് ആ​​​രോ​​​പി​​​ച്ചു. താ​​​ന്‍ വൈ​​​റ്റ് ഹൗ​​​സി​​​ല്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ അ​​ദ്ദേ​​ഹം വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ഉ​​​ണ്ടാ​​​കി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പോ​​​സ്റ്റി​​​ലും ടാ​​​ര്‍മാ​​​ക്കി​​​ന് ന​​​ല്‍കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലും ട്രം​​​പ് നി​​​ല​​​പാ​​​ട് ആ​​​വ​​​ര്‍ത്തി​​​ച്ചു. “ഞാ​​​ന്‍ ലെ​​​യോ മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ ആ​​​രാ​​​ധ​​​ക​​​ന​​​ല്ല, ഇ​​​റാ​​​ന്‍ ആ​​​ണ​​​വാ​​​യു​​​ധം കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​ത് ശ​​​രി​​​യാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്ന ഒ​​​രു മാ​​​ര്‍പാ​​​പ്പ​​​യെ എ​​​നി​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. വെ​​​ന​​​സ്വേ​​​ല​​​യി​​​ല്‍നി​​​ന്നു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തും കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​വും ത​​​ട​​​യാ​​​ന്‍ ഞാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മ്പോ​​​ള്‍ അ​​​തി​​​നെ മാ​​​ര്‍പാ​​​പ്പ വി​​​മ​​​ര്‍ശി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല’’- ട്രം​​​പ് പ​​​റ​​​ഞ്ഞു. “മാ​​​ര്‍പാ​​​പ്പ ആ​​​കാ​​​നു​​​ള്ള ഒ​​​രു പ​​​ട്ടി​​​ക​​​യി​​​ലും അ​​​ദ്ദേ​​​ഹം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല; ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നാ​​​യ​​​തി​​​നാ​​​ല്‍ മാ​​​ത്ര​​​മാ​​​ണ് സ​​​ഭ അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​വി​​​ടെ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യ​​​ത്, പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ നേ​​​രി​​​ടാ​​​നു​​​ള്ള ഏ​​​റ്റ​​​വും ന​​​ല്ല മാ​​​ര്‍ഗ​​​മാ​​​ണി​​​തെ​​​ന്ന് അ​​​വ​​​ര്‍ ക​​​രു​​​തി. ഞാ​​​ന്‍ വൈ​​​റ്റ് ഹൗ​​​സി​​​ല്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ ലെ​​​യോ വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​ര​​​നാ​​​യ ഡേ​​​വി​​​ഡ് ആ​​​ക്സ​​​ല്‍റോ​​​ഡി​​​നെ​​​പ്പോ​​​ലു​​​ള്ള ഒ​​​ബാ​​​മ അ​​​നു​​​ഭാ​​​വി​​​ക​​​ളു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു. ലെ​​​യോ മാ​​​ര്‍പാ​​​പ്പ എ​​​ന്ന​​​ നി​​​ല​​​യി​​​ല്‍ ത​​​ന്‍റെ ക​​​ട​​​മ​​​ക​​​ള്‍ നി​​​ര്‍വ​​​ഹി​​​ക്ക​​​ണം. സാ​​​മാ​​​ന്യ​​​ബു​​​ദ്ധി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം, ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​ത് നി​​​ര്‍ത്ത​​​ണം. രാ​​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​ര​​​നാ​​​കാ​​​ന​​​ല്ല, മ​​​ഹാ​​​നാ​​​യ മാ​​​ര്‍പാ​​​പ്പ​​​യാ​​​കു​​​ന്ന​​​തി​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്ക​​​ണം’’ -സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ ട്രം​​​പ് കു​​​റി​​​ച്ചു. ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി നി​​​ര​​​ന്ത​​​രം ആ​​​ഹ്വാ​​​നം ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ലെ​​​യോ മാ​​​ര്‍പാ​​​പ്പ ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്രാ​​​ര്‍ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തു​​​ക​​​യും അ​​​മേ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും ത​​​മ്മി​​​ലു​​​ള്ള യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ ആ​​​ഹ്വാ​​​നം ന​​​ല്‍കു​​​ക​​​യും...

