തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​വും നൂ​​​ത​​​ന​​​വു​​​മാ​​​യ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ പ്ര​​​മു​​​ഖ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി സേ​​​വ​​​ന ദാ​​​താ​​​വാ​​​യ റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സ് ഗാ​​​ർ​​​ഡ്ആ​​​ർ​​​ക്സ് എ​​​ന്ന സ​​​ബ്സി​​​ഡി​​​യ​​​റി ആ​​​രം​​​ഭി​​​ച്ചു.

സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ വൈ​​​ദ​​​ഗ്ധ്യ​​​ത്തെ ജ​​​ന​​​റേ​​​റ്റീ​​​വ് എ​​​ഐ ഏ​​​ജി​​​ന്‍റി​​​ക് എ​​​ഐ എ​​​ന്നി​​​വ​​​യു​​​മാ​​​യി ഗാ​​​ർ​​​ഡ്ആ​​​ർ​​​ക്സ് സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ത് കൂ​​​ടു​​​ത​​​ൽ മി​​​ക​​​ച്ച​​​തും വേ​​​ഗ​​​മേ​​​റി​​​യ​​​തും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചു മാ​​​റു​​​ന്ന​​​തു​​​മാ​​​യ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​നും സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി​​​ക​​​ൾ ത​​​ട​​​യാ​​​നും വ​​​ൻ​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ളെ​​​യും മി​​​ഡ്മാ​​​ർ​​​ക്ക​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും സ​​​ഹാ​​​യി​​​ക്കു​​​ന്നു.

സൈ​​​ബ​​​ർ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നൂ​​​ത​​​ന പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കേ​​​ര​​​ള​​​യു​​​ടെ സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ഗാ​​​ർ​​​ഡ്ആ​​​ർ​​​ക്സ് ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ വ​​​ള​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ റാ​​​ങ്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ഡെലോ​​​യി​​​റ്റ് ഇ​​​ന്ത്യ ഫാ​​​സ്റ്റ് 50 പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സ് ലോ​​​ക​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ ടെ​​​ക്നോ​​​ള​​​ജി ട്രാ​​​ൻ​​​സ്ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ഡി​​​ജി​​​റ്റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​ണ്.

2008ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​പ്പോ​​​ൾ യു​​​എ​​​സ്, ബ​​​ഹ്റൈ​​​ൻ, ഖ​​​ത്ത​​​ർ, സൗദി അറേബ്യ, യു​​​എ​​​ഇ, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ബ്ര​​​സീ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം വ്യ​​​വ​​​സാ​​​യ വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും സം​​​ഘ​​​ത്തി​​​നൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.