ഗു​രു​വാ​യൂ​ർ: പ്ര​മു​ഖ വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. വൈ​കീ​ട്ട് 5.10 ഓ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മു​കേ​ഷ് അം​ബാ​നി സോ​പാ​ന​ത്തി​ൽ നെ​യ്യ് സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് ഉ​പ​ദേ​വ​നാ​യ ഗ​ണ​പ​തി​യെ തൊ​ഴു​ത് പു​റ​ത്തു​ക​ട​ന്ന അ​ദ്ദേ​ഹം ക്ഷേ​ത്രം പ്ര​ദ​ക്ഷി​ണം ചെ​യ്തു.

പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ത്തി​ലൂ​ടെ പു​റ​ത്തു​ക​ട​ന്ന മു​കേ​ഷ് അം​ബാ​നി ശീ​വേ​ലി​ക്കാ​യി കൊ​ണ്ടു​വ​ന്ന ചെ​ന്താ​മ​രാ​ക്ഷ​ൻ, ബ​ല​റാം എ​ന്നീ കൊ​ന്പ​ന്മാ​ർ​ക്ക് പ​ഴം ന​ൽ​കി. വീ​ണ്ടും ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം ഭ​ഗ​വ​തി​യെ തൊ​ഴു​ത​ശേ​ഷം വ​ലി​യ ബ​ലി​ക്ക​ല്ലി​നു മു​ന്നി​ൽ​നി​ന്ന് ഗു​രു​വാ​യൂ​ര​പ്പ​നെ തൊ​ഴു​തു. അ​വി​ടെ​വ​ച്ച് 1.51 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​നു കൈ​മാ​റി.