Read More

ജ​ന​നാ​യ​ക​ൻ കേ​ബി​ൾ ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: വി​ജ​യ് നാ​യ​ക​നാ​യി ജ​ന​നാ​യ​ക​ൻ റി​ലീ​സി​ന് മു​ൻ​പേ പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ലോ​ക്ക​ൽ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​രി​ലെ ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ലാ​യ റാ​സി പ്രൈം ​മൂ​വി​യി​ലൂ​ടെ​യാ​ണ് ജ​ന​നാ​യ​ക​ന്‍ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ടി​വി​കെ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ എ​സ്. പ​ള​നി​സാ​മി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​ബി​ൾ ടി​വി ഓ​ഫീ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ഹാ​ർ​ഡ് ഡി​സ്‌​കും ക​മ്പ്യൂ​ട്ട​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടാം പ​കു​തി​യു​ടെ 21ാം മി​നി​റ്റ് വ​രെ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഏ​പ്രി​ല്‍ 11ന് ​രാ​ത്രി​യി​ല്‍ ആ​യി​രു​ന്നു സം​പ്രേ​ഷ​ണം. ചി​ത്ര​ത്തി​ന്‍റെ ഇ​ട​വേ​ള ക​ഴി​ഞ്ഞ് 21 മി​നി​റ്റ് വ​രെ പ്ര​ദ​ര്‍​ശ​നം തു​ട​ര്‍​ന്നെ​ന്നും ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​രു​മ​ത്താം​പ​ട്ടി​യി​ലെ ടി​വി​കെ അ​ണി​ക​ളാ​ണ് പോ​ലീ​സി​നെ...

Read More

ആ​റ​ള​ത്ത് കാ​ട്ടാ​ന വീണ്ടും കു​ടി​ൽ ത​ക​ർ​ത്തു ; മൂ​​​ന്നം​​​ഗ​​​ കു​​​ടും​​​ബം അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു

ഇ​​​രി​​​ട്ടി: ആ​​റ​​ളം പു​​ന​​ര​​ധി​​വാ​​സ മേ​​ഖ​​ല​​യി​​ൽ കാ​​ട്ടാ​​ന വീ​​ണ്ടും കു​​ടി​​ൽ ത​​ക​​ർ​​ത്തു. വീ​​​ട്ടി​​​ൽ അ​​​ന്തി​​​യു​​​റ​​​ങ്ങി​​​യ മൂ​​​ന്നു​ പേ​​​ർ ആ​​​ന​​​യു​​​ടെ പി​​​ടി​​​യി​​​ൽ​​നി​​​ന്ന് അ​​​ദ്‌​​​ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. ബ്ലോ​​​ക്ക് ഒ​​​മ്പ​​​ത് പൂ​​​ക്കു​​​ണ്ടി​​​ലെ ഓ​​​മ​​​ന ബാ​​​ബു​​​വി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലെ ഷെ​​​ഡ് ആ​​ണ് ആ​​​ന ത​​​ക​​​ർ​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​ല​​​ർ​​​ച്ചെ 5.45 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം. ശ​​​ബ്ദം​​​കേ​​​ട്ട് വ​​​ള​​​ർ​​​ത്തു​​നാ​​​യ കു​​​ര​​​ച്ച് ബ​​​ഹ​​​ളം വ​​​ച്ച​​​തോ​​​ടെ ഓ​​​ടി​​​യ​​​ടു​​​ത്ത ആ​​​ന കു​​​ടി​​​ലി​​​നു നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇതിനിടെ വീട്ടുകാര്‍ ഉ​​​ണ​​​ർ​​​ന്നു. കു​​​ടി​​​ലി​​​ന് പി​​​റ​​​കു​​​വ​​​ശം ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ഷെ​​​ഡി​​​ലെ താ​​​മ​​​സ​​​ക്കാ​​​രാ​​​യ അ​​​മ്മി​​​ണി​​​യും മ​​​റ്റ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും മു​​​ൻ​​​ഭാ​​​ഗ​​​ത്തു​​​കൂടി പു​​​റ​​​ത്തി​​റ​​ങ്ങി ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​മ​​​ന​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​യ അ​​​മ്മി​​​ണി, മ​​​ഹേ​​​ഷ്, അ​​​മ്മു എ​​​ന്നി​​​വ​​​രാ​​​ണ് ഷെ​​​ഡി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​മ്മി​​​ണി​​​ക്ക് ഒ​​​മ്പ​​​താം ബ്ലോ​​​ക്കി​​​ൽ സ്വ​​​ന്ത​​​മാ​​​യി സ്ഥ​​​ല​​​വും വീ​​ടും ഉ​​​ണ്ടെ​​​ങ്കി​​​ലും കാ​​​ട്ടാ​​​നശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ണ്. സ​​​മീ​​​പ വീ​​​ടു​​​ക​​​ളി​​​ൽ താ​​​മ​​​സ​​​ക്കാ​​​ർ ഇ​​​ല്ലാ​​​തായ​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ ത​​​നി​​​ച്ചാ​​​യ അ​​​മ്മി​​​ണി ബ​​​ന്ധു​​​വാ​​​യ ഓ​​​മ​​​ന ബാ​​​ബു​​​വി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ കു​​​ടി​​​ൽ​​ കെ​​​ട്ടി ക​​​ഴി​​​യു​​ക​​യാ​​യി​​രു​​ന്നു. അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ളെ സു​​​ര​​​ക്ഷി​​​ത സ്ഥ​​​ല​​​ത്തേ​​​ക്ക് മാ​​​റ്റി താ​​​മ​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​യിട്ടില്ല. 15 ജീ​​​വി​​​ത​​​ങ്ങ​​​ൾ കാ​​​ട്ടാ​​​ന​​​യ്ക്ക് മു​​​ന്നി​​​ൽ പൊ​​​ലി​​​ഞ്ഞ പു​​​ന​​​ര​​​ധി​​​വാ​​​സ മേ​​ഖ​​ല​​യി​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പ​​​ത്താ​​​മ​​​ത്തെ കു​​​ടി​​​ലാ​​​ണ് കാ​​​ട്ടാ​​​ന...

