കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരണിലെ സാമന്തയുടെ അഭിമുഖം ശ്രദ്ധനേടുന്നു.

സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ സന്തോഷകരമല്ലാത്ത വിവാഹജീവിത കാരണം കരണാണെന്ന് സാമന്ത പറഞ്ഞു. അതിനുള്ള കാരണം സാമന്ത പറയുന്നതിങ്ങനെ..

വിവാഹത്തിനെ നിങ്ങൾ വളരെയധികം സിനിമയിലൂടെ മാർക്കറ്റ് ചെയ്തിട്ടുണ്ട്. അതിൽ നിങ്ങൾ അവതരിപ്പിക്കുന്ന ലെഹംഗ, പാട്ടുകൾ, നൃത്തം തുടങ്ങിയവ കാണുമ്പോൾ വിവാഹമെന്ന് പറഞ്ഞാൽ ഞങ്ങൾ പുതുലമുറയ്ക്ക് കഭി ഖുശി കഭി ഘം പോലെ തോന്നും. എന്നാൽ പിന്നീടാണ് അത് കെജിഎഫ് ആണെന്ന് തിരിച്ചറിയുന്നത്- സാമന്ത പറഞ്ഞു.