ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയിലും സമീപമേഖലയിലും അനുഭവപ്പെട്ടു.

ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ നിന്ന് 63 കി.മീ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രമെന്ന് കേന്ദ്രകാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. ആളപായവും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തി​​െന്‍റ വിവിധ ഭാഗങ്ങളില്‍ ഭൂകമ്ബത്തി​​െന്‍റ പ്രകമ്ബനമുണ്ടായതായുള്ള പോസ്​റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്​.

കഴിഞ്ഞ രണ്ട് മാസത്തിനിടെ പതിനൊന്നോളം ചെറുഭൂചലനങ്ങളാണ് ഡല്‍ഹിയിലും പരിസരപ്രദേശത്തും അനുഭവപ്പെട്ടിട്ടുള്ളത്. ജൂണ്‍ മൂന്നിന്​ നോയിഡയിലും ഭൂകമ്ബമുണ്ടായിരുന്നു. റിക്​ടര്‍ സ്​കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ്​ അന്നുണ്ടായത്​. തുടര്‍ച്ചയായ ചെറു ഭൂകമ്ബങ്ങളുണ്ടാവുന്നത്​ ഡല്‍ഹിയില്‍ വലിയൊരു ഭൂകമ്ബമുണ്ടാവുന്ന​തി​​െന്‍റ സൂചനയാണെന്ന്​ വിദഗ്​ധര്‍ നേരത്തെ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.