ഹൂസ്റ്റൺ∙മേയ് 8 ഞായറാഴ്ച ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തിയ കാസിനോ ഡേയ് കാർഡ് 28 എന്ന ടൂർണമെന്റ് ചരിത്രം സൃഷ്ടിച്ചു. രൂപകൽപ്പനയിലും പങ്കാളിത്തത്തിലും പുതുമയിലും ആവിഷ്കാരത്തിലും എച്ച്എംഎ എന്ന സംഘടന മികവുകാട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ടു. വളർന്നുവന്ന ഒരു കൊച്ചു വലിയ സംഘടനയാണ് എച്ച്എംഎ അഥവാ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ. ഇതിനോടകം പല തരത്തിലും പല മേഖലയിലും അവരുടെ നൂതനമായ ശൈലികൾ തുടർന്നു മികവുകാട്ടി.

എച്ച്എംഎയുടെ എല്ലാ അംഗങ്ങൾക്കും പ്രസിഡന്റ് ഷീല ചെറു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. എണ്ണത്തിലല്ല ഗുണത്തിലാണു മേന്മ കാണിക്കേണ്ടത് എന്നു വളരെ ശുഷ്കാന്തിയോടെ സമൂഹത്തെ ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. മെംബർഷിപ്പിനു വേണ്ടി നടത്തിയ ഈ ടൂർണമെൻറ് വളരെ പ്രയോജനകരമായി ഇരുന്നുവെന്ന് എച്ച്എംഎയുടെ സെക്രട്ടറി ഡോക്ടർ നജീബ് അറിയിച്ചു. ഗോൾഡ് സ്പോൺസർ– ജോസഫ് കുരിയപ്പുറം , സിൽവർ സ്പോൺസറായ ഹെൻറി അബാക്കസ്, ബ്രോൺസ് സ്പോൺസറായ എബ്രഹാം കളത്തിൽ. ഗോൾഡ് സ്പോൺസർ ജോസഫ് കുരിയപ്പുറം. ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ആണ്.

യുഎസ് ഇൻകം ടാക്സ് കൺസൽട്ടന്റ് കൂടിയാണദ്ദേഹം. സിൽവർ സ്പോൺസർ ഹെൻഡ്രി അബാക്കസ് ട്രാവൽസ് ഉടമയാണ്. ബ്രാൻഡ് സ്പോൺസർ എബ്രഹാം കളത്തിൽ ഫൊക്കാനയുടെ ട്രഷറർ ആണ്. വളരെയധികം ബെസ്റ്റ് റിയൽറ്റി അവാർഡ് നേടിയ ഷിജു മോൻ ജേക്കബാണ് ഒന്നാം സമ്മാനമായ എവറോളിങ് ട്രോഫി എച്ച്എംഎ സ്പോൺസർ ചെയ്തത്. രണ്ടാം സമ്മാനമായ എവറോളിങ് ട്രോഫി. പ്രതീശൻ പാണഞ്ചേരി (ബോർഡ് ഓഫ് ട്രസ്റ്റി എച്ച്എംഎ) സ്പോൺസർ ചെയ്തു.

എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ടൂർണമെന്റ് എബ്രഹാം കളത്തിൽ ട്രഷറർ( FOKANA) ഉദ്ഘാടനം ചെയ്തു. അത്യധികം ഉത്സാഹത്തോടെ എല്ലാ ടീം അംഗങ്ങളും ടൂർണ്ണമെന്റ് പങ്കെടുത്തു. എച്ച്എംഎയുടെ. ടൂർണമെന്റ് നിയമാവലികളും വ്യവസ്ഥകളും പ്രസിഡന്റ് ഷീല ചെറു അറിയിച്ചു. വാശിയേറിയ ചീട്ടുകളി മത്സരം വളരെ വാശിയോട് തുടർന്നുകൊണ്ടിരുന്നു. പ്രഗൽഭരായ ജഡ്ജസും വിധി നിർണ്ണയിക്കാനെത്തിയിരുന്നു .

പങ്കെടുത്തവർ ജിജോ , ജെയിംസ്, ജോബി, ആൻഡ്രൂസ്, മാത്യൂസ് , രാജു, ഫ്രാൻസിസ് , ലിസി , മിനി , ബിനിത , ഡോക്ടർ നജീബ് , വർഗീസ് , സോണി , മിനി , ജയ് പ്രിയ , ജോർജ്, ആൻ സാനിയ ജോർജ്, മിനി പാണഞ്ചേരി, പ്രതീശൻ പാണഞ്ചേരി . ഒന്നാംസമ്മാനമായ 500 ഡോളറും എവർറോളിങ് ട്രോഫിയും കരസ്ഥമാക്കിയത് ടീം ക്യാപ്റ്റൻ ആൻഡ്രൂസും മെംബർ മാത്യു രാജുവുമാണ്. രണ്ടാം സമ്മാനമായ എവർറോളിങ് ട്രോഫിയും 250 ഡോളറും കരസ്ഥമാക്കിയത് ടീം സി. ക്യാപ്റ്റൻ ഷീല ചെറു, ബിനിത ജോർജ്, മിനി സെബാസ്റ്റ്യൻ എന്നിവരാണ്. മൂന്നും നാലും അഞ്ചും ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു.

എച്ച്എംഎ യുടെ സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ വിജയികളെ അനുമോദിച്ചു.എച്ച്എംഎയുടെ പുതിയ പരിപാടികൾക്കായി കാത്തിരിക്കുന്നു എന്നും ഭാവി പരിപാടികളിൽസജീവമായി പങ്കെടുക്കുമെന്നും പുതിയ അംഗങ്ങൾ അറിയിച്ചു.