തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രാ​യ ‌ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​ത​ല്ലെ​ന്നും അ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും മ​ന്ത്രി എം.​ബി രാ​ജേ​ഷ്. പാ​ർ​ട്ടി നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് പോ​സ്റ്റ് നീ​ക്കം ചെ​യ്തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ത​ന്‍റെ നി​ല​പാ​ടി​നെ​ക്കാ​ൾ വ്യ​ക്ത​വും ശ​ക്ത​വു​മാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്. ഒ​രു വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി നി​ല​പാ​ട് പ​റ​ഞ്ഞാ​ൽ അ​തി​ന് മു​ക​ളി​ല​ല്ല ത​ന്‍റെ നി​ല​പാ​ട്. പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് ത​ന്നെ​യാ​ണ് പാ​ർ​ട്ടി നി​യോ​ഗി​ച്ച മ​ന്ത്രി​യാ​യ ത​ന്‍റെ​യും നി​ല​പാ​ട്. അ​തി​ൽ ഗ​വ​ർ​ണ​റു​ടെ പ്രീ​തി​യും അ​പ്രീ​തി​യും ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല.

പി​ബി പ്ര​സ്താ​വ​ന ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല, അ​റി​ഞ്ഞ​യു​ട​ൻ അ​ത് പോ​സ്റ്റ്‌ ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി അ​താ​ണ് സം​ഭ​വി​ച്ച​ത്- മ​ന്ത്രി പ​റ​ഞ്ഞു.