അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഭൂ​ച​ല​നം.അഫ്ഗാന്‍ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പടെ 26 പേര്‍ മരിച്ചു. അഫ്ഗാനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് ബാദ്ഗിസ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അഫ്ഗാന്‍ വക്താവ് ബാസ് മുഹമ്മദ് സര്‍വാരി പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി അന്താരാഷ്ട്ര തലത്തില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിക്കാത്ത, വിനാശകരമായ വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഖാദിസ്. മുഖര്‍ ജില്ലയിലെ ആളുകളെയും ഭൂകമ്ബം സാരമായി ബാധിച്ചിട്ടുണ്ട്