ഷിക്കാഗോ ∙ ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാർഥി സംഘടന ഷിക്കാഗോ ചാപ്റ്റര്‍ എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷം ഷിക്കാഗോയില്‍ നടത്തും. ജൂലൈ അവസാന വാരമോ, ഓഗസ്റ്റ് ആദ്യ വാരമോ ആയിരിക്കും സമ്മേളനം നടക്കുന്നത്. എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.

നിരവധി വര്‍ണ്ണാഭമായ പരിപാടികളാണ് സംഘാടകര്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്യുന്നത്. വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാന്‍സീസ് (പ്രസിഡന്റ്- 847 219 4897), തോമസ് ഡിക്രൂസ് (സെക്രട്ടറി- 224 305 3789), ഷീബാ ഫ്രാന്‍സീസ് (ജോയിന്റ് ട്രഷറര്‍- 847 924 1632).

ജോയിച്ചന്‍ പുതുക്കുളം