കൊല്ലം: കൊല്ലം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിരീക്ഷണത്തില്‍. കോ​വി​ഡ് രോ​ഗി ഓ​ഫീ​സി​ല്‍ എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ള​ക്ട​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച​ത്. സെക്കന്‍ററി കോണ്‍ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്‍റൈനില്‍ പോവുകയാണ് ചെയ്തതെന്നും കളക്ടര്‍ അറിയിച്ചു. കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ അ​ബ്ദു​ള്‍ നാ​സ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​രും. ക​ള​ക്‌ട്രേറ്റിലെ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

അതേസമയം, കോവിഡ് ബാധിതരുടെ എണ്ണത്തിനെക്കാള്‍ വ്യാഴാഴ്ച രോഗമുക്തര്‍ മുന്നിലെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. വ്യാഴാഴ്ച 22 പേര്‍ രോഗ ബാധിതരായപ്പോള്‍ 83 പേരാണ് രോഗമുക്തി നേടിയത്. മയ്യനാട് സ്വദേശിയായ ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഒരു കണ്ടക്ടറും തഴവ പാവുമ്ബ സ്വദേശിനിയായ കുന്നത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസ് ജീവനക്കാരിയും ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച 22 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്ത് നിന്നും അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേരുടെ യാത്രാചരിതം ലഭ്യമല്ല. 11 പേര്‍ക്ക് സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു.