ന്ത്യൻ രാഷ്ട്രപതിക്കു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷാസംവിധാനങ്ങളും ഇങ്ങനെ:

ശമ്പളം – പ്രതിമാസം അഞ്ചുലക്ഷം രൂപ.

താമസസൗകര്യം

രാഷ്ട്രപതിഭവൻ-രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റെയ്സിന കുന്നിൽ സ്ഥിതിചെയ്യുന്ന രണ്ടുലക്ഷം ചതുരശ്രയടിയുള്ള വസതി. നാലുനിലകൾ. 340 മുറികൾ. ലോകത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗികവസതികളിൽ ഏറ്റവുംവലുതാണ് രാഷ്ട്രപതിഭവൻ. ഇതിനുപുറമേ ഷിംലയിലെ ‘റിട്രീറ്റ് ബംഗ്ലാവ്’, ഹൈദരാബാദിലെ ‘രാഷ്ട്രപതിനിലയം’ എന്നിങ്ങനെ രണ്ട് വസതികൾക്കൂടി രാഷ്ട്രപതിക്കുണ്ട്.

സുരക്ഷ

പ്രസിഡന്റ്സ് ബോഡിഗാർഡ് (പി.ബി.ജി.): പ്രതിരോധസേനകളിലെ ഏറ്റവും ഉന്നത യൂണിറ്റായ പി.ബി.ജി.ക്കാണ് സുരക്ഷാചുമതല

യാത്ര

മെഴ്സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ്-പ്രത്യേകം രൂപകല്പനചെയ്ത ഈ കവചിതവാഹനത്തിന് വെടിവെപ്പ്, ബോംബ് സ്ഫോടനം, വിഷവാതകാക്രമണം എന്നിവ തരണംചെയ്യാൻ സംവിധാനമുണ്ട്. 10 കോടിയോളംരൂപ വിലമതിക്കുന്ന വാഹനമാണിത്.

എയർ ഇന്ത്യ വൺ വിമാനങ്ങൾ

അത്യാധുനിക ബി-777 വി.വി.ഐ.പി. വിമാനത്തിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്ര. വ്യോമസേനാ പൈലറ്റുകളാണ് ഇവ പറത്തുന്നത്. മിസൈൽ പ്രതിരോധ സംവിധാനമായ ‘ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ’, സ്വയംസംരക്ഷണ സ്യൂട്ട്, അത്യാധുനിക ആശയവിനിമയസംവിധാനം തുടങ്ങിയ സവിശേഷതകൾ. പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള ഇത്തരം രണ്ട് ബി-777 വിമാനങ്ങളുണ്ട്. സുരക്ഷാസംവിധാനങ്ങളുൾപ്പെടെ രണ്ട് വിമാനങ്ങൾക്കുമായി ആകെ 8,400 കോടി രൂപ ചെലവ്

വിരമിച്ചശേഷം 

  • മാസം ഒന്നരലക്ഷംരൂപ പെൻഷൻ.
  • ജീവിതപങ്കാളിക്ക് 30,000 രൂപ സഹായം.
  • ഫർണിഷ് ചെയ്ത ബംഗ്ലാവ്
  • ആജീവനാന്തം ചികിത്സ
  • രണ്ടു ടെലിഫോണും ഒരു മൊബൈൽഫോണും
  • അഞ്ച് പഴ്സണൽ സ്റ്റാഫ്. ശന്പളത്തിനുപുറമെ ഇവരുടെ ചെലവിലേക്ക് വർഷം 60,000 രൂപ
  • സൗജന്യ വിമാന/തീവണ്ടി യാത്ര.