വയനാട് മുട്ടിൽ മരംമുറിയിൽ കണ്ടെത്തലുമായി വനം വകുപ്പ്. മുട്ടിലിൽ മുറിച്ചത് 106 ഈട്ടി തടികൾ എന്ന് വനം വകുപ്പ് കണ്ടെത്തി. വനം വകുപ്പ് പ്രാഥമിക റിപ്പോർട്ട് മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി.

മരം മുറി നടന്നത് റവന്യു പട്ടയ ഭൂമിയിലാണെന്നും വന ഭൂമിയിൽ നിന്നും മരം മുറിച്ചില്ലെന്നും വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തതലിൽ പറയുന്നു. വനം വകുപ്പ് പരിശോധനാ വിവരങ്ങൾ പ്രത്യക അന്വേഷണ സംഘത്തിന് കൈമാറും.