ചെന്നൈ: മാൻഡസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ മഹാബലിപുരത്തിന് സമീപം വെള്ളിയാഴ്‌ച രാത്രി 9.30 ഓടെ കരയിലേക്ക് കടക്കുന്ന പ്രക്രിയ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് അത് പൂർത്തിയായത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, മാൻഡസ് ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട് തീരത്ത് ആഴത്തിലുള്ള ന്യൂനമർദമായി. 

ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഉച്ചയോടെ ക്രമേണ ദുർബലമാവുകയും ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകളും അതത് സംസ്ഥാന ദുരന്ത നിവാരണ സേനയും മതിയായ ഉദ്യോഗസ്ഥരും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും വിന്യസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനമായി ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്.