Read More

സൈ​ബ​ർ സു​ര​ക്ഷാ:സ​ബ്സി​ഡി​യ​റി ആ​​​രം​​​ഭി​​​ച്ച് ടെ​ക്നോ​പാര്‍ക്ക്‌ ക​മ്പി​നി റി​ഫ്ള​ക്‌​ഷ​ൻ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​വും നൂ​​​ത​​​ന​​​വു​​​മാ​​​യ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ പ്ര​​​മു​​​ഖ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി സേ​​​വ​​​ന ദാ​​​താ​​​വാ​​​യ റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സ് ഗാ​​​ർ​​​ഡ്ആ​​​ർ​​​ക്സ് എ​​​ന്ന സ​​​ബ്സി​​​ഡി​​​യ​​​റി ആ​​​രം​​​ഭി​​​ച്ചു. സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ വൈ​​​ദ​​​ഗ്ധ്യ​​​ത്തെ ജ​​​ന​​​റേ​​​റ്റീ​​​വ് എ​​​ഐ ഏ​​​ജി​​​ന്‍റി​​​ക് എ​​​ഐ എ​​​ന്നി​​​വ​​​യു​​​മാ​​​യി ഗാ​​​ർ​​​ഡ്ആ​​​ർ​​​ക്സ് സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ത് കൂ​​​ടു​​​ത​​​ൽ മി​​​ക​​​ച്ച​​​തും വേ​​​ഗ​​​മേ​​​റി​​​യ​​​തും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചു മാ​​​റു​​​ന്ന​​​തു​​​മാ​​​യ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​നും സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി​​​ക​​​ൾ ത​​​ട​​​യാ​​​നും വ​​​ൻ​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ളെ​​​യും മി​​​ഡ്മാ​​​ർ​​​ക്ക​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും സ​​​ഹാ​​​യി​​​ക്കു​​​ന്നു. സൈ​​​ബ​​​ർ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നൂ​​​ത​​​ന പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കേ​​​ര​​​ള​​​യു​​​ടെ സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ഗാ​​​ർ​​​ഡ്ആ​​​ർ​​​ക്സ് ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ വ​​​ള​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ റാ​​​ങ്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ഡെലോ​​​യി​​​റ്റ് ഇ​​​ന്ത്യ ഫാ​​​സ്റ്റ് 50 പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സ് ലോ​​​ക​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ ടെ​​​ക്നോ​​​ള​​​ജി ട്രാ​​​ൻ​​​സ്ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ഡി​​​ജി​​​റ്റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​ണ്. 2008ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​പ്പോ​​​ൾ യു​​​എ​​​സ്, ബ​​​ഹ്റൈ​​​ൻ, ഖ​​​ത്ത​​​ർ, സൗദി അറേബ്യ, യു​​​എ​​​ഇ, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ബ്ര​​​സീ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം വ്യ​​​വ​​​സാ​​​യ വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും സം​​​ഘ​​​ത്തി​​​നൊ​​​പ്പം...

Read More