നെ​​​ടു​​​മ​​​ങ്ങാ​​​ട്: ക​​​ണ്ണൂ​​​ർ അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ദ​​​ന്ത​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം നി​​​തി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കാ​​​ന്പ​​​സി​​​നു​​​ള്ളി​​​ലെ ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​വും മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​വു​​​മാ​​​ണ് മ​​​ക​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്ക് കാ​​​ര​​​ണ​​​മെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു. ഡോ​​​ക്ട​​​റാ​​​ക്കാ​​​ൻ അ​​​യ​​​ച്ച മ​​​ക​​​നെ അ​​​വ​​​ർ കൊ​​​ന്നു ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും നി​​​തി​​​ൻ നേ​​​രി​​​ട്ട ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ളും മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും മ​​​റ​​​ച്ചു​​​വെ​​​ക്കാ​​​ൻ ’ലോ​​​ണ്‍ ആ​​​പ്പ്’ പ​​​രാ​​​തി​​​യെ ആ​​​യു​​​ധ​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കു​​​ടും​​​ബം അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി.

ഭീ​​​ഷ​​​ണി കോ​​​ളു​​​ക​​​ൾ വ​​​ന്ന​​​താ​​​യി പ​​​റ​​​യു​​​ന്ന അ​​​ധ്യാ​​​പി​​​ക ഒ​​​രി​​​ക്ക​​​ൽ പോ​​​ലും അ​​​ക്കാ​​​ര്യം ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച കാ​​​ര​​​ണ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും മ​​​ക​​​ന് നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​തി​​​ന്‍റെ പി​​​താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.

മ​​​ക​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പി​​​താ​​​വ് രാ​​​ജ​​​ൻ ഡി​​​ജി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ നി​​​തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണെ​​​ന്നും നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ചു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പു​​​റ​​​മെ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യോ​​​ഗി​​​ച്ച പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​യും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.