വാഷിംഗ്ടണ്‍: പരസ്യവിതരണത്തില്‍ അടിമുടിമാറ്റവുമായി ഗൂഗിള്‍.18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിലാപാട് എടുത്തിരിക്കുകയാണ് കമ്ബനി.

ഇതിന്റെ ഭാഗമായി 18 വയസില്‍ താഴെ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക് വ്യക്തിയുടെ താല്‍പര്യങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ പരസ്യവിവരണം നടത്തുന്നത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.18 വയസില്‍ താഴെയുള്ള കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ക്ക് അധിക സുരക്ഷ നല്‍കുന്ന പുതിയ ഫീച്ചര്‍ കമ്ബനി അവതരിപ്പിച്ചിരുന്നു.പുതിയ ഫീച്ചര്‍ അനുസരിച്ച്‌ ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ സംബന്ധിച്ച്‌ ഗൂഗിള്‍ അപകടമുന്നറിയിപ്പ് നല്‍കും.ഡൗണ്‍ലോഡ് ചെയ്യാന്‍ പോകുന്ന ഫയലുകള്‍ക്ക് മുകളിലായി നല്‍കുന്ന ബാനറിലാണ് മുന്നറിയിപ്പുണ്ടാവുക.