ചെ​ന്നൈ: വി​ജ​യ് നാ​യ​ക​നാ​യി ജ​ന​നാ​യ​ക​ൻ റി​ലീ​സി​ന് മു​ൻ​പേ പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ലോ​ക്ക​ൽ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​രി​ലെ ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ലാ​യ റാ​സി പ്രൈം ​മൂ​വി​യി​ലൂ​ടെ​യാ​ണ് ജ​ന​നാ​യ​ക​ന്‍ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ടി​വി​കെ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ എ​സ്. പ​ള​നി​സാ​മി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​ബി​ൾ ടി​വി ഓ​ഫീ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ഹാ​ർ​ഡ് ഡി​സ്‌​കും ക​മ്പ്യൂ​ട്ട​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടാം പ​കു​തി​യു​ടെ 21ാം മി​നി​റ്റ് വ​രെ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ഏ​പ്രി​ല്‍ 11ന് ​രാ​ത്രി​യി​ല്‍ ആ​യി​രു​ന്നു സം​പ്രേ​ഷ​ണം. ചി​ത്ര​ത്തി​ന്‍റെ ഇ​ട​വേ​ള ക​ഴി​ഞ്ഞ് 21 മി​നി​റ്റ് വ​രെ പ്ര​ദ​ര്‍​ശ​നം തു​ട​ര്‍​ന്നെ​ന്നും ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​രു​മ​ത്താം​പ​ട്ടി​യി​ലെ ടി​വി​കെ അ​ണി​ക​ളാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.