കൊച്ചി : സേവ് ലക്ഷദ്വീപ് നാടകം പൊളിയുകയാണെന്നും രചനയും സംവിധാനവും നിര്‍വ്വഹിച്ച CPM, ലീഗ്, SDPI, നേതാക്കള്‍ ഇനി എന്ത് ചെയ്യുമെന്നും ബിജെപി നേതാവ് എസ് സുരേഷ്. BJP ലക്ഷദ്വീപ് പ്രസിഡന്റ് സി.അബ്ദുള്‍ ഖാദര്‍ ഖാജി അഡ്മിനിസ്ട്രേറ്ററുമായി ചര്‍ച്ച നടത്തിയെന്നും ബിജെപി എപ്പോഴും ലക്ഷദീപിനൊപ്പമാണെന്നും എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബിജെപി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പ്രസ്താവനയും എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം :

സേവ് ലക്ഷദ്വീപ് നാടകം .. പൊളിയുന്നു

BJP ലക്ഷദ്വീപ് ഘടകത്തിന്റെ പത്രപ്രസ്താവന….

ലക്ഷദ്വീപിലെ നിഷ്കളങ്കജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രം വികസനം
ഭൂമിക്ക് ന്യായമായ വില…

അഡ്മിനിസ്ട്രറ്ററുടെ ഉറപ്പ്… അമിത് ഷായുടെ ഉറപ്പ്… BJP യുടെ ഉറപ്പ്….

സേവ് ലക്ഷദ്വീപ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ച കേരളത്തിലെ CPM , ലീഗ്, SDPI, കാര്‍ ഇനി എന്തു ചെയ്യും..

ലക്ഷദ്വീപ് MP മത്‌സ്യ തൊഴിലാളികളുടെ ഉണക്കമീനിന്റെ പൈസ ഇനി കൊടുക്കേണ്ടിവരുമല്ലോ..എല്ലാം പൊളിഞ്ഞു പോയി…

ശ്രീ. അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഈ പ്രസ്താവനയിലൂടെ…

വായിക്കുക.

ഞാനും, ബിജെപി ലക്ഷദ്വീപ് ഘടകം ഉപാധ്യക്ഷന്‍ ശ്രി K N കാസ്മികോയയും ബഹുമാനപ്പെട്ട അഡ്മിനിസ്ട്രേറ്ററുമായി ഒരു മണിക്കുര്‍ നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.

താഴെ പറയുന്ന കര്യങ്ങള്‍ ബിജെപി ലക്ഷദ്വീപ് ഘടകം അദ്ധ്യക്ഷന്‍ എന്ന നിലയക്ക് ഞാന്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

1. നഷ്ടപരിഹാരം നല്‍കാതെ നാട്ടുകാരുടെ ഒരു അടി ഭൂമി പോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കില്ല.

2. അന്തിമ LDAR ഭൂവുടമകളുടെയും, പൊതുജനങ്ങളുടെയും വിശ്വാസത്തില്‍ എടുത്തുകൊണ്ട് മാത്രം ആയിരിക്കും നടപ്പില്‍ വരുത്തുക. സര്‍ക്കാര്‍ പദ്ധതിക്കായി ഒരു സ്വകാര്യ വീടും പൊളിക്കില്ല. ആവശ്യമെങ്കില്‍ ഭൂവുടമകളില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങിയതിനു ശേഷം മാത്രം. പൊതുജനങ്ങളുടെ എല്ലാ ആശങ്കകളും എല്ലാ പരാതികളും പരിഗണിക്കും.

*മുന്‍‌ഗണനാ പദ്ധതികള്‍‌*
a) കവരത്തി, മിനിക്കോയ് ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതാണ്.
b) കവരത്തിയില്‍ നഴ്സിംഗ് കോളേജ്.
c) കവരത്തിയില്‍ പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,
d) മറൈന്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയ്ക്കായി മിനിക്കോയില്‍ ITI.

പ്രഖ്യാപിച്ച ടൂറിസം വിപുലീകരണം തുടരും.

അഴിമതി തുടച്ചുനീക്കും. ടൂറിസ്റ്റ് സീസണ്‍ തുറക്കുമ്ബോള്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പിരിച്ചുവിട്ട കരാര്‍ തൊഴിലാളികളെ തിരിച്ച്‌ എടുക്കും.

സ്ഥിരം പോസ്റ്റില്‍ നിന്ന് MSE മാരെ പിരിച്ചു വിട്ടിട്ടില്ല. വാച്ചറുമാരെ ഒക്ടോബറില്‍ തിരിച്ചെടുക്കും.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ബഹുമാനപ്പെട്ട അഡ്മിനിസ്ട്രേറ്റര്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി യിട്ടുള്ളതാണ്.

സി അബ്ദുല്‍ ഖാദര്‍ ഹാജി
സംസ്ഥാന അദ്ധ്യക്ഷന്‍
ബിജെപി ലക്ഷദ്വീപ്