സൗദിയില്‍ 1357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2533 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക്​ 86.1 ശതമാനമായി ഉയര്‍ന്നു. 2,78,835 പേര്‍ക്ക്​ ആകെ രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 2,40,081 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് പുതുതായി 30 മരണം കൂടി​ പുതുതായി റിപ്പോര്‍ട്ട്​ ചെയ്​തു​.

ഇതോടെ ആകെ മരണം 2917 ആയി. റിയാദ്​ 1, ജിദ്ദ 3, മക്ക 5, ഹുഫൂഫ്​ 1, ത്വാഇഫ്​ 2, ഖത്വീഫ്​ 1, ബുറൈദ 3, ഹാഇല്‍ 1, നജ്​റാന്‍ 1, ജീസാന്‍ 1, സബ്​യ 1, സകാക 1, സാംത 1, അല്‍മജാരിദ 2, അല്‍ബാഹ 1, ദര്‍ബ്​ 1, ഫുര്‍സാന്‍ 1, ദൂമത്​ അല്‍ജന്‍ഡല്‍ 1, അല്‍റസ്​ 2, അല്‍നമാസ്​ 1 എന്നിവിടങ്ങളിലാണ്​ ഞായറാഴ്​ച മരണം റിപ്പോര്‍ട്ട്​ ചെയ്​തത്​.