വാഷിങ്ടണ്‍; ലോകപ്രശസ്ത മരുന്നുകമ്ബനികളായ ഫൈസറും ബയോഎന്‍ടെക്കും കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രത്യേകിച്ച്‌ ലക്ഷ്യമിടുന്ന വാക്‌സിന്‍ പരീക്ഷണം തുടങ്ങി.

മാര്‍ച്ചോടുകൂടി നിയമപരമായ അനുമതിക്കുവേണ്ടി കമ്ബനി അപേക്ഷ നല്‍കുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല പറഞ്ഞിരുന്നു. 55 വയസ്സുവരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടക്കുന്നതെന്ന് കമ്ബനി പറഞ്ഞു.

ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്ന് കമ്ബനി വാക്‌സിന്‍ ഗവേഷണ വിഭാഗം മേധാവി കാതറീന്‍ ജന്‍സെന്‍ പറഞ്ഞു.

ഇപ്പോള്‍ സംരക്ഷണം നല്‍കുന്ന വാക്‌സിന്‍ കാലക്രമത്തില്‍ ഒമിക്രോണിനെതിരേ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ജര്‍മന്‍ കമ്ബനിയായ ബയോഎന്‍ടെക്കിന്റഎ സിഇഒ ഉഗുര്‍ സാഹിന്‍ പറഞ്ഞു.

18-55 പ്രായമുള്ള 1,420 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടക്കുന്നത്. വോളണ്ടിയര്‍മാരെ മൂന്ന് വിഭാഗമായി തിരിച്ചാണ് പഠനം നടത്തുന്നത്.

2020 ഡിസംബറില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആദ്യം അംഗീകരിച്ച കൊവിഡ് കുത്തിവയ്പ്പാണ് ഫൈസറും ബയോഎന്‍ടെക്കും.