മു​ല്ല​ൻ​പു​ർ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം തോ​ൽ​വി. മ​ഹാ​രാ​ഷ്ട്ര​യോ​ട് 40 റ​ണ്‍​സി​ന്‍റെ തോ​ൽ​വി​യാ​ണ് കേ​ര​ളം ഏ​റ്റു​വാ​ങ്ങി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത മ​ഹാ​രാ​ഷ്ട്ര 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​ന് 167 റ​ണ്‍​സ് നേ​ടി. കേ​ര​ള​ത്തി​ന്‍റെ മ​റു​പ​ടി 127/8 എ​ന്ന നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

68 പ​ന്തി​ൽ എ​ട്ട് ഫോ​റും ഏ​ഴ് സി​ക്സും പ​റ​ത്തി 114 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഋ​തു​രാ​ജ് ഗെ​യ് വാ​ദി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് മ​ഹാ​രാ​ഷ്ട്ര​യു​ടെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യ​ത്. കേ​ര​ള​ത്തി​നാ​യി സി​ജോ​മോ​ൻ ജോ​സ​ഫ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 58 റ​ണ്‍​സ് നേ​ടി​യ രോ​ഹ​ൻ എ​സ്. കു​ന്നു​മ​ൽ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​നാ​യി പൊ​രു​തി​യ​ത്. നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണ്‍ (3), സ​ച്ചി​ൻ ബേ​ബി (4), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (5) എ​ന്നി​വ​ർ​ക്കൊ​ന്നും തി​ള​ങ്ങാ​നാ​യി​ല്ല. മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​യി സ​ത്യ​ജി​ത് ബ​ചാ​വ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.