ന്ന് ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ നാലിലൊന്ന് ബ്രസീലിലാണ് സംഭവിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികള്‍ കോവിഡിന് കീഴടങ്ങി മരണം വരിക്കുമ്ബോള്‍ ഇനി വരാനിരിക്കുന്നത് ഇതിലും വലിയ ദുരന്തമെന്ന മുന്നറിയിപ്പും ഉയര്‍ന്നു വരുന്നുണ്ട്. നിലവില്‍ പ്രതിദിനം ശരാശരി 2,400 പേര്‍ മരണത്തിനു കീഴടങ്ങുന്ന ബ്രസീലില്‍ അടുത്ത് ഏതാനും ആഴ്‌ച്ചകള്‍ക്കകം അത് 3000 ആകുമെന്നും അധികം താമസിയാതെ തന്നെ പ്രതിദിന മരണസംഖ്യ 4000 ല്‍ എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

ഇതുവരെ 3 ലക്ഷത്തോളം കോവിഡ് മരണങ്ങളാണ് ബ്രസീലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ നിരക്കില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഇത് ജൂലായ് മാസത്തോടെ 5 ലക്ഷത്തിലെത്തും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 5,48,000 പേര്‍ മരണമടഞ്ഞ അമേരിക്കയെ കോവിഡ് മരണസംഖ്യയുടെ കാര്യത്തില്‍ ബ്രസീല്‍ ഈ വര്‍ഷം അവസാനത്തോടെ പിന്തള്ളുമെന്നും പറയപ്പെടുന്നു. ചുരുങ്ങിയത് 12.3 ദശലക്ഷം പേരെങ്കിലും നിലവില്‍ ബ്രസീലില്‍ രോഗബാധിതരായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജനിതകമാറ്റം സംഭവിച്ച പി 1 എന്ന വകഭേദം സജീവമായതോടുകൂടി വ്യാപനം ശക്തിപ്രാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുവാന്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ സമ്ബദ്ഘടനയെ രക്ഷിക്കാന്‍ എന്ന പേരില്‍ പ്രസിഡണ്ട് പിന്‍വലിക്കുകയും ചെയ്തു. നിരവധി ഗവര്‍ണര്‍മാരേയും മേയര്‍മാരേയും, രോഗനിയന്ത്രണകാര്യത്തില്‍ ഉപദേശിച്ചിരുന്ന ശാസ്ത്രജ്ഞന്മാരെല്ലാം പ്രസിഡണ്ടിന്റെ നടപടിയെ അപലപിക്കുകയാണ്. ആരോഗ്യ സംരക്ഷണരംഗം അടുത്തുതന്നെ തകര്‍ന്നടിയുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

ചൈനീസ് വാക്സിനെ സംശയത്തിലാഴ്‌ത്തുന്ന ചിലിയിലെ രോഗവ്യാപനം

കോവിഡ് വാക്സിന്‍ കാര്യത്തില്‍ അതിവേഗം നടപടികള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നാണ് ചിലി. ജനസംഖ്യയുടെ മൂന്നിലൊന്നു പേര്‍ക്ക് ആദ്യ ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു. എന്നിട്ടും നിയന്ത്രിക്കാനാകാതെ രോഗവ്യാപനം തുടരുകയാണിവിടെ. ചൈനയുടെ കൊറോണ വാക് വാക്സിനുകളുടെ ഫലക്ഷമതയേയാണ് ഈ സാഹചര്യം ചോദ്യംചെയ്യുന്നത്. 70 വയസ്സില്‍ അധികം പ്രായമുള്ളവരില്‍ മിക്കവര്‍ക്കും വാക്സിന്‍ ലഭിച്ചുകഴിഞ്ഞു. ഇതുവരെ ആറ് ദശലക്ഷം പേര്‍ക്കാണ് ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് വാക്സിന്‍ നല്‍കികഴിഞ്ഞത്.

അതിവ്യാപനശക്തിയുള്ള പുതിയ ഇനം വൈറസുകള്‍ സജീവമാകാന്‍ തുടങ്ങിയതോടെ രോഗവ്യാപനത്തിനും ശക്തികൂടി കഴിഞ്ഞ വ്യാഴാഴ്‌ച്ച മാത്രം 7,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകദേശം ഇത്രയും തന്നെ ആളുകള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞ ബ്രിട്ടനില്‍ രോഗവ്യാപനം കാര്യമായി കുറയുമ്ബോഴും ചിലിയില്‍ അത് വര്‍ദ്ധിച്ചുതന്നെ വരികയാണ്.