കുവൈറ്റ്: അനധികൃതമായി ചൂതാട്ടം നടത്തിയ 29 പേരെ കുവൈറ്റില്‍ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് പിടികൂടി. മഹ്ബൂലയിലാണ് സംഭവം നടന്നത്. പിടിയിലായവരില്‍ കൂടുതല്‍ പേരും വിദേശികളാണ്.

വന്‍ തുകകളും ചീട്ടുകളും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. റെയ്ഡിന് ശേഷം ചീട്ടു കളി കേന്ദ്രം അടച്ചുപൂട്ടി. പിടിയിലായ വിദേശികളെ നാടു കടത്താനാണ് തീരുമാനം. ഈ പ്രദേശം കേന്ദ്രീകരിച്ച്‌ പതിവായി ചൂതാട്ടം നടന്നിരുന്നതായാണ് നിഗമനം.