യുക്രെനിൽ റഷ്യ നീണ്ട യുദ്ധത്തിന് തയ്യാറാവുന്നു എന്ന് യു.സ് ഇന്‍റലിജൻസ് റിപ്പോർട്ട്. കിഴക്കൻ  ഡോൺബാസിലുള്ള വിജയത്തോടെ യുദ്ധം അവസാനിപ്പിക്കാതെ ആക്രമണം കൂടുതൽ ശക്ത്മാക്കുകയാണെന്നും ദേശീയ ഇന്‍റലിജൻസ് ഡയറക്ടർ ആവ്റിൽ ഹെയ്ൻസ് ചൊവ്വാഴ്ച്ച യുഎസ് സെനറ്റ് കമ്മിറ്റി ഹിയറിംഗിൽ പറഞ്ഞു. വിലക്കയറ്റവും ഭക്ഷൃക്ഷാമവും ഇന്ധനവിലയും മോശമായതിനാൽ യുക്രെയനെ സഹായിക്കുന്നതിൽ നിന്നും ലോക രാജ്യങ്ങൾ പിന്‍തിരിയുമെന്നാണ് റഷൃൻ പ്രസിഡന്‍റ് പുട്ടിന്‍ കണക്കുകൂട്ടുന്നുത്.

യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രെനിൽ റഷ്യ കൂടുതൽ കടുത്ത മാർഗങ്ങളിലെക്ക് തിരിയാൻ സാധ്യതയുണ്ട് എന്നും 3 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തോടെ ഇരു രാജ്യങ്ങളും ഒരു സ്തംഭനാവസ്ഥയിലാണെന്നും ഡിഫൻസ് ഇന്‍റലിജൻസ് ഡയറക്‌ടർ സ്കോട്ട് ബെരിയർ പറഞ്ഞു. എന്നാൽ റഷൃയ്ക്ക് ഒരു അസ്തിത്വ ഭീഷണി ഉണ്ടെന്ന് പുടിൻ മനസിലാക്കിയാൽ മാത്രമേ മോസ്കോ ആണവായുധങ്ങൾ ഉപയോഗിക്കു എന്നും ഇന്റലിജൻസ് പറയുന്നു.

അതേസമയം, യുക്രെന് 40 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ സൈനിക ദുരിതാശ്വാസ സഹായം അനുവദിക്കുന്ന പാക്കേജ് യുഎസ് ജനപ്രതിനിധി സഭ പാസാക്കി. യുക്രെനിലെ സൈനിക നടപടി തുടങ്ങി 3 മാസത്തോടടുക്കുമ്പോള്‍ കിഴക്കന്‍ യുക്രെനിലെ ഭൂരിഭാഗം പ്രദേശങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുത്തിരിക്കുകയാണ്. ഡോണസ്‌ക് , ലുഹാന്‍സ്‌ക് എന്നീ പ്രവിശ്യകള്‍ക്കിടയിലുള്ള അതിര്‍ത്തിയിലേക്ക് റഷ്യന്‍ സൈന്യം മുന്നേറുകയാണ്.