ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,875 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 98 പേരാണ് ഇന്ന് രോഗം ബാധിച്ച്‌ മരിച്ചത്.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 5,532 പേര്‍ക്കാണ് രോഗബാധ. 84 പേരാണ് കര്‍ണാടകയില്‍ ഇന്ന് രോഗം ബാധിച്ച്‌ മരിച്ചത്.

തമിഴ്‌നാട്ടിലെ ആകെ രോഗികളുടെ എണ്ണം 2,37,613 ആയി. ഇതില്‍ 1,96,483 പേര്‍ക്ക് രോഗ മുക്തരാണ്. നിലവില്‍ 56,998 പേരാണ് ചികിത്സയിലുള്ളത്.

98 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 4,132 ആയി. 24 മണിക്കൂറിനിടെ 60,344 പേരുടെ സാംപിളുകള്‍ പരിശോധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കര്‍ണാടകയിലെ ആകെ രോഗികളുടെ എണ്ണം 1,34,819 ആയി. 57,725 പേര്‍ക്ക് രോഗമുക്തി. 74,590 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ മരണം 2,496 ആയി