വാ​ഷിം​ഗ്ട​ൺ: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ത​മ്മി​ല​ടി​ക്കും 15 റൗ​ണ്ട് നീ​ണ്ട വോ​ട്ടെ​ടു​പ്പി​നും ശേ​ഷം കെ​വി​ൻ മ​ക്കാ​ർ​ത്തി ‌യു​എ​സ് ജ​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ സ്പീ​ക്ക​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 212-ന് ​എ​തി​രെ 216 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് മ​ക്കാ​ർ​ത്തി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

435 അം​ഗ സ​ഭ​യി​ലെ 222 സീ​റ്റു​ക​ൾ കൈവശമുള്ള റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി‌​യി​ലെ ഗ്രൂ​പ്പ് വ​ഴ​ക്ക് മൂ​ല​മാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ണ്ട് പോ​യ​ത്. പാ​ർ​ട്ടി​യി​ലെ ക‌‌​ടു​ത്ത യാ​ഥാ​സ്ഥി​തി​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ “ഫ്രീ​ഡം കോ​ക്ക​സ്’ ഉ​യ​ർ​ത്തി​യ എ​തി​ർ​പ്പ് മൂ​ലം വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ 218 വോ‌​ട്ടു​ക​ളി​ലേ​ക്ക് എ​ത്താ​ൻ മ​ക്കാ​ർ​ത്തി​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല.

പാർട്ടി ന​ട​ത്തി​യ അ​നു​ന​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, ചെ​ല​വ്ചു​രു​ക്ക​ൽ അ​ട​ക്ക​മു​ള്ള കോ​ക്ക​സി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തോ‌​ടെ​യാ​ണ് മ​ക്കാ​ർ​ത്തി വി​ജ​യ​തീ​ര​മ​ണ​ഞ്ഞ​ത്. ആ​റ് റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ​മാ​ർ വോ​ട്ടിം​ഗി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​തോ​ടെ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ വോ​ട്ടു​ക​ളു​ടെ എ​ണ്ണം 216 ആ​യി കു​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് യു​എ​സി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലേ​ക്ക് എ​ത്താ​ൻ മ​ക്കാ​ർ​ത്തി​ക്ക് സാ​ധി​ച്ച​ത്.

14-ാം റൗ​ണ്ട് വോ‌​ട്ടിം​ഗി​നി​ടെ പാ​ർ​ട്ടി‌​യി​ലെ ധാ​ര​ണ മ​റി​ക​ട​ന്ന മുതിർന്ന അം​ഗ​ത്തി​നെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് മൈ​ക്ക് റോ​ജേ​ഴ്സ് കൈ​യേ​റ്റ​ശ്ര​മം ന​ട​ത്തി‌​യി​രു​ന്നു. തു​ട​ർ​ന്ന് റോ​ജേ​ഴ്സി​നെ സ​ഭ​യി​ൽ നി​ന്ന് പുു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ് 15-ാം റൗ​ണ്ട് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.