ഒമാനില്‍ വ്യാഴാഴ്ച 590 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 496 സ്വദേശികള്‍ക്കും 94 വിദേശികള്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 79,159 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 1181 പേര്‍ക്ക് കൊവിഡ് ഭേദമായി. രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 61421 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച്‌ ഒമ്ബത് പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 421 ആയി ഉയര്‍ന്നു.പുതുതായി 1940 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 305651 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. 63 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്